ചെറുപ്പത്തിൽ തന്നെ കുട്ടികൾക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് വളരെ നല്ല കാര്യമാണ്. കാരണം ചെറുപ്പം മുതൽ തന്നെ കുട്ടികളിൽ സമ്പാദ്യശീലം വളർത്താൻ ഇത് സഹായിക്കും.
ചെറുപ്പത്തിൽ തന്നെ കുട്ടികൾക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് വളരെ നല്ല കാര്യമാണ്. കാരണം ചെറുപ്പം മുതൽ തന്നെ കുട്ടികളിൽ സമ്പാദ്യശീലം വളർത്താൻ ഇത് സഹായിക്കും. കുട്ടികളുടെ ഇത്തരം അക്കൗണ്ടുകളെ മൈനർ അക്കൗണ്ടുകൾ എന്നാണ് വിളിക്കുന്നത്. 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകളാണ് മൈനർ അക്കൗണ്ടുകൾ.
ആര് അക്കൗണ്ട് തുറക്കും?
കുട്ടികൾക്കു വേണ്ടി താഴെ പറയുന്നവരാണ് അക്കൗണ്ട് തുറക്കേണ്ടത്.
- മൈനറിന് വേണ്ടി രക്ഷകർത്താവിന് അക്കൗണ്ട് തുറക്കാം
- മൈനറിനും രക്ഷകർത്താവിനും സംയുക്തമായി അക്കൗണ്ട് തുറക്കാം
- മൈനറിന് വേണ്ടി ലീഗൽ ഗാർഡിയന് അക്കൗണ്ട് തുറക്കാം
- 10 വയസിന് മുകളിലുള്ള മൈനർക്ക് സ്വന്തമായി അക്കൗണ്ട് തുറക്കാം
അപേക്ഷാ ഫോം
സാധാരണ അക്കൗണ്ട് തുടങ്ങുന്നതിനുള്ള അപേക്ഷാ ഫോം ആണ് കുട്ടികൾക്കുള്ള അക്കൗണ്ടുകൾക്കും പൂരിപ്പിക്കേണ്ടത്. കുട്ടിയുടെ പേര്, വിലാസം, രക്ഷാകർതൃ വിശദാംശങ്ങൾ, ഒപ്പ് മുതലായവ വിശദാംശങ്ങൾ നൽകണം.
ആവശ്യമായ രേഖകൾ
- കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്
- രക്ഷിതാവിന്റെ കെവൈസി രേഖകൾ
- കുട്ടിയുടെ ആധാർ കാർഡ്
- രക്ഷകർത്താവിന്റെ ഒപ്പ്
- 10 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടിയുടെ ഒപ്പ്
അക്കൗണ്ട് കൈകാര്യം ചെയ്യേണ്ടത് ആര്?
10 വയസ്സിന് താഴെയുള്ള കുട്ടികളുടെ അക്കൗണ്ട് കൈകാര്യം ചെയ്യേണ്ടത് രക്ഷിതാക്കളാണ്. എന്നാൽ 10 വയസ്സിന് ശേഷം കുട്ടികൾക്ക് തനിയേ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാം.
18 വയസ്സിന് ശേഷം
അക്കൗണ്ട് ഉടമയ്ക്ക് 18 വയസ്സ് പൂർത്തിയായാൽ അത് സാധാരണ സേവിംഗ്സ് അക്കൌണ്ടായി മാറും. പിന്നീട് ഗാർഡിയന് അക്കൗണ്ട് കൈകാര്യം ചെയ്യാൻ സാധിക്കില്ല. കുട്ടികളുടെ അക്കൗണ്ടിൽ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
