എയർടെൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ ഉടമകൾക്ക് അവരുടെ ഏറ്റവും അടുത്തുള്ള എയർടെൽ സ്റ്റോർ സന്ദർശിച്ചാൽ ഈ നടപടി എളുപ്പത്തിൽ ചെയ്യാൻ സാധിക്കും.
നിങ്ങൾ ഒരു മൊബൈൽ ഉപഭോക്താവാണെങ്കിൽ, ആധാർ കാർഡും നിങ്ങളുടെ മൊബൈൽ നമ്പറും ഉടൻ ബന്ധിപ്പിക്കണമെന്ന് സർക്കാരിന്റെ സന്ദേശം നിങ്ങൾക്ക് ലഭിച്ചിരിക്കും. എയർടെൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ ഉടമകൾക്ക് അവരുടെ ഏറ്റവും അടുത്തുള്ള എയർടെൽ സ്റ്റോർ സന്ദർശിച്ചാൽ ഈ നടപടി എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. പ്രീപെയ്ഡ് കണക്ഷനുള്ള ഉപഭോക്താക്കൾ ഏറ്റവും അടുത്തുള്ള റീട്ടെയിലറെ സന്ദർശിക്കണം.
ചാർജുകളും ഒഴിവാക്കലുകളും
നിങ്ങളുടെ എയർടെൽ നമ്പറുമായി ആധാർ ലിങ്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കുന്നതല്ല. നിങ്ങൾ ഒരു എയർടെൽ ബ്രോഡ്ബാൻഡ് അല്ലെങ്കിൽ ഡിജിറ്റൽ ടിവി ഉപഭോക്താവാണെങ്കിൽ ആധാറുമായി ബന്ധിപ്പേക്കണ്ട ആവശ്യമില്ല. മൊബൈൽ കണക്ഷനുകൾക്ക് മാത്രമാണ് ഇത് ബാധകം. റോമിംഗിലായിരിക്കുന്ന ഉപഭോക്താക്കളും നമ്പർ ആധാറുമായി ബന്ധിപ്പിക്കണം. കോർപ്പറേറ്റ് ഉപഭോക്താക്കളെ ആധാർ-മൊബൈൽ നമ്പർ ലിങ്കിംഗിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബയോമെട്രിക് വേരിഫിക്കേഷൻ
നിങ്ങളുടെ എയർടെൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്ന സമയത്ത്, സ്റ്റോക്ക് കീപ്പർ ബയോമെട്രിക് പരിശോധനയ്ക്കായി നിങ്ങളുടെ ഫിംഗർപ്രിന്റ് ആവശ്യപ്പെടും. പരിശോധനയ്ക്ക് ശേഷം, 24 മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് സ്ഥിരീകരണ എസ്എംഎസ് ലഭിക്കും.
അവസാന തീയതി
മൊബൈൽ നമ്പറും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2018 ഫെബ്രുവരി 6 ആണ്. ഈ തീയതിക്ക് മുമ്പ് നിങ്ങൾ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ, നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്നുള്ള സേവനങ്ങൾ നിയന്ത്രിതമായിരിക്കും.
ആവശ്യമായ രേഖകൾ
ആധാറും മൊബൈലും തമ്മിൽ ബന്ധിപ്പിക്കാൻ നിങ്ങളുടെ ആധാർ കാർഡും മൊബൈലും മാത്രാമാണ് ആവശ്യം. പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങളുടെ മൊബൈലിൽ ഒരു സ്ഥിരീകരണ കോഡ് അല്ലെങ്കിൽ ഒരു വൺ ടൈം പാസ്വേർഡ് (ഒടിപി) ലഭിക്കുമെന്നതിനാൽ മൊബൈൽ ഫോൺ നിർബന്ധമാണ്. നിങ്ങൾ ഒരു ഡേറ്റാകാർഡ് ഉപഭോക്താവാണെങ്കിൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇതര മൊബൈൽ നമ്പറിലേക്ക് ഒടിപി
അയയ്ക്കും.
ഒഴിവാക്കപ്പെട്ടിട്ടുള്ളവർ ആരൊക്കെ?
പുതിയ കണക്ഷൻ എടുക്കുന്ന സമയത്ത് ആധാർ വിവരങ്ങളും ബയോമെട്രിക്ക് വിവരങ്ങളും നൽകിയിട്ടുണ്ടെങ്കിൽ നിങ്ങൾ വീണ്ടും പരിശോധനാ പ്രക്രിയ പിന്തുടരേണ്ടതില്ല. എന്നാൽ സിം എടുക്കുന്ന സമയത്ത ഐഡന്റിറ്റി, അഡ്രസ്സ് പ്രൂഫ് ആയി മാത്രമേ ആധാർ നൽകുകയുള്ളൂവെങ്കിൽ, ബയോമെട്രിക്ക് എടുക്കാത്തതിനാൽ നിങ്ങൾ വീണ്ടും എയർടെൽ റീട്ടെയിലറുടെ അടുത്ത് പോകേണ്ടി വരും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
