കാലാകാലങ്ങളില്‍ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നതിനും പരിഷ്കരിക്കുന്നതിനും വേണ്ടി യുഎസ് കോണ്‍ഗ്രസ് 1913ലാണ് ഫെഡറല്‍ റിസര്‍വ് രൂപവല്‍ക്കരിച്ചത്.
കാലാകാലങ്ങളില്‍ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നതിനും പരിഷ്കരിക്കുന്നതിനും വേണ്ടി യുഎസ് കോണ്‍ഗ്രസ് 1913ലാണ് ഫെഡറല്‍ റിസര്‍വ് രൂപവല്‍ക്കരിച്ചത്. യുഎസ് കോണ്‍ഗ്രസിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഏജന്‍സിയാണ് ഫെഡറല്‍ റിസര്‍വ്വ്. സമിതിയുടെ തീരുമാനം സര്‍ക്കാരിനോ അമേരിക്കന്‍ പ്രസിഡന്റിനോപോലും തിരുത്താനാകില്ല.
ഫെഡ് റിസര്‍വ്വിനെപ്പറ്റി കൂടുതല്‍ അറിയാം,
പണവിനിമയ നിയന്ത്രണം എങ്ങനെ?
റിസര്‍വ്വ് ബാങ്കിനെപ്പോലെതന്നെ ഫെഡ് റിസര്‍വ്വും സമ്പദ്ഘടനയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് പ്രധാനമായും മൂന്ന് രീതികളാണ് പ്രയോഗിക്കുന്നത്.
- വിപണി ഇടപെടല്‍(ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ്)
- പലിശ നിരക്ക് കുറയ്ക്കല്‍(ഡിസ്കൗണ്ട് റേറ്റ്)
- കരുതല്‍ ധന(റിസര്‍വ് റിക്വയര്‍മെന്റസ്) ക്രമീകരണം തുടങ്ങിയവയാണിത്. വിപണിയിലെ നീക്കങ്ങള്‍ക്കനുസരിച്ച് ഇവക്രമീകരിച്ചാണ് സമ്പദ്ഘടനയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്.
ഫെഡ് പലിശനിരക്ക്
ബാങ്കുകളും വായ്പാദാതാക്കളും ഫെഡ് നിരക്കുകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുക. നിക്ഷേപം സ്വീകരിക്കുന്നതും വായ്പ നല്‍കുന്നതും ഇതിനെ അടിസ്ഥാനമാക്കിയാണ്. പലിശ നിരക്കുകളുടെ ഹ്രസ്വകാല അളവുകോലാണ് ഫെഡ് നിരക്ക്
ഫെഡ് റിസര്‍വ്വ് നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ ആഗോള തലത്തില്ഇണ്ടാകുന്ന മാറ്റങ്ങള്‍
ഡോളര്‍ ശക്തിപ്പെടുന്നത് രൂപയടക്കമുള്ള മറ്റ് കറന്‍സികളെ ദുര്ബലമാക്കാനിടയുണ്ട്. പലിശ നിരക്ക് കുറവായതിനാല്‍ ഇന്ത്യയടക്കമുള്ള വിപണികളില്‍ നിക്ഷേപിച്ചവര്‍ തിരിച്ചുപോകുന്നത് രാജ്യത്തെ ഓഹരികടപ്പത്ര വിപണികളെ ബാധിക്കും.
പലിശ നിരക്കിലെ വര്‍ദ്ധന വികസ്വര വിപണികളെയായിരിക്കും പ്രധാനമായും ബാധിക്കുക. പലിശ നിരക്കുകള്‍ ഉയര്‍ത്തുമ്പോള്‍ കടംവാങ്ങി വികസ്വര രാഷ്ട്രങ്ങളുടെ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് ലാഭകരമാകില്ല. ഈ സാഹചര്യത്തില്‍ വികസ്വര വിപണികളില്‍നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications