ഈ വർഷം കാശുണ്ടാക്കാൻ പറ്റിയ മികച്ച മാ‍ർ​ഗങ്ങൾ

Posted By:
Subscribe to GoodReturns Malayalam

2018ൽ കാശുണ്ടാക്കാൻ പറ്റിയ മികച്ച നിക്ഷേപ ഓപ്ഷനുകൾ ഏതൊക്കെയാണെന്ന് അറിയാമോ? കൈ നിറയെ കാശുണ്ടാക്കാൻ വഴികളിതാ...

ഓഹരി വിപണി

2018ലെ ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷൻ ഓഹരി വിപണിയാണ്. എന്നാൽ മികച്ച ഓഹരികളിൽ ശരിയായ സമയത്ത് നിക്ഷേപിക്കുക എന്നതാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം. എം.ആർ.എഫ്, കാപ്ലിൻ പോയിന്റ് ലബോറട്ടറീസ്, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച ലാഭം നൽകുന്ന ഓഹരികളാണ്.

മ്യൂച്ച്വൽ ഫണ്ടുകൾ

മിഡ് ക്യാപ് ആൻഡ് സ്മോൾ ക്യാപ് മ്യൂച്ച്വൽ ഫണ്ടുകൾ മികച്ച നിക്ഷേപ മാർ​ഗങ്ങളിലൊന്നാണ്. കഴിഞ്ഞ ഒരു വർഷം മിഡ് ക്യാപ് ആൻഡ് സ്മോൾ ക്യാപ് മ്യൂച്ച്വൽ ഫണ്ടുകൾ നിക്ഷേപകർക്ക് 50% കൂടുതൽ നേട്ടം നൽകിയിരുന്നു.

ക്രിപ്റ്റോകറൻസി

ക്രിപ്റ്റോകറൻസി ഒരു പുതിയ നിക്ഷേപ ഓപ്ഷനാണ്. നിങ്ങൾ കൂടുതൽ റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ മാത്രമേ ഈ നിക്ഷേപ ഓപ്ഷൻ തിരഞ്ഞെടുക്കാവൂ. കാരണം ലാഭ നഷ്ട്ടങ്ങൾ ഒരിയ്ക്കലും പ്രവചിക്കാൻ കഴിയില്ല. ‍

പിയർ 2 പിയർ

പിയർ 2 പിയർ കടം കൊടുക്കുന്നതിനും വാങ്ങുന്നതിനുമുള്ള ഒരു ജനകീയ ഫണ്ടിംഗ് മാതൃകയാണ്. ഇതുവഴി ഒരു വ്യക്തി അല്ലെങ്കിൽ ബിസിനസ് സ്ഥാപനങ്ങൾക്ക് നിങ്ങൾക്ക് പണം കടം കൊടുക്കാം. ഈ തുക തിരികെ ലഭിക്കുമ്പോൾ 15 മുതൽ 20% വരെ നേട്ടം പ്രതീക്ഷിക്കാവുന്നതാണ്. എന്നിരുന്നാലും, പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

പിപിഎഫ്

പിപിഎഫ് അല്ലെങ്കിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ നിക്ഷേപ മാ‍ർ​ഗങ്ങളിലൊന്നാണ്. പിപിഎഫ് 7.6% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. പിപിഎഫ് നിക്ഷേപം സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. 15 വർഷമാണ് ഈ നിക്ഷേപത്തിന്റെ കാലാവധി. 6 വർഷത്തിനു ശേഷം നിങ്ങൾക്ക് പിപിഎഫ് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാവുന്നതാണ്.

malayalam.goodreturns.in

English summary

5 Best Investment Options in India for 2018

Which are Best Investment Options in India for 2018? Where should I Invest money in the year 2018? Well, before getting answers to these questions let’s take a quick look at the year 2017.
Story first published: Tuesday, March 6, 2018, 13:29 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns