നിങ്ങൾ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോ? സംശയമുളളവർക്ക് പരിശോധിക്കാൻ ചില വഴികൾ ഇതാ.
നിങ്ങൾ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോ? സംശയമുളളവർക്ക് പരിശോധിക്കാൻ ചില വഴികൾ ഇതാ...
ഓൺലൈനായി പരിശോധിക്കാം
ആദായനികുതി ഇ-ഫൈലിംഗ് വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ഓൺലൈനാി ആധാറും പാനും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്. ഇതിനായി incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് തുറക്കുക. അപ്പോൾ ലിങ്ക് ആധാർ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന പേജിൽ ആധാർ, പാൻ നമ്പർ തുടങ്ങിയ വിവിരങ്ങൾ നൽകി ലിങ്ക് ആധാർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇവ തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഇക്കാര്യം മെസേജ് ആയി തെളിഞ്ഞു വരും.
എസ്എംഎസ് വഴി
ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ എസ്എംഎസ് സൗകര്യവും ലഭ്യമാണ്. താഴെ പറയുന്ന ഫോർമാറ്റിൽ ഉപഭോക്താവ് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയയ്ക്കേണ്ടത്. UIDPAN <12 അക്ക ആധാർ നമ്പർ> <10 അക്ക പാൻ നമ്പർ>. ആധാറും പാനും നേരത്തേ തന്നെ ബന്ധിപ്പിച്ചിട്ടുള്ളവർക്ക് ഇത് സംബന്ധിച്ച മെസേജ് ലഭിക്കുന്നതാണ്.
നിർബന്ധമായും ബന്ധിപ്പിക്കണം
ആധാറും പാനും തമ്മിൽ നിർബന്ധമായും ബന്ധിപ്പിക്കേണ്ടതുണ്ട്. കാരണം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്പാൻ കുന്നതിലൂടെ കള്ളപ്പണ വ്യാപനവും വ്യാജ പാനൽ കാർഡ് നമ്പർ ഉപയോഗവും തടയാൻ സാധിക്കും.
നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ
ആധാറും പാനും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ ആദായനികുതി റിട്ടേൺ പ്രോസസിംഗിന് നടക്കില്ല. അതായത് നിങ്ങൾ റിട്ടേൺ സമർപ്പിച്ചതായി കണക്കാക്കില്ല എന്നർത്ഥം. അതായത് സമയപരിധിക്കകം സമർപ്പിച്ചാലും ഫയൽ ചെയ്ത റിട്ടേൺ അസാധുവായിത്തീരും റിട്ടേൺ സമർപ്പിക്കാത്തതിനുള്ള എല്ലാ പ്രത്യാഘാതങ്ങളും നേരിടേണ്ടിയും വരും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications