ആധാർ കാർഡിൽ നിങ്ങളുടെ അഡ്രസും മറ്റും തിരുത്താൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in വഴി സാധിക്കും.
ആധാർ കാർഡിൽ നിങ്ങളുടെ അഡ്രസും മറ്റും തിരുത്താൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in വഴി സാധിക്കും. എന്നാൽ മറ്റ് തിരുത്തലുകൾക്ക് അടുത്തുള്ള ആധാർ കേന്ദ്രങ്ങൾ സന്ദർശിക്കുക തന്നെ വേണം. തിരുത്തലുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ താഴെ പറയുന്നവയാണ്.
ആധാർ കാർഡ് അപ്ഡേഷൻ
UIDAI നൽകുന്ന എല്ലാ സേവനങ്ങളും ഉപയോഗപ്പെടുത്തി ഉപഭോക്താക്കൾ ആധാർ കാർഡുകൾ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. മൊബൈൽ നമ്പറും ഇ - മെയിൽ ഐഡിയും മറ്റും കൃത്യമായി നൽകിയില്ലെങ്കിൽ ആധാർ സംബന്ധിച്ച പല അപ്ഡേഷനുകളും നിങ്ങൾ അറിയാതെ പോകും.
അഡ്രസ് തിരുത്താൻ
UIDAIയുടെ പോർട്ടലിലൂടെ ആധാറിൽ നൽകിയിരിക്കുന്ന നിങ്ങളുടെ വിലാസം തിരുത്താം. ഓൺലൈനായി തന്നെ ഉപയോക്താക്കൾക്ക് തിരുത്തലിന് അപേക്ഷിക്കാം. UIDAI പോർട്ടലിലെ 'ചെക്ക് സ്റ്റാറ്റസ് - അപ്ഡേഷൻ ഡൺ ഓൺലൈൻ' എന്ന ലിങ്ക് വഴി ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനായി ഉപഭോക്താവിന് ആധാർ നമ്പറും സീരിയൽ നമ്പറും ഉപയോഗിക്കാം.
ട്രാക്ക് ചെയ്യാം
വിലാസം തിരുത്തുന്നതിനുള്ള അപേക്ഷ സമർപ്പിച്ചാൽ നിങ്ങൾക്ക് യുഡിഎഫിന്റെ പോർട്ടൽ വഴി തന്നെ സ്റ്റാറ്റസും ട്രാക്ക് ചെയ്യാവുന്നതാണ്.
മൊബൈൽ നമ്പർ തിരുത്താൻ
ആധാറിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ മാറ്റുന്നതിന് ബയോമെട്രിക്ക് അംഗീകാരം ആവശ്യമാണ്. ഓൺലൈനായോ പോസ്റ്റൽ വഴിയോ ഇത് തിരുത്താൻ സാധിക്കില്ല. മൊബൈൽ നമ്പറിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നവർ എൻറോൾമെന്റ് സെന്ററുകൾ നേരിട്ട് സന്ദർശിക്കണം.
ഇ-മെയിൽ ഐഡി തിരുത്താൻ
ഇ-മെയിൽ ഐഡിയിൽ തിരുത്തൽ വരുത്തുന്നതിനും സമീപത്തെ ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിക്കേണ്ടതുണ്ട്. ഓൺലൈനായി ഇ-മെയിൽ ഐഡിയും തിരുത്താനാകില്ല.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
