എടിഎമ്മിൽ നിന്ന് ലോൺ എടുക്കാനുള്ള പുതിയ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്.
ഒരു ബാങ്ക് ലോൺ എടുക്കുക എന്നത് വളരെ സങ്കീർണമായ കാര്യമാണ്. ലോണിനുള്ള അപേക്ഷ നൽകലും അവ പരിശോധിക്കലുമൊക്കെ ഏറെ സമയമെടുക്കുന്ന നടപടിയാണ്. കൂടാതെ നിരവധി രേഖകളും ബാങ്കിൽ സമർപ്പിക്കണം. എന്നാൽ ഇപ്പോൾ എടിഎം കൗണ്ടറിൽ നിന്ന് തന്നെ നിങ്ങൾക്ക് ലോൺ ലഭിക്കും. രാജ്യത്തെ സ്വകാര്യ മേഖല ബാങ്കായ ഐസിഐസിഐ ബാങ്കാണ് ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ ഒരു സൗകര്യമൊരുക്കിയിരിക്കുന്നത്.
ആർക്കൊക്കെ ഇത് പ്രയോജനപ്പെടുത്താം?
ശമ്പളക്കാരായ ഉപഭോക്താക്കൾക്ക് മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ. ഇവർക്ക് 15 ലക്ഷം വരെ ലോൺ എടുക്കാനുള്ള സൗകര്യമുണ്ട്. പൂർണമായും ഡിജിറ്റൽ രീതിയിൽ നിങ്ങൾക്ക് ലോണിന് അപേക്ഷിക്കാവുന്നതാണ്.
നടപടിക്രമങ്ങൾ
ബാലൻസ് എൻക്വയറി, പണം പിൻവലിക്കൽ എന്നിവ പോലെ തന്നെ ലോണിനും പ്രത്യേകം ഓപ്ഷൻ എടിഎം മെഷീനിൽ ഉണ്ട്. ഐസിഐസിഐ ബാങ്ക് എടിഎമ്മിലൂടെ മാത്രമേ ഉപഭോക്താക്കൾക്ക് ഈ വായ്പ പ്രയോജനപ്പെടുത്താൻ സാധിക്കൂ. നടപടി ക്രമങ്ങൾ എങ്ങനെയെന്ന് നോക്കാം.
സ്റ്റെപ് 1
എടിഎമ്മിലൂടെ ഉപഭോക്താവ് ആദ്യം പ്രാഥമിക ഇടപാട് പൂർത്തിയാക്കണം. ബാലൻസ് അന്വേഷണം, പണം പിൻവലിക്കൽ, അൾട്രാ ഫാസ്റ്റ് പണം പിൻവലിക്കൽ തുടങ്ങിയവയിൽ ഏതെങ്കിലും ഇടപാട് പൂർത്തിയായതിന് ശേഷം മാത്രമേ ലോണിനുള്ള വിൻഡോ തുറന്നു വരൂ.
സ്റ്റെപ്പ് 2
പിന്നീട് തുറന്നു വരുന്ന വിൻഡോയിൽ വായ്പയ്ക്കുള്ള ഓഫർ സന്ദേശം ഉപഭോക്താവിന് ലഭിക്കും. ഇതിൽ നിങ്ങൾക്ക് പരമാവധി എത്ര രൂപ ലോൺ എടുക്കാൻ സാധിക്കുമെന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും.
- ആദ്യം മുൻകൂട്ടി അംഗീകരിച്ച വായ്പ വാഗ്ദാനം തിരഞ്ഞെടുക്കുക
- തുടർന്ന് മുന്നോട്ട് പോകാൻ Apply Now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- പലിശ നിരക്ക്, പ്രോസസ്സിംഗ് ഫീസ്, ഇഎംഐ തുക എന്നിവ എത്രയാണെന്ന് ഉറപ്പ് വരുത്തുക
- തുടർന്ന് അംഗീകരിച്ച നിബന്ധനകളും വ്യവസ്ഥകളും സ്ഥിരീകരിക്കുക
സ്റ്റെപ് 3
തുടർന്ന് ഉപഭോക്താവിന് അനുയോജ്യമായ എല്ലാ ഓഫറുകളും അടുത്ത സ്ക്രീൻ തെളിഞ്ഞ് വരും
ഇതിൽ നിന്ന് ആറ് ഓഫറുകളെങ്കിലും തെരഞ്ഞെടുക്കണം.
സ്റ്റെപ് 4
സ്റ്റെപ് 5
തുടർന്ന് നിങ്ങളുടെ ഡെബിറ്റ് കാർഡ് പിൻ എന്റർ ചെയ്യുക. വായ്പ വിതരണത്തിന്റെ ആധികാരികത ഉറപ്പു വരുത്താൻ വേണ്ടിയാണ് ഇത്.
സ്റ്റെപ് 6
പിൻ നമ്പർ നൽകിയാലുടൻ പണം ഉപഭോക്താവിന്റെ അക്കൌണ്ടിലേക്ക് മാറും. എടിഎമ്മിൽ നിന്ന് അല്ലാതെ ബാങ്കിന്റെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷനായ ഐ മൊബൈലിലൂടെയും ലോൺ നേടാം.
ശ്രദ്ധിക്കുക
ജൂലൈ ഏഴിന് ശേഷം എടിഎം വഴി മൂന്ന് ഇടപാടുകൾ നടത്തിയ ഉപഭോക്താക്കൾക്ക് മാത്രമേ ലോണിനുള്ള ഓഫർ ലഭിക്കുകയുള്ളൂ. ഓഫർ ലഭിച്ചതിന് ശേഷം മൂന്ന് തവണയും നിരസിച്ചയാൾക്ക് പിന്നീട് ഈ ഓഫർ ലഭിക്കില്ല.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications