ബാങ്കുകളുടെ സർവ്വീസ് ചാർജിൽ നിന്ന് രക്ഷപ്പെടാൻ ഇതാ ചില നുറുങ്ങുവഴികൾ.
ബാങ്കുകൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങളിൽ നിന്ന് സർവ്വീസ് ചാർജുകൾ ഈടാക്കുന്നുണ്ട്. എന്നാൽ അനാവശ്യമായി ബാങ്കുകൾ നിങ്ങളിൽ നിന്ന് സർവ്വീസ് ചാർജ്ജുകൾ ഈടാക്കുന്നുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. അധിക ബാങ്കിംഗ് ചാർജുകളിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിന് ചില നുറുങ്ങുവഴികൾ ഇതാ...
ബാങ്കിംഗ് ഫീസ്
നിങ്ങൾ ഒരു ബാങ്കിൽ പുതിയ സേവിംഗ്സ് അക്കൗണ്ട് തുറക്കുമ്പോൾ ബാങ്കിങ് ഫീസിനെക്കുറിച്ച് തീർച്ചയായും അന്വേഷിക്കണം. മിനിമം ബാലൻസ് ഫീസ്, എടിഎം കാർഡ് ഫീസ്, പണം പിൻവലിക്കുമ്പോഴുള്ള സർവ്വീസ് ചാർജ് ഇത്തരത്തിലുള്ള ഫീസിനങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നാൽ ഒരുപാട് പണം നിങ്ങൾക്ക് ലാഭിക്കാനാകും.
എടിഎം ഫീസ്
നിങ്ങളുടെ അക്കൗണ്ടില്ലാത്ത ബാങ്ക് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിച്ചാൽ സർവ്വീസ് ചാർജ് കൂടും. നോട്ട് നിരോധനത്തിനു ശേഷം പല ബാങ്കുകളും നിശ്ചിത തുകയിൽ കൂടുതൽ പിൻവലിക്കുന്നതിനും സർവ്വീസ് ചാർജ് ഈടാക്കുന്നുണ്ട്. ഇങ്ങനെ നിങ്ങളറിയാതെ ചെറിയ തുകയായി നിങ്ങൾക്ക് ഒരു വർഷം നഷ്ടമാകുന്നത് ആയിരക്കണക്കിന് രൂപയാണ്.
അക്കൗണ്ട് ക്ലോസിംഗ്
ചില ബാങ്കുകൾ അക്കൗണ്ട് തുടങ്ങുമ്പോൾ തന്നെ ഒരു നിശ്ചിത കാലത്തേയ്ക്ക് നിങ്ങളിൽ നിന്ന് സർവ്വീസ് ചാർജ് ഇനത്തിൽ പണം ഈടാക്കുന്നുണ്ട്. അതുപോലെ തന്നെ അക്കൗണ്ട് പിൻവലിക്കണമെങ്കിലും നിങ്ങളിൽ നിന്ന് പണം ഈടാക്കും. ഇത്തരം ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങാതിരിക്കുന്നതാണ് നല്ലത്.
ഓവർഡ്രാഫ്റ്റ്
നിങ്ങളുടെ അക്കൗണ്ടിൽ ഉള്ള പണത്തേയ്ക്കാൾ കൂടുതൽ നിങ്ങൾ ചെലവഴിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക. കാരണം നിങ്ങളുടെ അക്കൗണ്ടിൽ ഉള്ളതിനേക്കാൾ കൂടുതൽ പണം ചെലവഴിക്കുമ്പോൾ ബാങ്കുകൾ നിങ്ങളിൽ നിന്ന് ഓവർഡ്രാഫ്റ്റ് ഫീസ് ചാർജ് ചെയ്യും.
ചാർജ് പിൻവലിക്കാൻ ആവശ്യപ്പെടുക
ഓവർഡ്രാഫ്റ്റ് ഫീസ് പോലുള്ള വലിയൊരു ബാങ്കിംഗ് ഫീസ് നിങ്ങളിൽ നിന്ന് ബാങ്ക് ഈടാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ബാങ്ക് അധികൃതരെ വിളിക്കാനും അതിനെ കുറിച്ച് സംസാരിക്കാനും മടിക്കേണ്ടതില്ല. ഇതുവഴി നിങ്ങൾക്ക് ചിലപ്പോൾ നിങ്ങളുടെ പണം തിരികെ ലഭിച്ചേക്കാം. ഇത് നിങ്ങൾക്ക് സ്ഥിരമായി സംഭവിക്കുന്നില്ലെങ്കിൽ, ചിലപ്പോൾ ബാങ്കുകൾ ഈ ചാർജുകൾ തിരികെ നൽകാൻ തയ്യാറാകും.
ഓൺലൈൻ ബാങ്കിംഗ്
മിക്ക ബാങ്കുകളും ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്റർനെറ്റ് കണക്ഷനോടുകൂടിയ ഒരു കമ്പ്യൂട്ടറോ സ്മാർട്ട്ഫോണോ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഓൺലൈൻ ബാങ്കിംഗ് തിരഞ്ഞെടുത്ത് പേപ്പർ സ്റ്റേറ്റ്മെന്റ് ഫീസ് ഒഴിവാക്കാം.
ക്രെഡിറ്റ് കാർഡായി ബാങ്ക് കാർഡ് ഉപയോഗിക്കുക
നിങ്ങളുടെ ബാങ്ക് കാർഡ് ക്രെഡിറ്റ് കാർഡായി ഉപയോഗിക്കുന്നതിന് പകരം ഡെബിറ്റ് കാർഡ് ആയി ഉപയോഗിക്കുമ്പോൾ ആദ്യത്തെ രണ്ടു മുതൽ അഞ്ച് വരെയുള്ള ഇടപാടുകൾക്ക് ഓരോ ബാങ്കുകളും ഒരു ചെറിയ ഫീസ് ഈടാക്കും. ഈടാക്കുന്ന തുക ഓരോ ബാങ്കുകളെയും ആശ്രയിച്ചിരിക്കും. അതിനാൽ ഇടപാടിനായി ഓരോ തവണയും നിങ്ങളുടെ ബാങ്ക് കാർഡ് ക്രെഡിറ്റ് കാർഡ് ആയി ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
സേവിംഗ്സ് അക്കൗണ്ട്
ഒരു ഉപഭോക്താവെന്ന നിലയിൽ നിങ്ങളുടെ പണം നിക്ഷേപിക്കാൻ ഒരു ബാങ്ക് അല്ലെങ്കിൽ സാമ്പത്തിക സ്ഥാപനം തിരയുമ്പോൾ പലിശ വരുമാനത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുക.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
