സ്വര്‍ണം ആഭരണങ്ങളായി മാത്രം നിക്ഷേപിക്കാതെ മറ്റ് മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നത് എപ്പോഴും സുരക്ഷ ഉറപ്പാക്കും.
സ്വര്‍ണം ആഭരണങ്ങളായി മാത്രം നിക്ഷേപിക്കാതെ മറ്റ് മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നത് എപ്പോഴും സുരക്ഷ ഉറപ്പാക്കും. ഒരാളുടെ നിക്ഷേപത്തിന്റെ 10-15 ശതമാനം സ്വര്‍ണത്തിലാകാം എന്നാണ് വിദഗ്ധര്‍ നല്കുന്ന ഉപദേശം. സ്വര്‍ണത്തിലെ നിക്ഷേപത്തിനുള്ള വിവിധ മാര്‍ഗങ്ങളിതാ..
ആഭരണങ്ങള്‍
ഗ്രാമിന് 200-350 രൂപ നിരക്കില്‍ പണിക്കൂലി നല്‍കേണ്ടി വരും എന്നതാണ് ആഭരണത്തിന്റെ രൂപത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോഴുള്ള പ്രധാന ചെലവ്. ആഭരണം വില്ക്കുമ്പോള് ഈ തുക നമുക്ക് ലഭിക്കുകയുമില്ല.
സ്വര്‍ണ നാണയം, ഗോള്‍ഡ് ബിസ്ക്കറ്റ്
സ്വര്‍ണത്തിന്റെ ഏറ്റവും ശുദ്ധമായ രൂപത്തില്‍ നിക്ഷേപിക്കാം എന്നതാണ് ഇവയിലെ മെച്ചം. കോയിന്, ഗോള്‍ഡ് ബിസ്ക്കറ്റ് എന്നിവ സാധാരണയായി സ്വര്‍ണ വിലയേക്കാള്‍ അഞ്ച് ശതമാനം അധിക വിലയ്ക്കാണ് വില്‍ക്കുന്നത്. ബാങ്കുകള്‍ സ്വര്‍ണം തിരിച്ച് വാങ്ങുകയുമില്ല. അതുകൊണ്ട് മികച്ച ജൂവലറികളിൽ നിന്ന് ഇത് വാങ്ങുന്നതാണ് നല്ലത്.
ഗോള്‍ഡ് ഇ.ടി.എഫ്, ഫണ്ട് ഓഫ് ഫണ്ട്
സ്വര്‍ണത്തില്‍ ഡീമാറ്റ് രൂപത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന മാര്‍ഗമാണ് ഗോള്‍ഡ് ഇ.റ്റി.എഫ്. ഇതില്‍ നിക്ഷേപിക്കുന്നതിന് ബ്രോക്കിംഗ് എക്കൗണ്ടും ഡീമാറ്റ് എക്കൗണ്ടും വേണം. ഇതിന് പ്രതിവര്‍ഷം 500 രൂപ ചെലവ് വരും. ഗോള്‍ഡ് ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്ന ഫണ്ട് ഓഫ് ഫണ്ടുകളില്‍ നിക്ഷേപം നടത്തിയാല്‍ ഈ ചെലവുകള്‍ ഒഴിവാക്കാം. എന്നാല്‍ എക്സ്പന്‍സ് റേഷ്യോയായി 2.5 ശതമാനവും ഒരു വര്‍ഷത്തിന് മുമ്പ് തുക പിന്‍വലിച്ചാല്‍ 1-2 ശതമാനം എക്സിറ്റ് ലോഡും നല്‍കണം.
ഇ-ഗോള്‍ഡ്
ഫിസിക്കല്‍ രൂപത്തിലേക്ക് മാറ്റാന്‍ കഴിയുന്ന പേപ്പര്‍ ഗോള്ഡാണിത്. നാഷണല്‍ സ്പോട്ട് എക്സ്ചേഞ്ച് ലിമിറ്റഡില്‍ അംഗത്വമുള്ള ബ്രോക്കറുടെ അടുത്ത് എക്കൗണ്ട് തുടങ്ങുകയാണ് ഇതില്‍ നിക്ഷേപിക്കാന്‍ ചെയ്യേണ്ടത്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
