കാർഡ് ഉപയോഗിക്കുന്നവരിൽ നിന്ന് ബാങ്കുകൾ കാശ് ഊറ്റുന്നത് ഇങ്ങനെ!!!

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുകൾ നൽകാൻ ബാങ്കുകൾ ഇപ്പോൾ മത്സരിക്കുകയാണ്. എന്നാൽ ക്രെഡിറ്റ് കാർഡ് അൽപ്പം സൂക്ഷിച്ച ഉപയോഗിച്ചില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകുന്നത് നിങ്ങൾ പോലും അറിയില്ല. ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട് ബാങ്കുകൾ നിങ്ങളിൽ നിന്ന് ഈടാക്കുന്ന ചില നിർണായകമായ ചാർജുകൾ എന്തൊക്കെയാണെന്ന് നോക്കാം.

 

ജോയിനിംഗ് അല്ലെങ്കിൽ വാർഷിക ഫീസ്

ജോയിനിംഗ് അല്ലെങ്കിൽ വാർഷിക ഫീസ്

പല ക്രെഡിറ്റ് കാർഡുകളും ആദ്യം സൗജന്യമായാകും ബാങ്കുകൾ വാ​ഗ്ദാനം ചെയ്യുക. എന്നാൽ ഒരു നിശ്ചിത കാലാവധിയ്ക്ക് ശേഷം പണം നൽകേണ്ടി വരും. മിക്കവാറും വാ‍ർഷിക ഫീസ് ഇനത്തിലാണ് ഉപഭോക്താക്കൾക്ക് ബിൽ ലഭിക്കുക. അതുകൊണ്ട് ക്രെ‍ഡ‍ിറ്റ് കാ‍ർഡ് എടുക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ഫീസുകളെക്കുറിച്ച് വ്യക്തമായി അറിയുക.

പലിശ

പലിശ

മിക്ക ക്രെഡിറ്റ് കാർഡുകളും 50 ദിവസം വരെ പലിശ രഹിത സേവനം വാഗ്ദാനം ചെയ്യും. എന്നാൽ ഈ കാലാവധി കഴിഞ്ഞാൽ ബാങ്കുകൾ പലിശയും ഫിനാൻസ് ചാർജുകളും ഈടാക്കുന്നതാണ്.

പണം പിൻവലിച്ചാൽ

പണം പിൻവലിച്ചാൽ

ക്രെഡിറ്റ് കാ‍‍ർഡുകൾ വഴി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനും സാധിക്കും. അടിയന്തിര സാഹചര്യങ്ങളിൽ മാത്രമേ ഈ ഓപ്ഷൻ ഉപയോഗിക്കാവൂ. മറ്റ് എല്ലാ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കും പലിശ രഹിത കാലയളവ് ഉള്ളപ്പോൾ, പണം പിൻവലിക്കലിന് പലിശ നിരക്ക് ഉടൻ തന്നെ ബാധകമാകും. അടിയന്തര സാഹചര്യത്തിൽ നിങ്ങൾ പണം പിൻവലിച്ചാൽ എത്രയും വേഗം തുക തിരിച്ചടച്ചില്ലെങ്കിൽ പലിശ നിരക്ക് ഉയരും.

ഓവ‍ർ ലിമിറ്റ് ചാ‍‍ർജ്

ഓവ‍ർ ലിമിറ്റ് ചാ‍‍ർജ്

നിങ്ങളുടെ ക്രെഡിറ്റ് പരിധിയും പിൻവലിക്കൽ പരിധിയും ലംഘിച്ചാൽ ബാങ്ക് പ്രത്യേക ചാ‌ർജ് ഈടാക്കുന്നതാണ്. സാധാരണയായി, അധികച്ചെലവിന്റെ ഒരു ശതമാനമാണ് പിഴ ചുമത്തുക.

ലേറ്റ് പേയ്മെന്റ് ചാ‍‍ർജ്

ലേറ്റ് പേയ്മെന്റ് ചാ‍‍ർജ്

ക്രെഡിറ്റ് കാർഡ് ബിൽ വൈകി അടച്ചാൽ പല രീതിയിൽ നിങ്ങളെ ബാധിക്കും. ഒന്നാമതായി, നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കാൻ സാധ്യതയുണ്ട്. രണ്ടാമതായി, ഓരോ തവണയും നിങ്ങൾ അധിക ചാ‍ർജ് നൽകേണ്ടി വരും. ചില ബാങ്കുകൾ ഒരു തുക ആയിരിക്കും ലേറ്റ് ഫീസായി ഈടാക്കുക. എന്നാൽ മറ്റ് ചില ബാങ്കുകൾ കുടിശ്ശിക തുകയുടെ ഒരു ശതമാനമാകും ലേറ്റ് ഫീസായി ഈടാക്കുക.

വിദേശ ഇടപാട് ഫീസ്

വിദേശ ഇടപാട് ഫീസ്

വിദേശ ഇടപാടുകൾക്കായി എപ്പോഴെങ്കിലും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ വിദേശ ഇടപാട് ഫീസ് ഈടാക്കുന്നതാണ്. ബാങ്കിനെയും കാർഡിനെയും ആശ്രയിച്ച് 1.5 ശതമാനം മുതൽ 5 ശതമാനം വരെയാകും ഫീസ്.

ബാലൻസ് ട്രാൻസ്ഫർ ഫീസ്

ബാലൻസ് ട്രാൻസ്ഫർ ഫീസ്

നിലവിലെ ക്രെഡിറ്റ് കാർഡിലുള്ള വായ്പ നിങ്ങൾ മറ്റൊരു ക്രെഡ‍ിറ്റ് കാ‍ർഡിലേയ്ക്ക് മാറ്റുകയാണെങ്കിൽ ബാങ്കുകൾ ബാലൻസ് ട്രാൻസ്ഫർ ഫീസ് ഈടാക്കും. ചില ഉയർന്ന മൂല്യമുള്ള കാർഡുകൾ ഈ സേവനം സൗജന്യമായി നൽകാറുണ്ട്.

malayalam.goodreturns.in

English summary

7 Credit Card Charges You Must Know About

To ensure that you use your card smartly and not get overcharged, make sure you are aware of some crucial charges associated with credit cards.
Story first published: Tuesday, July 10, 2018, 15:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X