മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുമ്പോൾ എൻആർഐകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എൻആർഐകൾക്ക് ഇന്ത്യയിലെ എല്ലാ നിക്ഷേപ പദ്ധതികളുടെയും ഭാഗമാകാൻ കഴിയില്ല. അതായത് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെയും മറ്റും ഭാഗമാകാൻ എൻആർഐകൾക്ക് സാധിക്കില്ല. എന്നാൽ റിയൽ എസ്റ്റേറ്റ്, എൻആർഇ, എൻആർഒ നിക്ഷേപങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിൽ നിക്ഷേപം നടത്താവുന്നതാണ്. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുമ്പോൾ എൻആർഐകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കെവൈസി മാനദണ്ഡങ്ങൾ
KYC നടപടിക്രമങ്ങളുടെ ഭാഗമായി എൻആർഐകൾ വിദേശത്തെ വിലാസം തെളിയിക്കുന്ന രേഖകളും പാസ്പോർട്ടിന്റെ പകർപ്പും ഫണ്ട് ഹൗസ് ഓഫ് ഇന്ത്യയിൽ ഏൽപ്പിക്കണം. കൂടാതെ ഇന്ത്യയിലേക്കുള്ള നിങ്ങളുടെ സന്ദർശനത്തിനിടയിൽ ബന്ധപ്പെട്ട മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറുമായി ഒരു ഇൻ പേഴ്സൺ വേരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്.
എൻആർഒ അല്ലെങ്കിൽ എൻആർഇ അക്കൗണ്ട്
ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതിനുള്ള മറ്റൊരു പ്രധാന ഘടകം ഇന്ത്യയിലുള്ള എൻആർഇ അല്ലെങ്കിൽ എൻആർഒ സേവിംഗ്സ് അക്കൗണ്ടാണ്. ഇത് നിർബന്ധമായും ഉണ്ടായിരിക്കണം. കാരണം ഇന്ത്യയിലെ ഫണ്ട് ഹൗസുകൾ വിദേശ നാണയങ്ങൾ സ്വീകരിക്കില്ല.
പവർ ഓഫ് അറ്റോർണി
മ്യൂച്വൽ ഫണ്ടുകളിൽ പണം നിക്ഷേപിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും എൻആർഐകൾക്ക് ഇന്ത്യയിൽ സ്ഥിര താമസമുള്ള മറ്റൊരു വ്യക്തിയ്ക്ക് പവർ ഓഫ് അറ്റോർണി നൽകാവുന്നതാണ്. ഇതിനായി പവർ ഓഫ് അറ്റോർണിയായി തെരഞ്ഞടുത്ത ആളുടെ വിവരങ്ങൾ ഫണ്ട് ഹൗസിൽ രജിസ്റ്റർ ചെയ്യണം. അതുപോലെ തന്നെ എൻആർഐക്ക് മ്യൂച്വൽ ഫണ്ട് സ്കീമിൽ നോമിനിയെ വയ്ക്കാനും അനുവാദമുണ്ട്. ഇന്ത്യയിൽ സ്ഥിര താമസമുള്ള ഒരാളുമായി ചേർന്നോ മറ്റൊരു എൻആർഐയുമായി ചേർന്നോ ജോയിന്റ് ഹോൾഡിംഗും അനുവദിക്കുന്നുണ്ട്.
യുഎസിലും കാനഡയിലുമുള്ള എൻആർഐകൾ
യുഎസ്, കാനഡ എന്നിവിടങ്ങളിലുള്ള എൻആർഐകൾക്ക് ഇന്ത്യയിലെ എല്ലാ മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം അനുവദിച്ചിട്ടില്ല. ഇവർക്ക് അധിക നിബന്ധനകളും നിയന്ത്രണങ്ങളും ബാധകമാണ്.
നികുതി ബാധകമോ?
സ്വദേശിയായ നിക്ഷേപകനുള്ളതു പോലെത്തന്നെയാണ് എൻആർഐകളുടെ നികുതി ബാധ്യതകളും. എൻആർഐ ആകുമ്പോൾ പണത്തിന്റെ ഉറവിടം മുതൽ നികുതി ചുമത്തപ്പെടും എന്നുമാത്രം. കൂടാതെ തെരഞ്ഞെടുക്കുന്ന മ്യൂച്വൽ ഫണ്ട് അനുസരിച്ചാണ് നികുതി ബാധകമാകുന്നത്. ചില രാജ്യങ്ങളിലുള്ള എൻആർഐകൾക്ക് ഇന്ത്യയിലും അവർ താമസിക്കുന്ന രാജ്യത്തും നികുതി അടയ്ക്കേണ്ടിവരും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
