ഒന്നിലധികം പാൻ കാർഡുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒന്നിലധികം പാൻ കാർഡുള്ളവർ നമ്മുടെ രാജ്യത്ത് നിരവധിയാണ്. കഴിഞ്ഞ ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് ഇത്തരത്തിലുള്ള 11 ലക്ഷത്തിലധികം പാന്‍ കാര്‍ഡുകളാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം റദ്ദാക്കിയത്. അതുകൊണ്ട് ഒന്നിൽ കൂടുതൽ പാൻ കാർഡുള്ളവർ ഉടൻ ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാ...
നിയമവിരുദ്ധം
ഒന്നിൽ കൂടുതൽ പാൻ കാർഡ് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. എന്നാൽ ഇത് പലർക്കും അറിയില്ല. കൂടാതെ പാൻ കാർഡിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചുണ്ടെങ്കിൽ അത് തിരുത്താൻ ശ്രമിക്കാതെ പുതിയ പാൻ കാർഡ് എടുക്കുന്നവരുമുണ്ട്.
പിഴ
ഒന്നിലധികം പാൻ കാർഡുണ്ടെങ്കിൽ നിങ്ങൾക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഇൻകം ടാക്സ് ആക്ട്, 1961, സെക്ഷൻ 272 ബി പ്രകാരം, 10,000 രൂപ പിഴ നൽകേണ്ടി വരുമെന്നുള്ളതാണ് ഒന്നാമത്തെ കാര്യം.
ഒന്നിൽ കൂടുതലുള്ള പാൻ കാർഡ് എങ്ങനെ സറണ്ടർ ചെയ്യാം?
ഓൺലൈനായും ഓഫ് ലൈനായും നിങ്ങൾക്ക് ഒന്നിലധികമുള്ള പാൻ കാർഡുകൾ തിരികെ നൽകാവുന്നതാണ്.
ഓൺലൈൻ അപേക്ഷ
https: //incometax.intelenetglobal.com/pan/pan.asp എന്ന പോർട്ടൽ വഴി പാൻ പിൻവലിക്കുന്നത് സംബന്ധിച്ച പരാതി നൽകാവുന്നതാണ്. കൂടാതെ https://www.onlineservices.nsdl.com/paam/endUserRegisterContact.html എന്ന പോർട്ടലിലൂടെയും പരാതി സമർപ്പിക്കാം. ഇവിടെ നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന പാൻ കാർഡും പിൻവലിക്കേണ്ട പാൻ കാർഡ് സംബന്ധിച്ച വിവരങ്ങളും നൽകാം. നിലവിൽ ഉള്ള പാൻ കാർഡുകളുടെ ഒരു പകർപ്പ് റദ്ദാക്കൽ അഭ്യർത്ഥനയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
ഓഫ്‍ലൈൻ അപേക്ഷ
എൻഎസ്ഡിഎൽ വെബ്സൈറ്റിൽ നിന്ന് പാൻ കാർഡ് തിരുത്തലിനുള്ള അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുക. ഫോമിൽ നിങ്ങൾ നിലനിർത്താൻ ആഗ്രഹിക്കുന്ന പാൻ കാർഡിന്റെ വിവരങ്ങളും ആവശ്യമില്ലാത്ത പാൻ കാർഡുകളുടെ വിവരങ്ങളും നൽകുക. അതിനുശേഷം ഈ ഫോം നിങ്ങളുടെ അടുത്തുള്ള യുടിഐ അല്ലെങ്കിൽ എൻഎസ്ഡിഎൽ ടാക്സ് ഇൻഫർമേഷൻ നെറ്റ്‍വർക്ക് ഫെസിലിറ്റേഷൻ സെന്ററിൽ സമർപ്പിക്കുക. തുടർന്നുള്ള നടപടികൾ ബന്ധപ്പെട്ട അധികൃതർ നിങ്ങളെ അറിയിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
