ഓണ്‍ലൈനായും ഓഫ്ലൈനായും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം
ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. രണ്ട് രീതിയില്‍ ആധാര്‍ നിങ്ങളുടെ അക്കൗണ്ടുമായി ചേര്‍ക്കാം
ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നുള്ളത് ഇപ്പോള്‍ നിര്‍ബന്ധമാണ്.
മാര്‍ച്ച് 31നുള്ളില്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏകദേശം 35 ശതമാനത്തോളം ബാങ്ക് അക്കൗണ്ടുകള്‍ ഇനിയും ആധറുമായി ബന്ധിപ്പിക്കാനുണ്ടെന്നാണ് കണക്കുകള്‍.
എങ്ങനെയാണ് ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. രണ്ട് രീതിയില്‍ ആധാര്‍ നിങ്ങളുടെ അക്കൗണ്ടുമായി ചേര്‍ക്കാം:-
ഓണ്‍ലൈനായി ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാം
- ഇതിനായി നിങ്ങള്‍ ആദ്യം നെറ്റ് ബാങ്കിംഗില്‍ രജിസ്റ്റര്‍ ചെയ്യ്തിരിക്കണം
- നെറ്റ് ബാങ്കിംഗ് ലോഗ് ഇന്‍ ചെയ്യുമ്പോള്‍ അവിടെ ആധാര്‍ നമ്പര്‍ കൂടിച്ചേര്ക്കുന്നതിനുള്ള ഓപ്ഷന് കാണാം(സാധാരണയായി ആധാര്‍ ബാങ്ക് അക്കൗണ്ട് സീഡിംഗ് അല്ലെങ്കില്‍ ആധാര്‍ സീഡിംഗ് എന്നാവും ഉണ്ടാവുക)
- ഉപയോക്താവിന്റെ ആധാര്‍ വിവരങ്ങള്‍ നല്‍കുക തുടര്‍ന്ന് സബ്മിറ്റ് ബട്ടന് ക്ലിക്ക് ചെയ്യുക
- വീണ്ടും ഒരു പ്രാവശ്യം കൂടെ വിവരങ്ങള്‍ പരിശോധിക്കുക
- തുടര്‍ന്ന് നിങ്ങളുടെ ഇ-മെയിലിലേക്കോ മൊബൈല്‍ നമ്പറിലേക്കോ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം. ഇതോടെ ആധാര്‍ ബാങ്ക് അക്കൗ ണ്ടുമായി കണ്ക്ട് ചെയ്യപ്പെടും
ഓഫ്ലൈനായി ആധാര്‍ എങ്ങനെ ബന്ധിപ്പിക്കാം?
- ഇതിനായി സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് ആധാര്‍ ഫോം ഡൗണ്‍ലോഡ് ചെയ്യുകയോ ബാങ്കില്‍ നിന്ന് നേരിട്ട് ഫോം വാങ്ങുകയോ ചെയ്യാം
- ആവശ്യമായ വിവരങ്ങള്‍ വിവരങ്ങള്‍ പൂരിപ്പിച്ച ശേഷം ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് ,പാസ് ബുക്ക് എന്നിവയുടെ കോപ്പി സഹിതം ബാങ്കില്‍ സമര്‍പ്പിക്കുക
- നിശ്ചിത ദിവസങ്ങല്‍ക്കുള്ളില്‍ ആധാര്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് കിട്ടും.
ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാല്‍ ഗുണങ്ങള്‍ എന്തൊക്കെ?
ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ട് മായി ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ എല്‍പിജി കണക്ഷന് സബ്സിഡി, മൊബൈല്‍ പോര്ടബിലിട്ടി, പെന്ഷന് എന്നിവ നേരിട്ട് നിങ്ങളുടെ സേവിങ്ങ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആവും. കൂടാതെ ബാങ്കിംഗ് മേഖലയിലും ആധാര്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
