സ്വന്തം കമ്പനി ഓൺലൈനായി രജിസ്റ്റ‍ർ ചെയ്യാം വെറും 7 ദിവസത്തിനുള്ളിൽ!! കടമ്പകൾ എന്തൊക്കെ??

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മുടെ രാജ്യത്ത് സ്വ‍ന്തമായി ഒരു കമ്പനി തുടങ്ങണമെങ്കിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ നി‍ർദ്ദേശ പ്രകാരം വളരെ ലളിതമായ നടപടികളിലൂടെ കമ്പനി തുടങ്ങാൻ സാധിക്കും. വെറും 7 ദിവസം മാത്രമാണ് ഈ കടമ്പകൾ കടക്കാൻ ആവശ്യം.

 

ഓൺലൈൻ രജിസ്ട്രേഷൻ

ഓൺലൈൻ രജിസ്ട്രേഷൻ

കമ്പനി രജിസ്റ്റ‍ർ ചെയ്യാൻ ഇനി സർക്കാ‍ർ ഓഫീസുകൾ കയറിയിറങ്ങേണ്ട. എല്ലാം ഓൺലൈനായി തന്നെ ചെയ്യാം. ഇന്ത്യയിൽ എവിടെ നിന്നും ഈ രജിസ്ട്രേഷൻ നടപടികൾ ചെയ്യാവുന്നതാണ്.

കമ്പനികൾ പലതരം

കമ്പനികൾ പലതരം

ഇന്ത്യയിൽ രജിസ്റ്റ‍ർ ചെയ്യാവുന്ന കമ്പനികൾ പലതരമാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം..

 • പ്രൈവറ്റ് ലിമിറ്റഡ് കമ്പനി
 • ലിമിറ്റഡ് ലയബിലിറ്റി പാ‍‍ർട്ട്ന‍ർഷിപ്പ്
 • വൺ പേഴ്സൺ കമ്പനി
 • സോൾ പ്രൊപ്രൈറ്റ‍ർഷിപ്പ്
 • ജനറൽ പാ‍‍ർട്ട്ന‍ർഷിപ്പ്
കമ്പനി രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ

കമ്പനി രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ

ഇന്ത്യയിൽ കമ്പനി രജിസ്ട്രേഷൻ ലളിതമാക്കുന്നതിന്റെ ഭാ​ഗമായി കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം പുറത്തിറക്കിയ ഫോമാണ് INC-29 ഫോം. ഈ ഫോം ഉപയോഗിച്ച് (ഐഎൻസി -29) കമ്പനിയുടെ രജിസ്ട്രേഷൻ, ബിസിനസിന്റെ പേരിടൽ, ഡയറക്ടേഴ്സിന്റെ ഐഡന്റിഫിക്കേഷൻ നമ്പർ, ഇൻകോർപ്പറേഷൻ അപേക്ഷ എന്നിവ ഒരുമിച്ച് നേടാനാകും. ഇത് ഓൺലൈനായി ചെയ്യുന്നതു വഴി നടപടികൾ പൂ‍‍ർത്തിയാകാൻ വെറും ഏഴ് ദിവസം മാത്രം മതി.

ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC)

ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC)

DSC എന്ന് വിളിക്കപ്പെടുന്ന ഡയറക്ടർമാരുടെ ഡിജിറ്റൽ സിഗ്നേച്ചറുകൾക്കാണ് ആദ്യം അപേക്ഷിക്കേണ്ടത്. ഇത് ലഭിച്ചു കഴിഞ്ഞാൽ ഓൺലൈൻ അപേക്ഷ സമ‍ർപ്പിക്കാം. രേഖകൾ സമ‍ർപ്പിച്ച ശേഷം ഡിഎസ്‍സി നേടുന്നതിനായി സാധാരണ രണ്ട് ദിവസമെടുക്കും.

INC-29ന് ആവശ്യമായ രേഖകൾ

INC-29ന് ആവശ്യമായ രേഖകൾ

 • ഡയറക്ടറുടെ ഐഡന്റിഫിക്കേഷൻ നമ്പർ (ഡിഐഎൻ നമ്പർ)
 • നെയിം അപ്രൂവൽ
 • മെമ്മോറാണ്ടവും ആ‍ർട്ടിക്കിൾസ് ഓഫ് അസോസിയേഷനും
 • രജിസ്റ്റേർഡ് ഓഫീസ് വേരിഫിക്കേഷൻ
 • അപ്പോയിന്റ്മെൻറ് ലേറ്റേഴ്സ് ആൻഡ് ഡിക്ലറേഷൻ
 • INC-29 സമ‍ർപ്പിക്കൽ

  INC-29 സമ‍ർപ്പിക്കൽ

  മുകളിൽ പറഞ്ഞിരിക്കുന്ന രേഖകളെല്ലാം കിട്ടി കഴിഞ്ഞാൽ INC-29 ഫോം ഫയൽ ചെയ്യാം. അതിനു ശേഷം സർട്ടിഫിക്കറ്റ് ഓഫ് ഇൻകോ‍ർപ്പറേഷൻ ലഭിക്കും.

  പാൻ നമ്പ‍ർ

  പാൻ നമ്പ‍ർ

  സർട്ടിഫിക്കറ്റ് ഓഫ് ഇൻകോ‍ർപ്പറേഷനൊപ്പം നിങ്ങളുടെ പുതിയ കമ്പനിയുടെ പാൻ നമ്പറും ലഭിക്കും. ഇതിനു ശേഷം കമ്പനിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുറക്കാവുന്നതാണ്.

  കമ്പനി രജിസ്ട്രേഷന് ആവശ്യമായ മറ്റ് രേഖകൾ‌

  കമ്പനി രജിസ്ട്രേഷന് ആവശ്യമായ മറ്റ് രേഖകൾ‌

  • പാസ്പോർട്ട് സൈസ് ഫോട്ടോ
  • പാൻ കാർഡ് പകർപ്പ്
  • പുതിയ ബാങ്ക് സ്റ്റേറ്റ്മെന്റ് / ടെലിഫോൺ അല്ലെങ്കിൽ മൊബൈൽ ബിൽ / ഇലക്ട്രിസിറ്റി അല്ലെങ്കിൽ ഗ്യാസ് ബിൽ
  • വോട്ടേഴ്സ് ഐഡി / പാസ്പോർട്ട്
  • നിയമപ്രകാരമുള്ള വാടക കരാർ ഇംഗ്ലീഷിൽ
  • പ്രോപ്പർട്ടി ഉടമയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്
  • രജിസ്റ്റർ ചെയ്ത വിലാസത്തിലുള്ള യൂട്ടിലിറ്റി ബിൽ
  • ജിഎട്സി

   ജിഎട്സി

   മുകളിൽ പറഞ്ഞിരിക്കുന്ന രേഖകളുടെ സ്കാൻ ചെയ്ത കോപ്പികളാണ് ഓൺലൈൻ രജിസ്ട്രേഷന് ഉപയോ​ഗിക്കുന്നത്. ഓൺലൈൻ നടപടികൾ കഴിഞ്ഞാൽ നിങ്ങളുടെ ബിസിനസ് സ്ഥാപനത്തിന്റെ വരുമാനത്തിന് അനുസരിച്ച് ജിഎസ്ടിയ്ക്ക് അപേക്ഷ സമ‍ർപ്പിക്കണം.

malayalam.goodreturns.in

English summary

How To Register A Company In India?

To make it simple and easy for registering a business in India Ministry of Corporate Affairs Introduced INC-29 Form.
Story first published: Friday, April 6, 2018, 10:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X