നിങ്ങള്‍ പണം വിനിയോഗിക്കുന്ന രീതി മനസിലാക്കാന്‍ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ സഹായിക്കും. ഒന്നിലേറെ ബാങ്ക് അക്കൗണ്ടുകളുണ്ടെങ്കില്‍ എല്ലാ അക്കൗണ്ടിന്റെയും സ്റ്റേറ്റ്മെന്റ് പരിശോധിക്കണം.
ബാങ്ക് ഇടപാടുകള്‍ കാണിക്കുന്ന രേഖയാണ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്. സാമ്പത്തികമായി നിങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നു എന്ന് കാണിക്കാന്‍ ബാങ്ക് സ്റ്റേറ്റ്മെന്റ്കള്‍ സഹായിക്കുന്നുണ്ട്. കടലാസ്സ് ഉപയോഗം കുറയ്ക്കാനായി ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റിന്റെ പേപ്പര്‍ കോപ്പിക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്. സാധാരണയായി അക്കൗണ്ട് ഉടമകള്‍ പൊരുത്തക്കേടുകള്‍ കണ്ണില്‍പ്പെടും വരെ ബാങ്ക് സ്റ്റേറ്റ്മെന്റ് ശ്രദ്ധിക്കാറില്ല.
നിങ്ങള്‍ പണം വിനിയോഗിക്കുന്ന രീതി മനസിലാക്കാന്‍ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ സഹായിക്കും. ഒന്നിലേറെ ബാങ്ക് അക്കൗണ്ടുകളുണ്ടെങ്കില്‍ എല്ലാ അക്കൗണ്ടിന്റെയും സ്റ്റേറ്റ്മെന്റ് പരിശോധിക്കണം.
ഇന്റര്‍നെന്റ് ബാങ്കിംഗ് വഴി സ്റ്റേറ്റ്മെന്റ് എടുക്കാം
ഇടപാടുകാരനു നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് കഴിഞ്ഞു പോയ മാസങ്ങളിലെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുക്കാന്‍ സാധിക്കും.ചില ബാങ്കുകളില്‍ കഴിഞ്ഞുപോയ മാസങ്ങളിലെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല പക്ഷെ ബാങ്കിനെ സമീപിക്കുകയാണെങ്കില്‍ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ലഭിക്കും.
ഇഎംഐ
നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ലോണിന്റെ മാസതവണകളോ നേരിട്ടുള്ള ഡെബിറ്റുകളോ ഉണ്ടെങ്കില്‍ ആ തുക മാറുന്നുണ്ടോയെന്ന പരിശോധിക്കണം.
റീ ഫണ്ടുകള്‍
എന്തെങ്കിലും തകരാറുകള്‍ കൊണ്ട് എടിഎം ഇടപാടുകള്‍ നടക്കാതെ വന്നാല്‍ ബാങ്കുകള്‍ പണം റീ ഫണ്ട് ചെയ്യണം. അത്തരം റീഫണ്ടുകള്‍ അക്കൗണ്ടില്‍ വന്നിട്ടുണ്ടോയെന്ന് നോക്കേണ്ടതാണ്.
റിവാര്‍ഡ് പോയന്റുകളും ക്യാഷ് ബാക്കും
കരുതലില്ലാതെ കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് ചെയ്യുമ്പോഴുള്ള ആകെ മെച്ചം ഒരുപാട് ക്യാഷ്ബാക്കുകളും പോയിന്റുകളും ലഭിക്കുമെന്നതാണ് . നിങ്ങളുടെ അക്കൗണ്ടില്‍ ഈ ഓഫറുകളെല്ലാം ലഭിക്കുന്നില്ലേ എന്ന് ബാങ്ക് സ്റ്റേറ്റ്മെന്റില്‍ പരിശോധിക്കണം.
ബാങ്ക് ചാര്‍ജുകള്‍
ആവശ്യമില്ലാത്ത ചാര്‍ജുകള്‍ ബാങ്ക് ഈടക്കുന്നുണ്ടോ എന്നറിയുക. ബാങ്ക് ഇടപാടുകള്‍ നടത്തും മുന്‍പേ എല്ലാ വ്യവസ്ഥകളും വായിച്ചു നോക്കണം. ഒരുപാടു തവണ എടിഎം സേവനം ഉപയോഗപ്പെടുത്തുന്നതിനു ബാങ്കുകള്‍ ചാര്‍ജ് ഈടാക്കും. സര്‍വ്വീസ് നിരക്കുകള്‍ ഓരോ ബാങ്കുകളെ അപേക്ഷിച്ച് വ്യത്യസപ്പെടാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
