കർഷകർ അറിയാതെ പോകരുത് ഇക്കാര്യങ്ങൾ; നിങ്ങൾക്കറിയാത്ത ആനുകൂല്യങ്ങൾ നിരവധി

നരേന്ദ്രമോദി സർക്കാരിന്റെ കൃഷിക്കാർക്കായുള്ള ഇൻഷുറൻസ് പദ്ധതിയാണ് പ്രധാനമന്ത്രി ഫസൽ ഭീമ യോജന.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരേന്ദ്രമോദി സർക്കാരിന്റെ കർഷകർക്കായുള്ള ഇൻഷുറൻസ് പദ്ധതിയാണ് പ്രധാനമന്ത്രി ഫസൽ ഭീമ യോജന. കുറഞ്ഞ പ്രീമിയം നിരക്കില്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 50 ശതമാനം കര്‍ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.

25 ശതമാനം പ്രീമിയം കര്‍ഷകര്‍ നൽകണം

25 ശതമാനം പ്രീമിയം കര്‍ഷകര്‍ നൽകണം

25 ശതമാനം വരെ പ്രീമിയം കര്‍ഷകര്‍ നല്‍കണമെന്നാണ് നിലവിലെ പദ്ധതിയുടെ വ്യവസ്ഥ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവ ചേർന്നാണ് പദ്ധതി നടത്തുന്നത്.

വിള ഇന്‍ഷുറന്‍സ് പദ്ധതി

വിള ഇന്‍ഷുറന്‍സ് പദ്ധതി

1999 മുതല്‍ നിലവിലുള്ള വിള ഇന്‍ഷുറന്‍സ് പദ്ധതി പരിഷ്‌കരിച്ചതാണ് ഫസൽ ഭീമ യോജന. രാജ്യത്തെ ജില്ലകളെ ക്ലസ്റ്ററുകളായി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

സബ്സിഡി

സബ്സിഡി

ഇന്‍ഷുറന്‍സ് പ്രീമിയമായി സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിക്ക് പരിധിയില്ല. കര്‍ഷകര്‍ അടയ്ക്കുന്ന പ്രീമിയത്തിനു ശേഷം സര്‍ക്കാര്‍ അടയ്‌ക്കേണ്ട തുക 90 ശതമാനമാണെങ്കില്‍പ്പോലും അത് ലഭിക്കും.

അപേക്ഷിക്കേണ്ടത് എങ്ങനെ?

അപേക്ഷിക്കേണ്ടത് എങ്ങനെ?

പ്രധാനമന്ത്രി ഫസൽ ഭീമ യോജനയുടെ ഭാഗമാകാൻ ആദ്യം agri-insurance.gov.in എന്ന വെബ്സൈറ്റിൽ ലോഗ് ഓൺ ചെയ്യണം. അതിന് ശേഷം കർഷകന്റെ പേര്, വിലാസം, ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തുടങ്ങിയ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക. വസ്തു, ബാങ്ക് വിശദാംശങ്ങൾ കൂടി നൽകേണ്ടതാണ്. അതിന് സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ ലഭിക്കും. ഈ നമ്പർ ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷ ട്രാക്ക് ചെയ്യാവുന്നതാണ്.

പണം അക്കൌണ്ടിലെത്തും

പണം അക്കൌണ്ടിലെത്തും

ഇന്‍ഷുറന്‍സ് പ്രകാരം ഉറപ്പു നല്‍കിയിരിക്കുന്ന മുഴുവന്‍ തുകയും കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും. വായ്പകള്‍ എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും വിള ഇന്‍ഷുറന്‍സ് ലഭിക്കും.

ആനുകൂല്യങ്ങൾ എന്തിനൊക്കെ?

ആനുകൂല്യങ്ങൾ എന്തിനൊക്കെ?

മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ല. എന്നാൽ കൃഷിനാശങ്ങളും മറ്റും സ്മാര്‍ട്ട് ഫോണുകളില്‍ പകര്‍ത്തി അപ്‌ലോഡ് ചെയ്താല്‍ ഉടന്‍ തന്നെ നടപടിക്രമങ്ങള്‍ ആരംഭിക്കും. അടിയന്തരമായി പ്രശ്നം വിലയിരുത്തി എത്രയും വേഗം നഷ്ടപരിഹാരം ഉറപ്പാക്കുന്നതാണ്.

malayalam.goodreturns.in

English summary

What is Pradhan Mantri Fasal Bima Yojana?

Pradhan Mantri Fasal Bima Yojana is an ambitious agriculture insurance scheme of Narendra Modi Government. The central government provides insurance cover and financial assistance to the farmers in the times of difficulty.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X