ബാങ്ക് അക്കൌണ്ടുമായും മൊബൈൽ ഫോൺ നമ്പറുമായും ബന്ധിപ്പിച്ച ആധാർ നമ്പർ എങ്ങനെ ഡീലിങ്ക് ചെയ്യാമെന്നാണ് ഇപ്പോൾ ആളുകൾ അന്വേഷിക്കുന്നത്.
നിരവധി സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ഗുണഭോക്താക്കൾ ആധാർ ബന്ധിപ്പിക്കണമെന്ന് നിർദ്ദേശങ്ങൾ പല തവണ പുറത്തു വന്നിരുന്നു. ബാങ്ക് അക്കൌണ്ടുകൾ, പാൻ കാർഡുകൾ, വോട്ടർ ഐഡി കാർഡ്, എൽ.പി.ജി. കണക്ഷൻ, റേഷൻ കാർഡ്, മൊബൈൽ ഫോൺ നമ്പർ, പാസ്പോർട്ട് എന്നിവയൊക്കെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു.
സുപ്രീം കോടതി വിധി
എന്നാൽ ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ ഫോൺ നമ്പറുകൾ, പാസ്പോർട്ടുകൾ എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമല്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ മാർച്ചിൽ വ്യക്തമാക്കിയിരുന്നു. ചില സാമൂഹ്യ ക്ഷേമപദ്ധതികൾക്കും സർക്കാർ നൽകുന്ന സബ്സിഡികൾക്കും ആധാർ നിർബന്ധമാണെന്നും കോടതി ശരിവച്ചു.
ആധാർ ബന്ധിപ്പിച്ചവർ നിരവധി
കോടിക്കണക്കിനു ജനങ്ങൾ സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് തന്നെ ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അവരുടെ ബയോമെട്രിക് വിവരങ്ങൾ ബാങ്കുകളും ടെലികോം സേവനദാതാക്കളും ഇ-കെവൈസി വഴിയാണ് ശേഖരിച്ചത്. ബാങ്ക് അക്കൌണ്ടുമായും മൊബൈൽ ഫോൺ നമ്പറുമായും ബന്ധിപ്പിച്ച ആധാർ നമ്പർ എങ്ങനെ ഡീലിങ്ക് ചെയ്യാമെന്നാണ് ഇപ്പോൾ ആളുകൾ അന്വേഷിക്കുന്നത്.
ഡീലിങ്ക് ചെയ്യുന്നതെങ്ങനെ?
ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ ഫോൺ നമ്പറുകൾ എന്നിവയിൽ നിന്ന് ബയോമെട്രിക് ഐഡന്റിഫിക്കേഷൻ വിശദാംശങ്ങൾ ഡിലീറ്റ് ചെയ്യാൻ ആധാർ കാർഡ് ഉടമയ്ക്ക് നിയമപരമായി അവകാശമുണ്ട്. ബാങ്കിന്റെ ശാഖയിൽ തന്നെ ഇതിനായി അപേക്ഷ സമർപ്പിക്കാം. എന്നാൽ ഡീലിങ്ക് ചെയ്യുന്നത് എന്തിനെന്ന കാരണം വ്യക്തമാക്കണം. സമാനമായ അപേക്ഷ ആധാർ കാർഡ് ഉടമയ്ക്ക് ടെലികോം ഓപ്പറേറ്റർക്ക് സമർപ്പിക്കാം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
