സ്വർണാഭരണങ്ങൾ ധരിക്കുന്നവരാണ് മലയാളികളിലധികവും എന്നാൽ തിളങ്ങുന്ന ഈ ലോഹത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാത്ത ധാരാളം കാര്യങ്ങളുണ്ട്. അത്തരം ചില രഹസ്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
സ്വർണാഭരണങ്ങൾ ധരിക്കുന്നവരാണ് മലയാളികളിലധികവും എന്നാൽ തിളങ്ങുന്ന ഈ ലോഹത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാത്ത ധാരാളം കാര്യങ്ങളുണ്ട്. അത്തരം ചില രഹസ്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഒളിമ്പിക് ഗോൾഡ് മെഡൽ സ്വർണം കൊണ്ടല്ല
ഒളിമ്പിക് സ്വർണ മെഡലിൽ വെറും ഒരു ശതമാനം മാത്രമാണ് സ്വർണമുള്ളത്. ബാക്കി ഭാഗങ്ങളിൽ 92 ശതമാനം വെള്ളിയും 6 ശതമാനം ചെമ്പുമാണ് അടങ്ങിയിരിക്കുന്നത്. ഒളിമ്പിക്സിൽ അവസാനമായി പൂർണമായും സ്വർണമടങ്ങിയ മെഡലുകൾ നൽകിയത് 1912ൽ ആയിരുന്നു.
സ്വർണം കഴിക്കാം
കുഞ്ഞിന് നാവില്‍ സ്വര്‍ണമുരച്ചു നല്‍കുന്ന പതിവ് ഇന്ത്യയിൽ പലയിടത്തുമുണ്ട്. ശരീരത്തിലേയ്ക്ക് ആഗീരണം ചെയ്യപ്പെടാതെ ദഹനേന്ദ്രിയത്തിലൂടെ കടന്നുപോകാനുള്ള കഴിവ് സ്വർണത്തിനുണ്ട്. ആയുര്‍വേദ പ്രകാരം പണ്ടു കാലം മുതല്‍ സ്വര്‍ണം ആരോഗ്യത്തിന് നല്ലതാണെന്നാണ് കണക്കുകൂട്ടല്‍. ഇതുകൊണ്ടാണത്രേ രാജഭരണകാലത്ത് രാജാക്കന്മാര്‍ സ്വര്‍ണ പാത്രങ്ങളില്‍ ഭക്ഷണം കഴിച്ചിരുന്നത്. എന്നാൽ സ്വർണം കഴിക്കുന്നത് ദോഷകരമാണെന്ന വാദവും നിലനിൽക്കുന്നുണ്ട്.
ഓറോഫോബിയ
സ്വർണത്തോടുള്ള കടുത്ത ഭയമാണ് ഓറോഫോബിയ. സ്വർണം കാണുന്നതും ധരിക്കുന്നതും ഇവരിൽ പേടിയുണ്ടാക്കും. സ്വർണത്തെക്കുറിച്ച് സംസാരിക്കുന്നത് പോലും ചിലപ്പോൾ ഓറോഫോബിയയുള്ളവരിൽ തലകറക്കം, ഛർദ്ദി, ആക്രമണ സ്വഭാവം എന്നിവയുണ്ടാക്കും.
നാവികർ സ്വർണക്കമ്മൽ ധരിക്കും
യൂറോപ്പ്യൻ രാജ്യങ്ങളിലെ നാവികർ സ്വർണ കമ്മലുകൾ ധരിച്ചിരുന്നു. ഇത് ഫാഷന് വേണ്ടിയല്ല. പകരം അവർ മുങ്ങി മരിച്ചാൽ ക്രിസ്തീയ രീതിയിൽ ശവസംസ്കാരം നടത്തുന്നവർക്ക് ഈ കമ്മൽ പ്രതിഫലം എന്ന നിലയിൽ എടുക്കാവുന്നതാണ്.
സ്വർണം ലഭിക്കുന്ന എടിഎം
ദുബായിലെ ഒരു ഹോട്ടലിൽ സ്വർണം ലഭിക്കുന്ന എടിഎമ്മുണ്ട്. 10 ഗ്രാം വീതമുള്ള സ്വർണ ബാറുകളാണ് ഈ എടിഎം വഴി ലഭിക്കുക. സ്വർണ നാണയങ്ങളും ഈ എടിമ്മിലൂടെ കിട്ടും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications