എടിഎം പൈസ എടുക്കാൻ മാത്രമുള്ളതാണോ??? നിങ്ങൾക്കറിയാത്ത മറ്റ് ഉപയോഗങ്ങൾ നോക്കൂ...

എടിഎമ്മിന്റെ ഉപയോഗങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എടിഎം ഉപയോ​ഗിച്ച് നടത്താവുന്ന അടിസ്ഥാന ബാങ്കിം​ഗ് ഇടപാടുകൾ എന്തൊക്കെയാണെന്ന് പലർക്കും അറിയില്ല. ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ (എടിഎം) ചിലപ്പോൾ ഒരു മിനി ബാങ്കായി തന്നെയാണ് പ്രവർത്തിക്കുന്നത്. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുള്ള ആർക്കും എ ടി എം കൗണ്ടറിൽ പ്രവേശിച്ച് ഇടപാടുകൾ നടത്താം. നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനു പുറമേ, എടിഎം കൗണ്ടറുകൾ വഴി ധാരാളം സൗകര്യങ്ങൾ ലഭ്യമാണ്. എന്തൊക്കെയാണ് അവയെന്ന് നോക്കാം...

സംഭാവനകൾ നൽകാം

സംഭാവനകൾ നൽകാം

എടിഎമ്മിലൂടെ നിങ്ങൾക്ക് പണം സംഭാവനയായും നൽകാം. എസ്ബിഐ പോലുള്ള ബാങ്കുകൾ ട്രസ്റ്റുകളിലേയ്ക്കും അമ്പലക്കമ്മിറ്റികളിലേയ്ക്കും മറ്റും പണം എടിഎം മുഖേന അയയ്ക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉദാഹരണത്തിന് എ.ടി.എമ്മിലൂടെ
നിങ്ങൾക്ക് തിരുപ്പതി, പളനി, രാമകൃഷ്ണ മിഷൻ, കാശി വിശ്വനാഥ് എന്നിവിടങ്ങളിലേയ്ക്ക് പണം സംഭാവന ചെയ്യാൻ കഴിയും. സംഭാവനയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന രസീതുകൾ നികുതി ഇളവുകൾക്ക് ഉപയോഗിക്കാം.

പണം പിൻവലിക്കൽ

പണം പിൻവലിക്കൽ

എടിഎമ്മുകളുടെ ഏറ്റവും പ്രധാന സേവനം പണം പിൻവലിക്കലാണ്. നോട്ട് നിരോധനത്തിനുശേഷം എടിഎം വഴിയുള്ള പണം പിൻവലിക്കലിന് ചില നിയന്ത്രണങ്ങൾ ഏ‍ർപ്പെടുത്തിയിരുന്നു. എന്നാൽ ഫെബ്രുവരി 28 മുതൽ പിൻവലിക്കാൻ പറ്റുന്ന പരമാവധി തുക ഒരാഴ്ചയിൽ 24,000 രൂപയിൽ നിന്ന് 50,000 രൂപയാക്കി ഉയർത്തി.

ബാലൻസ് അറിയാൻ

ബാലൻസ് അറിയാൻ

ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടിൽ നിലവിലുള്ള ബാലൻസ് പരിശോധിക്കാൻ ഈ സേവനം ഉപയോഗിക്കാം. നിങ്ങളുടെ എടിഎം കാർഡ് സ്വൈപ്പു ചെയ്യുമ്പോൾ, സ്ക്രീനിൽ ബാലൻസ് എൻക്വയറിക്കുള്ള ഓപ്ഷൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ബാലൻസ് സ്ക്രീനിൽ തെളിഞ്ഞ് വരും. രസീത് ലഭിക്കുന്നതിനുള്ള സൗകര്യവുമുണ്ട്.

മിനി സ്റ്റേറ്റ്മെന്റ്

മിനി സ്റ്റേറ്റ്മെന്റ്

നിങ്ങളുടെ അക്കൗണ്ടിലെ പണമിടപാടിന്റെ ട്രാക്ക് സൂക്ഷിക്കുന്നതിന് നിങ്ങൾക്ക് മിനി സ്റ്റേറ്റ്മെന്റുകൾ പ്രയോജനപ്പെടുത്താം. നിങ്ങളുടെ അക്കൗണ്ടിലെ അവസാന 10 ഇടപാടുകൾ മിനി സ്റ്റേറ്റ്മെന്റ് വഴി അറിയാൻ സാധിക്കും.

മൊബൈൽ റീ ചാ‍ർജ്

മൊബൈൽ റീ ചാ‍ർജ്

നിങ്ങളുടെ മൊബൈലിൽ ബാലൻസ് കുറവാണെങ്കിൽ റീചാ‌ർജ് കടകൾ തിരയേണ്ട ആവശ്യമില്ല. അടുത്തുള്ള എടിഎം കൗണ്ടറിലെത്തി നിങ്ങൾക്ക് നിങ്ങളുടെ മൊബൈൽ റീചാർജ്ജ് ചെയ്യാൻ സാധിക്കും. ഇതിനായി നിങ്ങളുടെ മൊബൈൽ നമ്പറും റീ ചാർജ് ചെയ്യേണ്ട തുകയും എന്റ‍ർ ചെയ്യുക. നിങ്ങളുടെ മൊബൈൽ റീ ചാർജും ആയിരിക്കും. തുടർന്ന് നിങ്ങൾക്ക് ഒരു കൺഫ‍ർമേഷൻ എസ്എംഎസ് ലഭിക്കും. എസ്ബിഐ എടിഎമ്മുകൾ ഉൾപ്പെടെ നിരവധി എടിഎമ്മുകൾ ഈ സംവിധാനം നൽകുന്നുണ്ട്.

പിൻ മാറ്റാം

പിൻ മാറ്റാം

എടിഎം കൗണ്ടറിലൂടെ നിങ്ങൾക്ക് നിങ്ങളുടെ 4 അക്ക ഡെബിറ്റ് കാർഡ് പിൻ നമ്പർ മാറ്റാം. ഈ സൗകര്യം എല്ലാ എടിഎം കൗണ്ടറുകളിലും ലഭ്യമാണ്. ഇത് കൃത്യമായ ഇടവേളകളിൽ മാറ്റാം.

ചെക്ക്ബുക്കിന് അപേക്ഷിക്കാം

ചെക്ക്ബുക്കിന് അപേക്ഷിക്കാം

ചെക്ക്ബുക്കിന് അപേക്ഷിക്കാൻ നിങ്ങൾക്ക് ബാങ്ക് ശാഖയിൽ എത്തേണ്ട ആവശ്യമില്ല. എടിഎം കൗണ്ടറിൽ നിന്ന് തന്നെ നിങ്ങൾക്ക് പുതിയ ചെക്ക് ബുക്ക് ആവശ്യപ്പെടാം. ഐസിഐസിഐ ബാങ്കിന്റെയും എസ്ബിഐയുടെയും എടിഎമ്മുകളിൽ ഈ സേവനം ലഭ്യമാണ്.

ട്യൂഷൻ ഫീസും യൂട്ടിലിറ്റി ബില്ലുകളും

ട്യൂഷൻ ഫീസും യൂട്ടിലിറ്റി ബില്ലുകളും

എടിഎമ്മിലൂടെ ട്യൂഷൻ ഫീസ് അടയ്ക്കാൻ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ സൗകര്യമൊരുക്കുന്നുണ്ട്. ഈ സൗകര്യം ഉപയോഗിക്കുന്നതിന് നിങ്ങൾ ആദ്യം രജിസ്റ്റർ ചെയ്യണം. ഈ സൗകര്യം പരിമിത സ്ഥലങ്ങളിൽ മാത്രമേ ലഭ്യമാകൂ. എസ്ബിഐ എടിഎമ്മിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ ബില്ലുകളും അടയ്ക്കാവുന്നതാണ്.

ഇന്റ‍ർ ബാങ്ക് ഫണ്ട് കൈമാറ്റം

ഇന്റ‍ർ ബാങ്ക് ഫണ്ട് കൈമാറ്റം

ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലെ ഉപഭോക്താവിന് ഫണ്ട് കൈമാറാനും എടിഎം വഴി സാധിക്കും. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ആന്ധ്ര ബാങ്ക്, സരസ്വത് കോ-ഓപ്പറേറ്റീവ് ബാങ്ക്, യെസ് ബാങ്ക് എന്നീ ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് ഡെബിറ്റ് കാർഡുകൾ വഴി ഇൻറർ ബാങ്ക് ഫണ്ട് കൈമാറ്റം സാധ്യമാകും.

ഇന്റർ-അക്കൗണ്ട് കൈമാറ്റം

ഇന്റർ-അക്കൗണ്ട് കൈമാറ്റം

ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങി നിരവധി ബാങ്കുകൾ ഇന്റർ - അക്കൗണ്ട് കൈമാറ്റത്തിനുള്ള സൗകര്യവും നൽകുന്നുണ്ട്. നിങ്ങളുടെ ഡെബിറ്റ് കാർഡും പിൻ നമ്പറും പണം കൈമാറ്റം ചെയ്യേണ്ടയാളുടെ ഡെബിറ്റ് കാർഡ് നമ്പറും മാത്രമാണ് ഇതിനാവശ്യം.

malayalam.goodreturns.in

English summary

Top 10 Things You Can Do At An ATM

Automated Teller Machine (ATM) sometimes function as a mini bank. ATM allows you as a customer to make basic bank transactions. ATMs provides customers easy access to their bank accounts.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X