ദീർഘകാല നിക്ഷേപമാർഗമായ പി.പി.എഫ് അക്കൗണ്ടുകൾ തുറക്കാൻ ചില മാർഗനിർദ്ദേശങ്ങൾ.
പി.പി.എഫ് അല്ലെങ്കിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഒരു സർക്കാർ പിന്തുണയുള്ള ദീർഘകാല ചെറുകിട സമ്പാദ്യ പദ്ധതിയാണ്. ഇന്ത്യക്കാരുടെ ഇടയിലെ സുരക്ഷിതമായ ഒരു നിക്ഷേപമാണിത്. പി.പി.എഫ് നിങ്ങളുടെ പണത്തിന് സുരക്ഷിതത്വവും താരതമ്യേന നല്ല വരുമാനവും നികുതി ആനുകൂല്യങ്ങളും നൽകുന്നു. ഇത് ഒരു ദീർഘകാല നിക്ഷേപം കൂടിയാണ്. സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും തൊഴിൽരഹിതർക്കുമാണ് പി.പി.എഫ് സംരക്ഷണം നൽകുന്നത്. കൂടാതെ സർക്കാർ പി.എഫ് ഇല്ലാത്തവർക്കും പെൻഷൻ ആനുകൂല്യങ്ങൾ ഇല്ലാത്തവർക്കും പി.പി.എഫ് ഗുണകരമാണ്.
പി.പി.എഫ് അക്കൗണ്ടുകൾ ഇവിടെ തുടങ്ങാം
1. എസ്.ബി.ഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ശാഖകളിൽ പി.പി.എഫ് അക്കൗണ്ട് തുറക്കാവുന്നതാണ്. എസ്.ബി.ഐയിൽ ഒരു പി.പി.എഫ് അക്കൗണ്ട് തുറക്കുന്നതിന്, നിങ്ങൾ പൂരിപ്പിച്ച ഒരു പി.പി.എഫ് ഫോമും ബാങ്കിൽ ആവശ്യമായ മറ്റു രേഖകളും സമർപ്പിക്കണം. തുടർന്ന് ബാങ്കിൽ നിന്ന് നിങ്ങളുടെ പി.പി.എഫ് ഇടപാടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു പി.പി.എഫ് പാസ്ബുക്ക് ലഭിക്കും.
2. ദേശസാത്കൃത ബാങ്കുകളുടെ ചില ശാഖകൾ
എല്ലാ ബാങ്കുകളിലും പി.പി.എഫ് അക്കൗണ്ട് തുറക്കാനാകില്ല. ദേശസാത്കൃത ബാങ്കുകളുടെ ചില ശാഖകളിൽ മാത്രമേ നിങ്ങൾക്ക് പി.പി.എഫ് അക്കൗണ്ടുകൾ തുടങ്ങാനാകൂ. നിങ്ങളുടെ ബാങ്ക് ശാഖകളിൽ നിന്നോ ബാങ്ക് വെബ്സൈറ്റിൽ നിന്നോ പി.പി.എഫ് സൗകര്യം വാഗ്ദാനം ചെയ്യുന്ന ബാങ്ക് ശാഖകളുടെ ലിസ്റ്റ് നിങ്ങൾക്ക് കണ്ടെത്താം.
3. തപാൽ ഓഫീസ്
എല്ലാ തപാൽ ഓഫീസുകളിലും നിങ്ങൾക്ക് പി.പി.എഫ് അക്കൗണ്ട് തുറക്കാം. ഇതിനായി നിങ്ങളുടെ അടുത്തുള്ള തപാൽ ഓഫീസിലെത്തി ബന്ധപ്പെട്ട അധികൃതരെ കണ്ട് അക്കൗണ്ട് തുറക്കാൻ ആവശ്യമായ ഫോമുകൾ പൂരിപ്പിച്ച് നൽകുക. ഈ ഫോം ഇന്റർനെറ്റിലും ലഭ്യമാണ്. കൂടാതെ രണ്ട് പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോകളും വിലാസം തെളിയിക്കുന്നതിനായി ഐഡന്റിറ്റി കാർഡ്, പാൻ കാർഡ് എന്നിവയും പോസ്റ്റ് ഓഫീസിൽ പി.പി.എഫ് തുറക്കുന്നതിനുള്ള ഡിപ്പോസിറ്റ് തുകയും ആവശ്യമാണ്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications