ആധാറും പാനും തമ്മിൽ ചിലർക്ക് ബന്ധിപ്പിക്കേണ്ട.
ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ടത് സർക്കാർ നിർബന്ധമാക്കിയിരിക്കുകയാണ്. എന്നാൽ ഇത് എല്ലാവര്‍ക്കും ബാധകമല്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. അവർ ആരൊക്കെയാണെന്ന് നോക്കാം...
സിബിഡിടി വിജ്ഞാപനം
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് 2017 മേയ് 11ന് പുറത്തു വിട്ട നോട്ടീസ് അനുസരിച്ച് ചില വ്യക്തികളെ ആധാർ പാൻ കാർഡ് ബന്ധിപ്പിക്കലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വ്യക്തികളെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 139AA യിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ബാധകമല്ലാത്തവർ
താഴെ പറയുന്ന വിഭാഗത്തിൽപെട്ടവരാണ് നിങ്ങൾ എങ്കിൽ നിങ്ങളുടെ ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ടതില്ല.
1) ആദായനികുതി നിയമപ്രകാരം നോൺ റസിഡന്റ് ഇന്ത്യക്കാരായി തിരിച്ചിട്ടുള്ളവർ.
2) ഇന്ത്യൻ പൗരനല്ലാത്തവർ
3) 80 വയസ്സും അതിന് മുകളിലും പ്രായമുള്ളവർ.
4) അസം, മേഘാലയ, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ താമസിക്കുന്നവർ.
ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നത് എങ്ങനെ?
- ആദ്യം ഐടി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometaxindiaefiling.gov.in തുറക്കുക.
- തുടർന്ന് ഇടതു വശത്ത് കാണുന്ന ലിങ്ക് ആധാറിൽ (link aadhaar) ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങൾക്ക്നി ഒരു പുതിയ വിൻഡോ ലഭിക്കും.
- ഇവിടെ നിങ്ങളുടെ പാൻ, ആധാർ നമ്പറുകളും ആധാർ കാർഡിൽ നൽകിയിരിക്കുന്നതു പോലെ തന്നെ പേരും രേഖപ്പെടുത്തുക.
- അക്ഷരതെറ്റുകൾ പരിശോധിച്ച ശേഷം സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- യുഐഡിഎഐയിൽ നിന്നുള്ള വേരിഫിക്കേഷനുശേഷം ലിങ്കിംഗ് സ്ഥിരീകരിക്കും.
അവസാന തീയതി പിന്നീട് അറിയിക്കും
ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി പിന്നീട് അറിയിക്കുമെന്ന് ഡയറക്ട് ടാക്സസ് സെൻട്രൽ ബോർഡ് ചെയർമാൻ സുശീൽ ചന്ദ്ര പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഉടൻ പാൻ അസാധുവാകില്ലെന്നും അദ്ദേഹം പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
