ഡ്രൈവിംഗ് ലൈസൻസിന് ഓൺലൈനായി അപേക്ഷ നൽകുന്നത് എങ്ങനെയെന്ന് നോക്കാം.
സർക്കാർ അംഗീകൃതമായ ഒരു സുപ്രധാന തിരിച്ചറിയൽ രേഖയാണ് ഡ്രൈവിംഗ് ലൈസൻസ്. ഡ്രൈവിംഗ് ലൈസൻസ് നേടിയ ഒരാൾ ഇന്ത്യയിൽ എവിടെയും വാഹനം ഓടിക്കാൻ യോഗ്യനാണ്. ഡ്രൈവിംഗ് ലൈസൻസിന് ഓൺലൈനായി അപേക്ഷ നൽകുന്നത് എങ്ങനെയെന്ന് നോക്കാം.
ഓൺലൈൻ അപേക്ഷ
നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസിന് ഓൺലൈനായി അപേക്ഷിക്കണമെങ്കിൽ, ആർടിഒയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യണം. അതിനുശേഷം ആവശ്യമായ രേഖകൾക്കൊപ്പം ഈ ഫോം സമർപ്പിക്കണം. ആർടിഒ നടത്തുന്ന ലേണിംഗ് ലൈസൻസ് ടെസ്റ്റ് പാസായാൽ നിങ്ങൾക്ക് ഒരു മാസത്തിനുള്ളിൽ ഡ്രൈവിംഗ് പഠിച്ച് ലൈസൻസ് നേടാവുന്നതാണ്.
അപേക്ഷിക്കേണ്ടത് എങ്ങനെ?
- ഗതാഗത വകുപ്പിന്റെ sarathi.nic.in എന്ന വെബ്സൈറ്റ് തുറക്കുക
- ഹോം പേജിലെ സാരഥി സർവീസസ് എന്നതിന് താഴെയുള്ള 'New Driving Licence' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- തുറന്നു വരുന്ന പുതിയ പേജിൽ ഓൺലൈൻ ആപ്ലിക്കേഷനായുള്ള എല്ലാ നിർദ്ദേശങ്ങളും നിങ്ങൾക്ക് കാണാം
- നിർദേശങ്ങൾ നന്നായി വായിച്ച ശേഷം ഫോം ഡൗൺലോഡ് ചെയ്ത്, വിശദാംശങ്ങൾ പൂരിപ്പിക്കുക
- ഏത് തരം ലൈസൻസാണെന്ന് തിരഞ്ഞെടുക്കണം (ലേണേഴ്സ് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ്)
- സംസ്ഥാനം
- RTO അല്ലെങ്കിൽ DTOയുടെ പേര്
- അപേക്ഷകന്റെ പേര്
- ലിംഗം
- ജനന തീയതി
- ജനനസ്ഥലം
- രാജ്യം
- ഇ-മെയിൽ അഡ്രസ്
- പിതാവ് / ഭർത്താവ് / രക്ഷിതാവിന്റെ പേര്
- സ്ഥിര മേൽവിലാസം
- താത്കാലിക വിലാസം
- പൗരത്വ നില
- വിദ്യാഭ്യാസ യോഗ്യത
- ഐഡന്റിഫിക്കേഷൻ മാർക്കുകൾ
- രക്തഗ്രൂപ്പ്
ആവശ്യമായ രേഖകൾ
പ്രായം തെളിയിക്കുന്നതിനുള്ള രേഖ
വിലാസം തെളിയിക്കുന്നതിനുള്ള രേഖ
ലേണേഴ്സ് ലൈസൻസ് നമ്പർ
അപേക്ഷയിൽ പൂരിപ്പിക്കേണ്ട കാര്യങ്ങൾ
വെബ് ആപ്ലിക്കേഷൻ നമ്പർ
അപേക്ഷ സബ്മിറ്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു വെബ് ആപ്ലിക്കേഷൻ നമ്പർ ലഭിക്കും. ആപ്ലിക്കേഷൻ പ്രോസസ് ചെയ്തു കഴിഞ്ഞാൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് ആയാണ് വെബ് ആപ്ലിക്കേഷൻ നമ്പർ ലഭിക്കുക. ആപ്ലിക്കേഷന്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ പിന്നീട് ഈ നമ്പർ ഉപയോഗിക്കാം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
