ലോകത്തെ ഏറ്റവും ശക്തമായ ബ്രാൻഡുകൾ ഏതൊക്കെയാണെന്ന് അറിയാമോ?
ലോകത്തെ ഏറ്റവും ശക്തമായ ബ്രാൻഡുകൾ ഏതൊക്കെയാണെന്ന് അറിയാമോ? ലോകത്തെ ഭരിക്കാൻ തന്നെ കഴിവുള്ളവരാണ് ഈ കമ്പനികൾ. കാരണം ഈ കമ്പനികളുടെ ഉത്പന്നങ്ങൾ ഒരിയ്ക്കലെങ്കിലും ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. കമ്പനികൾ ഏതൊക്കെയാണെന്ന് അറിയണ്ടേ?
ജോൺസൺസ്
ലോകത്തിലെ ഒന്നാമത്തെ ബേബി കെയർ ബ്രാൻഡാണ് ജോൺസൺസ്. കോടിക്കണക്കിനാണ് ആളുകളാണ് ജോൺസൺസിന്റെ ഉത്പന്നങ്ങൾ ദിവസവും ഉപയോഗിക്കുന്നത്. ജോൺസൺസിന്റെ വാർഷിക വിറ്റുവരവ് 76.5 ബില്യൺ ഡോളർ ആണ്.
വൊഡാഫോൺ
ബ്രിട്ടീഷ് ടെലികോം കമ്പനിയായ വൊഡാഫോൺ 1985ൽ യുകെയിലാണ് ആദ്യ മൊബൈൽ ഫോൺ സർവീസ് ആരംഭിക്കുന്നത്. 1990 കളുടെ അവസാനത്തോടെ ആഭ്യന്തര വിപണിയിലും നിരവധി അന്താരാഷ്ട്ര വിപണികളിലും കമ്പനി വ്യാപിപ്പിച്ചു. നിലവിൽ 26 രാജ്യങ്ങളിൽ ആളുകൾ വൊഡാഫോൺ ഉപയോഗിക്കുന്നുണ്ട്. 66.9 ബില്യൺ ഡോളറാണ് വാർഷിക വരുമാനം.
നെസ്‍ലേ
സ്വിറ്റ്സർലൻഡിലെ ഏറ്റവും ശക്തമായ ബ്രാൻഡാണ് നെസ്‍ലേ. 194 രാജ്യങ്ങളിൽ നെസ്‍ലേയുടെ ഉത്പന്നങ്ങൾ എത്തുന്നുണ്ട്. കിറ്റ്കാറ്റ്, മാഗ്ഗി, നെസ്പ്രസ്സോ തുടങ്ങിയവയാണ് നെസ്‍ലേയുടെ പ്രധാന ഉത്പന്നങ്ങൾ. ഒരു വർഷം കമ്പനി നേടുന്നത് 94.2 ബില്ല്യൺ ഡോളറാണ്.
നിസ്സാൻ
ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളിലൊരാളാണ് നിസാൻ മോട്ടോർസ്. ജാപ്പനീസ് കമ്പനിയായ നിസ്സാൻ ഒരു വർഷം 5.6 മില്ല്യൺ വാഹനങ്ങൾ പുറത്തിറക്കുന്നുണ്ട്.
പെപ്സി
സോഫ്റ്റ് ഡ്രിങ്കുകളിലെ ഏറ്റവും ശക്തമായ ബ്രാൻഡാണ് പെപ്സി. കൊക്ക കോളയാണ് പെപ്സിയുടെ പ്രധാന എതിരാളി. കഴിഞ്ഞ വർഷം പെപ്സികോ കമ്പനിയുടെ ആസ്തി 63.5 ബില്ല്യൺ ഡോളറാണ്.
ഹോണ്ട
ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഹോണ്ടയുടെ ഉത്പന്നങ്ങൾ ലോകത്തിലെ എല്ലാ വിപണങ്ങളിലും ലഭ്യമാണ്. 1946 ൽ സ്ഥാപിതമായ ടോക്കിയോ ആസ്ഥാനമായ കമ്പനിക്ക് നാലു ഭൂഖണ്ഡങ്ങളിൽ അസംബ്ലി പ്ലാൻറുകളുണ്ട്. 137.4 ബില്യൺ ഡോളർ വാർഷിക വിറ്റുവരവുമുണ്ട്.
യൂട്യൂബ്
യൂട്യൂബിനെക്കുറിച്ച് കേൾക്കാത്താവർ ലോകത്തിൽ ഇന്ന് വളരെ വിരളമാണ്. ഗൂഗിൾ പേരന്റ് കമ്പനിയായ ആൽഫാബെറ്റ് ഇൻകോ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള അമേരിക്കൻ വീഡിയോ ഷെയറിങ് വെബ്സൈറ്റാണ് യൂട്യൂബ്. ലോകത്തെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച രണ്ടാമത്തെ വെബ്സൈറ്റിൽ പ്രതിദിനം 30 മില്ല്യൺ സന്ദർശകരുണ്ട്.
നൈക്ക്
ലോകത്തിലെ ഏറ്റവും വലിയ സ്പോർട്ട്സ് വെയർ ബ്രാൻഡാണ് നൈക്ക്. ഒറിഗൺ ആസ്ഥാനമായ ഈ കമ്പനിയുടെ വാർഷിക വിറ്റുവരവ് 34.4 ബില്യൺ ഡോളറാണ്.
കൊക്ക കോള
നിരവധി ആരോപണങ്ങളുണ്ടെങ്കിലും കൊക്കക്കോള ബ്രാൻഡിന് ജനങ്ങൾക്കിടയിൽ അവിശ്വസനീയമായ സ്വീകാര്യതയാണുള്ളത്. ലോക ജനസംഖ്യയുടെ 94 ശതമാനവും ഈ ബ്രാൻഡിനെ പരിചയമുള്ളവരാണ്. നിരവധി കേസുകളും കൊക്ക കോളയ്ക്ക് മേലുണ്ട്.
മക്ഡൊണാൾഡ്സ്
ലോകത്തിലെ ഏറ്റവും ശക്തമായ ഫാസ്റ്റ് ഫുഡ് ബ്രാൻഡാണ് മക്ഡൊണാൾഡ്സ്. 101 രാജ്യങ്ങളിൽ 36,000 കേന്ദ്രങ്ങളിൽ മക്ഡൊണാൾഡ്സ് പ്രവർത്തിക്കുന്നുണ്ട്. ദിവസം 69 മില്യൺ ഉപഭോക്താക്കളാണ് മക്ഡൊണാൾഡ്സ് ഫുഡ് കഴിക്കുന്നത്.
മെഴ്സിഡസ് ബെൻസ്
ലോകത്തെ ഏറ്റവും ശക്തമായ വാഹന ബ്രാൻഡാണ് മെഴ്സിഡസ് ബെൻസ്. സ്റ്റുട്ട്ഗാർട്ട് ആസ്ഥാനമായ ഡൈംലെർ എ.ജി ഗ്രൂപ്പിന്റെ ഭാഗമായ ജർമൻ മാർക്കറ്റിലെ എതിരാളി ബി.എം.ഡബ്ല്യുവിനേക്കാൾ കൂടുതൽ അഭിമാനവും ആഡംബരവുമുള്ളതാണ് മെഴ്സിഡസ് ബെൻസ്.
മൈക്രോസോഫ്റ്റ്
ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ് വെയർ കമ്പനിയാണ് മൈക്രോസോഫ്റ്റ്. വിൻഡോസ്, ഓഫീസ് എന്നിവയിൽ നിന്നുള്ള ഇൻറർനെറ്റ് എക്സ്പ്ലോററും എക്സ്ബോക്സും മറ്റും ജോലിക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.
ഫേസ്ബുക്ക്
ലോകത്തെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ സൈറ്റാണ് ഫേസ്ബുക്ക്. 2017 ലെ നാലാം പാദത്തിൽ ഫെയ്സ്ബുക്കിന് 2.2 ബില്ല്യൻ സജീവ ഉപയോക്താക്കളുണ്ടായിരുന്നു.
ഗൂഗിൾ
ലോകത്തെ കീഴടക്കിയിരിക്കുന്ന സേർച്ച് എഞ്ചിനാണ് ഗൂഗിൾ. നിരവധി ഉൽപ്പന്നങ്ങളും സേവനങ്ങളും ഗൂഗിളിന് കീഴിലുണ്ട്. കഴിഞ്ഞ വർഷം 110.9 ബില്യൺ ഡോളറാണ് ഗൂഗിൾ സമ്പാദിച്ചത്.
ആപ്പിൾ
ലോകത്തിൽ നിരവധി പേർ ഉപയോഗിക്കുന്ന ഒരു ടോപ്പ് ബ്രാൻഡാണ് ആപ്പിൾ. ഐഫോൺ, ഐപാഡ് തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് ആപ്പിളിനുള്ളത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
