ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ വെബ്സൈറ്റ് (ഐആർസിടിസി) വഴി ടിക്കറ്റുകൾ കൺഫേം ആകാൻ സാധ്യതയുണ്ടോയെന്ന് അറിയാം.
യാത്രകളുടെയും മറ്റും അവസാന നിമിഷങ്ങളിൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ പലരും വെയിറ്റിംഗ് ലിസ്റ്റിലാണ് ഉണ്ടാകുക. എന്നാൽ, ഇനി മുതൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ വെബ്സൈറ്റ് (ഐആർസിടിസി) വഴി ടിക്കറ്റുകൾ കൺഫേം ആകാൻ സാധ്യതയുണ്ടോയെന്ന് അറിയാനും സാധിക്കും.
പുതിയ വെബ്സൈറ്റ്
പുതുക്കിയ ഐആർസിടിസി വെബ്സൈറ്റിലാണ് ഈ സൗകര്യമുള്ളത്. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് വികസിപ്പിച്ച പുതിയ അൽഗൊരിതം അടിസ്ഥാനമാക്കിയാണ് വെയിന്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റ് കൺഫേം ആകുമോയെന്ന സാധ്യത മനസ്സിലാക്കുന്നത്.
ബുക്കിംഗ് ട്രെൻഡ്
ബുക്കിംഗ് ട്രെൻഡ് അടിസ്ഥാനമാക്കിയാണ് ടിക്കറ്റിന്റെ സാധ്യത പരിശോധിക്കുന്നത്. റെയിൽവേയിൽ നിന്ന് തന്നെ ലഭിക്കുന്ന വിവരങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ 13 വർഷത്തെ വിവരങ്ങൾ അടങ്ങുന്നതാണ് പുതിയ അൽഗൊരിതം.
ഐഡിയ പിയൂഷ് ഗോയലിന്റേത്
റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ആണ് ടിക്കറ്റുകളുടെ സാധ്യത പരിശോധിക്കുന്ന ആശയം മുന്നോട്ട് വച്ചത്. ഇതിനായി അദ്ദേഹം കഴിഞ്ഞ ഒരു വർഷത്തെ സാവകാശം ഉദ്യോഗസ്ഥർക്ക് നൽകി.
രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല
നിങ്ങളുടെ യൂസർ നെയിമും പാസ്‍വേർഡും മറന്നാലും പുതിയ വെബ്സൈറ്റ് വഴി ട്രെയിനുകളെക്കുറിച്ചോ സീറ്റ് ഒഴിവുകളെക്കുറിച്ചോ വിവരങ്ങൾ തേടാം. പഴയ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുന്നവർക്ക് മാത്രമായിരുന്നു സേവനങ്ങൾ ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഉപയോക്താവിന് ട്രെയിനുകൾ അന്വേഷിക്കാനും തിരയാനും സീറ്റുകളുടെ ലഭ്യത പരിശോധിക്കാനും രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല.
ടിക്കറ്റ് ബുക്കിംഗ്
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ പഴയതും പുതിയതുമായ വെബ്സൈറ്റുകളിൽ ഇപ്പോൾ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. പഴയ വെബ്സൈറ്റിൽ തന്നെയാണ് പുതിയതിലേയ്ക്ക് പോകാനുള്ള ലിങ്ക് നൽകിയിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
