പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതെങ്ങനെ?നിലവില്‍ എന്തൊക്കെ ആവശ്യത്തിനാണ് പാന്‍ നിര്‍ബന്ധം?

ടാക്സ് അടക്കുന്ന ഓരോ പൗരനും പാന്‍ കാര്‍ഡ് എടുക്കേണ്ടത് നിര്‍ബന്ധമാണ്.

രാജ്യത്തെ നികുതിദായകര്‍ക്ക് കേന്ദ്ര നികുതി വകുപ്പ് നല്‍കുന്ന പത്തക്കമുള്ള ആല്‍ഫാ-ന്യൂമറിക് തിരിച്ചറിയല്‍ രേഖയാണ് പാന്‍ കാര്‍ഡ് അല്ലെങ്കില്‍ പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍. ടാക്സ് അടക്കുന്ന ഓരോ പൗരനും പാന്‍ കാര്‍ഡ് എടുക്കേണ്ടത് നിര്‍ബന്ധമാണ്.

പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതെങ്ങനെ?

പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതെങ്ങനെ?

  • കേന്ദ്ര നികുതി വകുപ്പിന്റെ കീഴിലുള്ള എന്‍ എസ് ഡി എല്‍ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് കൊടുത്തിട്ടുള്ള പട്ടികയില്‍ നിന്നും നിങ്ങള്‍ക്ക് വേണ്ട ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
    • വെബ്സൈറ്റിലുള്ള മാനദണ്ഡങ്ങള്‍ നന്നായി വായിച്ച ശേഷം മെനുവില്‍ നിന്നും നിങ്ങള്‍ക്കു ആവശ്യമുള്ള ഫോം തിരഞ്ഞെടുക്കേണ്ടതാണ്. നിങ്ങള്‍ ഏതു വിഭാഗത്തില്‍പ്പെട്ട അപേക്ഷകനാണെന്നു രേഖപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്.
    • വെബ്സൈറ്റില്‍ നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ആവശ്യമുള്ള രേഖകള്‍ക്കൊപ്പം അടുത്തുള്ള സര്‍വ്വിസ് സെറ്ററില്‍ ഏല്‍പ്പിക്കാം.
    പാന്‍ കാര്‍ഡ് ഓണ്‍ലൈനായും അപേക്ഷിക്കാം

    പാന്‍ കാര്‍ഡ് ഓണ്‍ലൈനായും അപേക്ഷിക്കാം

    • ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ സൈറ്റിലുള്ള പാന്‍ കാര്‍ഡിനു വേണ്ടിയുള്ള അപേക്ഷ പൂരിപ്പിച്ച് അപ് ലോഡ് ചെയ്യേണ്ടതാണ്.
      • ഓണ്‍ലൈന്‍ അപേക്ഷകര്‍ ഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകളും ചേര്‍ത്ത് അപേക്ഷ അപ് ലോഡ് ചെയ്യാം.

       

       

      പാന്‍ നിങ്ങളുടെ വീട്ടില്‍ എത്തും

      പാന്‍ നിങ്ങളുടെ വീട്ടില്‍ എത്തും

      ഫോം സമര്‍പ്പിക്കുമ്പോള്‍ കിട്ടുന്ന രസീത് നമ്പര്‍ ഉപയോഗിച്ച് അപേക്ഷകന് നിലവിലെ അപേക്ഷയുടെ അവസ്ഥ അറിയാന്‍ സാധിക്കും. നിങ്ങള്‍ നല്‍കിയിട്ടുള്ള മേല്‍വിലാസത്തില്‍ രജിസ്റ്റേഡ് പോസ്റ്റില്‍ പാന്‍ കാര്‍ഡ് കിട്ടും

      എന്തൊക്കെ ആവശ്യങ്ങള്‍ക്കാണ് പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്?

      എന്തൊക്കെ ആവശ്യങ്ങള്‍ക്കാണ് പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്?

      പാന്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യം

      ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സേവിംഗ്സ് അക്കൗണ്ടുകളുള്ള എല്ലാവരും തങ്ങളുടെ പാന്‍ കാര്‍ഡ് 2017 ഫെബ്രുവരി 28ന് മുമ്പ് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ പറഞ്ഞ ഈ സമയ പരിധി അവസാനിക്കുകയും ചെയ്തു. മാര്‍ച്ച് മുതല്‍ പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ബാങ്ക് ഇടപാടുകള്‍ നടത്തണമെങ്കില്‍ കുറച്ച് കഷ്ടപ്പെടേണ്ടി വരുമെന്ന് സാരം. പാന്‍ നമ്പര്‍ ഇല്ലാത്തവര്‍ക്ക് ഫോറം 60 പ്രകാരമുള്ള സത്യവാങ്മൂലം നല്‍കണം. ഇങ്ങനെ ചെയ്യാത്ത അക്കൗണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് മുമ്പ് തുടങ്ങിയ അക്കൗണ്ടുകളടക്കം എല്ലാവര്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ പുതിയ നിര്‍ദേശം ജന്‍ധന്‍ അക്കൗണ്ടുപോലുള്ള ലഘു സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് ബാധകമല്ല.

       

       

      പാന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള മറ്റ് കാര്യങ്ങള്‍

      പാന്‍ നിര്‍ബന്ധമാക്കിയിട്ടുള്ള മറ്റ് കാര്യങ്ങള്‍

      1. 50,000 രൂപയില്‍ അധികം എല്‍ഐസി പ്രീമിയം അടയ്ക്കണമെങ്കിലും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്
      2. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണം വാങ്ങണമെങ്കിലും പാന്‍ ആവശ്യമാണ്.
      3. 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാട് നടത്തുമ്പോള്‍ ബാങ്കുകളില്‍ പാന്‍ നമ്പര്‍ നല്‍കേണ്ടതാണ്. ഡിപ്പോസിറ്റ് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതിനും പാന്‍ നിര്‍ബന്ധമാണ്.
      4. യാത്ര ചെയ്യുന്നവര്‍ ഹോട്ടലുകളില്‍ മുറിയെടുക്കുമ്പോള്‍ വാടക 25,000 രൂപയില്‍ കൂടുതല്‍ ആയാല്‍ ഈ പണമിടപാടിനും പാന്‍ കാര്‍ഡ് ഉപയോഗിക്കണം.
      5. പുതിയ ടെലിഫോണ്‍ കണക്ഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാന്‍ കാര്‍ഡ് ഉപയോഗിച്ച് വേണം അപേക്ഷിക്കാന്‍.

       

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X