എന്താണ് ഇ-വേ ബിൽ? തീ‍ർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ചരക്ക് സേവന നികുതിയിലെ (ജിഎസ്ടി) സുപ്രധാന ചുവടു വയ്പ്പാണ് ഇ-വേ ബിൽ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചരക്ക് സേവന നികുതിയിലെ (ജിഎസ്ടി) സുപ്രധാന ചുവടു വയ്പ്പാണ് ഇ-വേ ബിൽ. രാജ്യത്ത് 2018 ഫെബ്രുവരി മുതൽ ഇ-വേ ബിൽ നടപ്പിലാക്കുകയും ചെയ്തു. എന്നാൽ എന്താണ് ഇ-വേ ബിൽ എന്നത് ഇപ്പോഴും പലർക്കും അറിയില്ല. ഇ-വേ ബില്ലിനെക്കുറിച്ച് നിങ്ങൾ തീ‍ർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്.

 

എന്താണ് ഇ-വേ ബിൽ?

എന്താണ് ഇ-വേ ബിൽ?

ജിഎസ്ടി നിയമ പ്രകാരം 50,000 രൂപയിൽ കൂടുതൽ വിലയുള്ള സാധനങ്ങൾ ഒരിടത്തു നിന്ന് 10 കിലോ മീറ്റ‍റിലധികം ദൂരെയുള്ള മറ്റൊരിടത്തേയ്ക്ക് കൊണ്ടു പോകേണ്ടി വരുമ്പോൾ ഉപയോ​ഗിക്കേണ്ട യാത്രാ രേഖയാണ് ഇ-വേ ബിൽ. ചരക്ക് കൊണ്ടു പോകുന്ന വാഹനത്തിന്റെ വിവരങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തി ഇന്റ‍ർനെറ്റ് ഉപയോ​ഗിച്ച് നിങ്ങൾക്ക് തന്നെ ഇ-വേ ബിൽ തയ്യാറാക്കാവുന്നതാണ്. ഇത് വാഹനത്തിൽ സൂക്ഷിക്കണം.

ഇ-വേ ബിൽ ആർക്കൊക്കെ ഉണ്ടാക്കാം?

ഇ-വേ ബിൽ ആർക്കൊക്കെ ഉണ്ടാക്കാം?

  • സപ്ലയർ
  • സ്വീകർത്താവ്
  • ട്രാൻസ്പോ‍ർട്ട‍ർ
  • ഇ-വേ ബിൽ ഉണ്ടാക്കുന്നതെങ്ങനെ?

    ഇ-വേ ബിൽ ഉണ്ടാക്കുന്നതെങ്ങനെ?

    ചരക്ക് നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങൾ https://ewaybill.nic.in എന്ന വെബ്സൈറ്റിൽ അപ്‍ലോ‍ഡ് ചെയ്യുക. ഈ വിവരങ്ങൾ അനുസരിച്ച് ജിഎസ്ടി സെ‍‌ർവ‍ർ നിങ്ങൾക്ക് ഒരു 12 അക്ക യുണീക്ക് നമ്പറും (ഇബിഎൻ) ക്യൂ ആ‍ർ കോഡും രേഖപ്പെടുത്തിയിട്ടുള്ള വേ-ബിൽ നൽകും. ഈ രേഖയാണ് ആ വാഹനത്തിന്റെ യാത്രയ്ക്കുള്ള അം​ഗീകൃത രേഖ.

    ഇന്ത്യയിലെവിടെയും ഉപയോ​ഗിക്കാം

    ഇന്ത്യയിലെവിടെയും ഉപയോ​ഗിക്കാം

    ഓൺലൈനിൽ നിന്ന് ലഭിക്കുന്ന ഈ രേഖ ഉപയോ​ഗിച്ച് ഇന്ത്യയിലെവിടെയും ചരക്കുമായി യാത്ര ചെയ്യാവുന്നതാണ്. തങ്ങൾക്ക് ആവശ്യമായ ഇ-വേ ബില്ലുകൾ അതത് സമയത്ത് ആവശ്യക്കാ‍ർക്ക് തയ്യാറാക്കുകയും ചെയ്യാം.

    ഇ-വേ ബില്ലിന്റെ ഭാ​ഗങ്ങൾ

    ഇ-വേ ബില്ലിന്റെ ഭാ​ഗങ്ങൾ

    ഇ-വേ ബില്ലിന് പ്രധാനമായും രണ്ട് ഭാ​ഗങ്ങളാണുള്ളത്. പാ‍ർട്ട് എയും പാ‍ർട്ട് ബിയും. അവ എന്തൊക്കെയാണെന്ന് നോക്കാം

    പാ‍ർട്ട് എയിൽ നൽകേണ്ട വിവരങ്ങൾ

    പാ‍ർട്ട് എയിൽ നൽകേണ്ട വിവരങ്ങൾ

    • സ്വീകർത്താവിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ
    • സാധന സാമ​ഗ്രികൾ എത്തിക്കേണ്ട സ്ഥലം
    • ഇൻവോയ്സ് നമ്പ‍ർ
    • ഇൻവോയ്സ് തീയതി
    • വില വിവരങ്ങൾ
    • എച്ച്.എസ്.എൻ കോഡ്
    • ​ഗതാ​ഗത ഉപാധി വിവരങ്ങൾ
    • പാ‍ർട്ട് ബി

      പാ‍ർട്ട് ബി

      വാഹനത്തെ സംബന്ധിച്ച വിവരങ്ങളാണ് പാ‍ർട്ട് ബിയിൽ ഉൾപ്പെടുത്തേണ്ടത്. വാഹനത്തിന്റെ രജിസ്റ്റർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഇവിടെ ചേ‍ർക്കണം.

      ഒരു ബില്ലിന്റെ കാലാവധി

      ഒരു ബില്ലിന്റെ കാലാവധി

      100 കിലോ മീറ്ററിൽ താഴെ യാത്ര ചെയ്യേണ്ടുന്നവയുടെ ഇ-വേ ബിൽ കാലാവധി ഒരു ദിവസമാണ്. ബിൽ ഉണ്ടാക്കിയ സമയം മുതൽ 24 മണിക്കൂറാണ് കണക്കാക്കുക. ഏതെങ്കിലും കാരണവശാൽ ചരക്കു നീക്കും താമസിച്ചാൽ പുതിയ ഇ-വേ ബിൽ ഉണ്ടാക്കേണ്ടതാണ്.

      ഇ-വേ ബിൽ കാൻസൽ ചെയ്യാം

      ഇ-വേ ബിൽ കാൻസൽ ചെയ്യാം

      ഉദ്ദേശിച്ച ചരക്കു ​ഗതാ​ഗതം നടക്കാത വന്നാൽ ഇ-വേ ബിൽ തയ്യാറാക്കി 24 മണിക്കൂറിനുള്ളിൽ കാൻസൽ ചെയ്യാൻ ഓപ്ഷനുണ്ട്. എന്നാൽ കാൻസൽ ചെയ്യുന്നതിന് കാരണം കാണിച്ചിരിക്കണം എന്നു മാത്രം. ഒരിയ്ക്കൽ കാൻസൽ ചെയ്ത ബിൽ പിന്നീട് ഉപയോ​ഗിക്കാൻ പാടില്ല.

      ഇ-വേ ബിൽ ആവശ്യമില്ലാത്തത് ആ‍ർക്കൊക്കെ?

      ഇ-വേ ബിൽ ആവശ്യമില്ലാത്തത് ആ‍ർക്കൊക്കെ?

      യന്ത്ര സഹായമില്ലാത്ത വാഹനത്തിൽ ചരക്കു ​ഗതാ​ഗതം നടത്തുമ്പോൾ ഇ-വേ ബിൽ ആവശ്യമില്ല. കൂടാതെ പോ‍ർട്ടുകളിൽ നിന്നും മറ്റും സാധനങ്ങൾ കസ്റ്റംസ് ക്ലിയറൻസിനായി കൊണ്ടു പോകുമ്പോഴും ഇ-വേ ബിൽ വേണ്ട.

malayalam.goodreturns.in

English summary

What is eWay Bill?

EWay Bill is an electronic way bill for movement of goods which can be generated on the eWay Bill Portal. Transport of goods of more than Rs. 50,000 (Single Invoice/bill/delivery challan) in value in a vehicle cannot be made by a registered person without an eway bill.
Story first published: Tuesday, May 22, 2018, 11:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X