ആധാറും പാനും ബന്ധിപ്പിക്കാൻ ഇനി രണ്ട് ദിവസം മാത്രം.
ആദായ നികുതി വകുപ്പ് ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ്. ജൂൺ 30 ആണ് ആധാറും പാനും ബന്ധിപ്പിക്കേണ്ട അവസാന തീയതി. ജൂലൈയ് 1 മുതൽ പാൻ കാർഡിനായി അപേക്ഷിക്കുന്നതിന് ആധാർ നിർബന്ധമാണ്.
എങ്ങനെ ബന്ധിപ്പിക്കാം?
ആദായ നികുതി വകുപ്പ് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നത് വളരെ എളുപ്പമാക്കിയിട്ടുണ്ട്. ഇതിനായി നിങ്ങൾ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യണം.
- ആദ്യം ഐടി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometaxindiaefiling.gov.in തുറക്കുക.
- തുടർന്ന് ഇടതു വശത്ത് കാണുന്ന ലിങ്ക് ആധാറിൽ (link aadhaar) ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങൾക്ക്നി ഒരു പുതിയ വിൻഡോ ലഭിക്കും.
- ഇവിടെ നിങ്ങളുടെ പാൻ, ആധാർ നമ്പറുകളും ആധാർ കാർഡിൽ നൽകിയിരിക്കുന്നതു പോലെ തന്നെ പേരും രേഖപ്പെടുത്തുക.
- അക്ഷരതെറ്റുകൾ പരിശോധിച്ച ശേഷം സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- യുഐഡിഎഐയിൽ നിന്നുള്ള വേരിഫിക്കേഷനുശേഷം ലിങ്കിംഗ് സ്ഥിരീകരിക്കും.
ആധാർ ഒ.ടി.പി
ആധാറിലെ യഥാർത്ഥ വിവരങ്ങളും നിങ്ങൾ നൽകിയ വിവരങ്ങളും തമ്മിൽ എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കിൽ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോണിലേയ്ക്ക് ഒറ്റ തവണ പാസ്വേർഡ് (ആധാർ ഒടിപി) അയയ്ക്കും. പാൻ, ആധാർ എന്നിവയിലെ ജനനത്തീയതിയും ലിംഗയും കൃത്യമാണെന്നും ഉറപ്പുവരുത്തണം. ഇതിന് ഇ-ഫിലിംഗ് വെബ്സൈറ്റിൽ ലോഗിനോ രജിസ്റ്ററോ ചെയ്യേണ്ട ആവശ്യമില്ല. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ ആർക്കും ഈ സൗകര്യം ഉപയോഗിക്കാം.
പേരുകളിലെ മാറ്റം
ആധാറിലെ പേരും പാൻ കാർഡിലെ പേരും വ്യത്യസ്തമാണെങ്കിൽ ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാൻ സാധിക്കില്ല. ഏതെങ്കിലും ഒന്നിലെ പേര് തിരുത്തിയെങ്കിൽ മാത്രമേ ആധാറും പാനും ബന്ധിപ്പിക്കാൻ കഴിയൂ.
വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക
നിങ്ങളുടെ പാൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് എൻ.എസ്ഡി.എല്ലുമായി ബന്ധപ്പെടണം.
https://www.onlineservices.nsdl.com/paam/endUserRegisterContact.htm എന്ന എൻഎസ്ഡിഎല്ലിന്റെ വെബ്സൈറ്റോ യുഐഡിഎയുടെ വെബ്സൈറ്റായ https://ssup.uidai.gov.in/web/guest/update ഉം ഇതിനായി ഉപയോഗിക്കാം. എന്നാൽ ലോഗിൻ ചെയ്തതിന് ശേഷം മാത്രമേ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സാധിക്കൂ. ഇതിനായി പ്രൊഫൈൽ സെറ്റിംഗിൽ നിന്ന് ആധാർ ലിങ്കിംഗ് തിരഞ്ഞെടുക്കുക. പാൻ വിവരങ്ങൾ ഇതിൽ മുൻകൂട്ടി രേഖപ്പെടുത്തിയിട്ടുണ്ടാകും. തുടർന്ന് ആധാർ നമ്പറും ആധാർ കാർഡിൽ നൽകിയിരിക്കുന്ന പേരും കൃത്യമായി നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക.
ഇ - വേരിഫിക്കേഷൻ എളുപ്പത്തിൽ
ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാൻ വളരെ എളുപ്പമുള്ള മാർഗമാണ് ഐടി ഡിപ്പാർട്ട്മെന്റ് ഒരുക്കിയിരിക്കുന്നത്. ആധാർ OTP ഉപയോഗിച്ച് ആദായ നികുതി റിട്ടേണുകളുടെ ഇ - വേരിഫിക്കേഷൻ നടത്താനും എളുപ്പത്തിൽ സാധിക്കും.
malayalam.goodreturns.in
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications