ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ വെബ്സൈറ്റ്; ഐആർസിടിസി വെബ്സൈറ്റിൽ മാറ്റം

ഐആർസിടിസി വെബ്സൈറ്റ് നവീകരിച്ചു. പഴയ വെബ്സൈറ്റിൽ തന്നെയാണ് പുതിയതിലേയ്ക്ക് പോകാനുള്ള ലിങ്ക് നൽകിയിരിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) വെബ്സൈറ്റ് നവീകരിച്ചു. എന്നാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ പഴയതും പുതിയതുമായ വെബ്സൈറ്റുകളിൽ ഇപ്പോൾ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. പഴയ വെബ്സൈറ്റിൽ തന്നെയാണ് പുതിയതിലേയ്ക്ക് പോകാനുള്ള ലിങ്ക് നൽകിയിരിക്കുന്നത്. പുതിയ വെബ്സൈറ്റിലെ ചില മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

യൂസർ നെയിമും പാസ്‍വേ‍ർഡും മറന്നാൽ

യൂസർ നെയിമും പാസ്‍വേ‍ർഡും മറന്നാൽ

നിങ്ങളുടെ യൂസർ നെയിമും പാസ്‍വേ‍ർഡും മറന്നാലും പുതിയ വെബ്സൈറ്റ് വഴി ട്രെയിനുകളെക്കുറിച്ചോ സീറ്റ് ഒഴിവുകളെക്കുറിച്ചോ വിവരങ്ങൾ തേടാം. പഴയ വെബ്സൈറ്റിൽ ലോ​ഗിൻ ചെയ്യുന്നവർക്ക് മാത്രമായിരുന്നു സേവനങ്ങൾ ലഭിച്ചിരുന്നത്.

ആക‍ർഷകം

ആക‍ർഷകം

പുതിയ വെബ്സൈറ്റ് പഴയ വെബ്സൈറ്റിനേക്കാൾ കൂടുതൽ ആക‍‍ർഷകമാണ്. അധിക വിവരങ്ങൾ ഉൾപ്പെടുത്താതെ കൂടുതൽ ആക‍ർഷകമായാണ് വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ പരസ്യദാതാക്കളെ ആക‍ർഷിച്ച് റെയിൽവേയ്ക്ക് അധിക വരുമാനം ഉണ്ടാക്കാനും പദ്ധതിയുണ്ട്.

വെയിറ്റിം​ഗ് ലിസ്റ്റ്

വെയിറ്റിം​ഗ് ലിസ്റ്റ്

വെയിറ്റിം​ഗ് ലിസ്റ്റിലുള്ള നിങ്ങളുടെ ടിക്കറ്റുകൾ കൺഫേം ആകാൻ സാധ്യതയുണ്ടോയെന്നും പുതിയ വെബ്സൈറ്റ് വഴി അറിയാനാകും. പ്രതിദിനം 10.5 ലക്ഷം സീറ്റുകൾക്കായി 13 ലക്ഷം ട്രെയിൻ ടിക്കറ്റുകളാണ് ഐആർസിടിസി വെബ്സൈറ്റ് വഴി ബുക്ക് ചെയ്യപ്പെടുന്നത്.

വികൽപ്പ് സ്കീം

വികൽപ്പ് സ്കീം

ഐആർസിടിസിയുടെ പുതിയ പദ്ധതിയായ വികൽപ്പ് പദ്ധതിയനുസരിച്ച് നിങ്ങളുടെ ടിക്കറ്റ് വെയിറ്റിം​ഗ് ലിസ്റ്റിലാണെങ്കിൽ ബദലായുള്ള ടിക്കറ്റുകളും പുതിയ വെബ്സൈറ്റ് വഴി ഉടൻ ബുക്ക് ചെയ്യാം.

ഐആ‍‍ർസിടിസിയുടെ മറ്റ് സേവനങ്ങൾ

ഐആ‍‍ർസിടിസിയുടെ മറ്റ് സേവനങ്ങൾ

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ മാത്രമല്ല, മറ്റ് സേവനങ്ങൾക്കും ഐആ‍ർസിടിസി വെബ്സൈറ്റ് ഉപയോ​ഗിക്കാവുന്നതാണ്. താഴെ പറയുന്നവയാണ് അവയിൽ ചിലത്.

  • ഹിൽ റെയിൽവേസ്
  • ചാർട്ടർ റെയിൽവേസ് 
  • ടൂറിസ്റ്റ് ട്രെയിനുകൾ
  • അവധിക്കാല പാക്കേജുകൾ
  • ഇ-കാറ്ററിംഗ് സേവനങ്ങൾ
  • ഐആ‍‍ർസിടിസിയുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് കമ്പനികൾ

    ഐആ‍‍ർസിടിസിയുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് കമ്പനികൾ

    ഐആ‍‍ർസിടിസിയുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് കമ്പനികൾ താഴെ പറയുന്നവയാണ്. ഈ കമ്പനികളുടെ സേവനങ്ങളും ഐആ‍‍ർസിടിസി വഴി ഉപയോ​ഗപ്പെടുത്താവുന്നതാണ്.

    • ഒല
    • റേസ‍ർപേ
    • പേടിഎം
    • മൊബിക്വിക്ക്
    • ഹലോ കറി

malayalam.goodreturns.in

English summary

IRCTC Website Updated: A look At What’s New

Indian Railway Catering and Tourism Corp., or IRCTC, Indian Railways’s most popular platform to book train tickets has relaunched its website. However, to ensure there is no inconvenience to the public, IRCTC is offering train bookings on both old and new website.
Story first published: Friday, June 1, 2018, 15:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X