എന്താണ് പാൻ മൈഗ്രേഷൻ
ജനനതീയതി, പേര്, പാൻ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് ആദായ നികുതി വകുപ്പ് നൽകുന്ന ലാമിനേറ്റഡ് കാർഡ് ആണ് പാൻ കാർഡ്. ഇംഗ്ലീഷ് അക്ഷരങ്ങളും സംഖ്യകളും ഉൾപ്പെടെയുള്ള 10 അക്കനമ്പറാണ് പാൻ നമ്പറുകൾ.
പാൻ കാർഡിന്റെ ഉപയോഗങ്ങൾ
ഈ യുണീക്ക് ഐഡി നമ്പറിന് നിരവധി ഉപയോഗങ്ങളുണ്ട്. നികുതി പിരിവുകൾ, ആദായ നികുതി റിട്ടേൺ, സ്വത്ത് നികുതി റിട്ടേൺ, ടിഡിഎസ്, ടിസിഎസ് ക്രെഡിറ്റുകൾ തുടങ്ങിയ ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാണ്. എന്നാൽ ഇപ്പോഴത്തെ ചോദ്യം അതല്ല, എന്താണ് പാൻ മൈഗ്രേഷൻ?
എന്താണ് പാൻ മൈഗ്രേഷൻ?
ഒരു വ്യക്തി ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് സ്ഥിരതാമസം മാറ്റുകയാണെങ്കിൽ പുതിയതും മാറിയതുമായ വിലാസം അനുസരിച്ച് പാൻ പുതുക്കിയിരിക്കണം. ഈ നടപടിയ്ക്കാണ് പാൻ മൈഗ്രേഷൻ എന്നു പറയുന്നത്. ഒരു അസസ്സിംഗ് ഓഫീസറുടെ കീഴിലായിരിക്കും ഇത് നടക്കുക.
പാൻ മൈഗ്രേഷൻ എങ്ങനെ ചെയ്യും?
നിലവിൽ നിങ്ങളുടെ പാൻ അധികാരപരിധിയിൽ വരുന്ന അസസ്സിംഗ് ഓഫീസർക്ക് മുന്നിലാണ് പാൻ മൈഗ്രേഷനു വേണ്ട അപേക്ഷ സമർപ്പിക്കേണ്ടത്. അസസ്സിംഗ് ഓഫീസറുടെ അംഗീകാരം ലഭിച്ചാൽ അന്തിമ തീരുമാനത്തിനായി അപേക്ഷ ആദായ നികുതി കമ്മീഷന് കൈമാറും.
അംഗീകാരം ലഭിച്ചോ എന്നറിയാൻ
നിങ്ങളുടെ പാൻ മൈഗ്രേഷനു വേണ്ടിയുള്ള അഭ്യർത്ഥന അധികാരികൾ അംഗീകരിച്ചിട്ടുണ്ടോ എന്നറിയാൻ ആദായ നികുതി വകുപ്പിന്റെ ഇ- ഫയലിംഗ് വെബ്സൈറ്റിലൂടെ സാധിക്കും. Know your jurisdictional A.O ടാബിൽ നിന്ന് നിങ്ങൾക്ക് നിങ്ങളുടെ അഭ്യർത്ഥന ഏത് ലെവലിലെത്തിയെന്ന് കണ്ടെത്താനാകും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
