ആധാറിലെയും പാൻ കാർഡിലെയും പേരുകൾ വ്യത്യസ്തമാണെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ.
ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുമ്പോൾ നിങ്ങൾക്ക് ചിലപ്പോൾ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് പേരുകളിലുള്ള വ്യത്യാസം. ചെറിയ ചില അക്ഷരതെറ്റുകളോ, ഇനീഷ്യലുകളിലുള്ള വ്യത്യാസങ്ങളോ വരെ ചിലപ്പോൾ ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാൻ തടസ്സമാകാം. പേരുകളിലുള്ള ഈ വ്യത്യാസം എങ്ങനെ മാറ്റാം? നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ...
പേര് മാറ്റം
ആധാർ കാർഡ്, പാൻ കാർഡ് എന്നിവകളിലെ പേരുകളിലുള്ള വ്യത്യാസം ഒരു പ്രശ്നം തന്നെയാണ്. അതിനാൽ ഇതിൽ ഏതെങ്കിലും ഒന്നിലെ പേര് തിരുത്താനായി നിങ്ങൾ അപേക്ഷ സമർപ്പിക്കണം. എന്നാൽ ഈ പേരു തിരുത്തൽ നടപടിക്ക് വളരെയേറെ സമയമെടുക്കും. അതുകൊണ്ട് സർക്കാർ തന്നെ ഇതിന് ഒരു പരിഹാരം കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ പാൻ കാർഡിലെയും ആധാറിലെയും പേരുകൾ പൊരുത്തപ്പെടുന്നില്ലെങ്കിൽ പാൻ കാർഡ് സ്കാൻ ചെയ്ത് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.
ആധാർ വെബ്സൈറ്റ് വഴി
നിങ്ങൾക്ക് ആധാർ വെബ്സൈറ്റിൽ ലോഗിൻ ചെയ്തും പേര് തിരുത്താനുള്ള അപേക്ഷ സമർപ്പിക്കാം. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐ) യിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ ഒറ്റത്തവണ പാസ്സ്വേർഡ് ഉപയോഗിച്ച് ഈ പ്രക്രിയ പരിശോധിച്ചുറപ്പിക്കാം.
ഒ.ടി.പി വഴി
പല സ്ത്രീകളും വിവാഹം കഴിഞ്ഞതിന് ശേഷം അവരുടെ പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കുന്നത് സാധാരണയാണ്. അവർക്ക് പേര് മാറ്റാനായി ഒറ്റത്തവണ പാസ്സ്വേർഡ് ഉപയോഗിക്കാം. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലേയ്ക്കാണ് OTP അയയ്ക്കുക. ജനനതീയതി ആധാർ ഡാറ്റാബേസുമായി ബന്ധപ്പെടുത്തി പേരിൽ മാറ്റം വരുത്താവുന്നതാണ്.
ഇ - ഫയലിംഗ് പോർട്ടൽ
ജനനതീയതി ഇപയോഗിച്ച് ഇ-ഫൈലിംഗ് പോർട്ടൽ വഴി പേര് മാറ്റാനാണ് ആദായ നികുതിവകുപ്പ് ലക്ഷ്യമിടുന്നത്. വൺ ടൈം പാസ്വേർഡ് (ഒ.ടി.പി) ഉപയോഗിക്കാതെയാണ് ഇത്തരത്തിൽ പേര് മാറ്റേണ്ടത്.
അക്ഷരതെറ്റ്
ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാൻ ആദായ നികുതി വകുപ്പിന്റെ ഇ ഫയലിംഗ് വെബ്സൈറ്റിലോ എൻ.എസ്.ഡി.എല്ലിലോ ലോഗിൻ ചെയ്യണം. എന്നാൽ ആധാർ കാർഡിലെയും പാൻ കാർഡിലെയും പേരുകളിൽ അക്ഷരതെറ്റുകൾ ഉണ്ടെങ്കിലും ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാൻ സാധിക്കില്ല.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
