ബിസിനസ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതെങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

ഒരു പുതിയ ബിസിനസ് ആരംഭിക്കുമ്പോൾ തന്നെ പുതിയ ബിസിനസ് ബാങ്ക് അക്കൗണ്ടും തുറക്കണം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു പുതിയ ബിസിനസ് ആരംഭിക്കുമ്പോൾ തന്നെ പുതിയ ബിസിനസ് ബാങ്ക് അക്കൗണ്ടും തുറക്കണം. കാരണം വ്യക്തിപരവും ബിസിനസുപരവുമായ സാമ്പത്തിക കാര്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കുന്നത് തന്നെയാണ് നല്ലത്.

 

ബിസിനസ് ബാങ്ക് അക്കൗണ്ടിന്റെ നേട്ടങ്ങൾ

ബിസിനസ് ബാങ്ക് അക്കൗണ്ടിന്റെ നേട്ടങ്ങൾ

ബിസിനസ് ബാങ്ക് അക്കൗണ്ടുള്ളത് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യൽ കൂടുതൽ എളുപ്പമാക്കുന്നു. താഴെ പറയുന്നവയാണ് ബിസിനസ് ബാങ്ക് അക്കൗണ്ടിന്റെ പ്രധാന നേട്ടങ്ങൾ

  • ചെലവുകൾ ട്രാക്ക് ചെയ്യാം
  • ജീവനക്കാരുടെ പേയ്മെന്റ് നിയന്ത്രിക്കുന്നത് എളുപ്പമാക്കാം
  • നിക്ഷേപകർക്ക് പണം നൽകുന്നതും പണം സ്വീകരിക്കുന്നതും എളുപ്പമാക്കാം
  • ബജറ്റ് കൂടുതൽ കൃത്യമായി ആസൂത്രണം ചെയ്യാൻ സഹായിക്കും
  • ഏത് തരം അക്കൗണ്ട്?

    ഏത് തരം അക്കൗണ്ട്?

    ഏത് തരം അക്കൗണ്ടാണ് തുറക്കേണ്ടതെന്ന് ആദ്യമായി തന്നെ തീരുമാനമെടുക്കുക. അതുപോലെ തന്നെ ഒന്നിലധികം അക്കൗണ്ടിന്റെ ആവശ്യമുണ്ടോയെന്നും പരിശോധിക്കാം. ചിലപ്പോൾ നിങ്ങളുടെ ബിസിനസിന്റെ വലിപ്പമനുസരിച്ച് ഒന്നിലധികം അക്കൗണ്ട് ആവശ്യമായി വന്നേക്കാം. ഇതിനായി സാമ്പത്തിക വിദ​ഗ്ധരുടെ അഭിപ്രായം തേടാവുന്നതാണ്.

    ബാങ്ക് തിരഞ്ഞെടുക്കുക

    ബാങ്ക് തിരഞ്ഞെടുക്കുക

    ബിസിനസ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് മുമ്പായി എടുക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു തീരുമാനം ഏത് ബാങ്കാണ് നിങ്ങൾ അക്കൗണ്ട് തുറക്കുന്നതിനായി തിരഞ്ഞെടുക്കുക എന്നതാണ്. നിങ്ങൾക്ക് പേഴ്സണൽ അക്കൗണ്ട് ഉള്ള ബാങ്കിലോ അല്ലെങ്കിൽ മറ്റ് ബാങ്കുകളിലോ അക്കൗണ്ട് തുറക്കാം. ചില ബാങ്കുകൾ നേരിട്ട് ബാങ്ക് സന്ദർശിക്കാതെ തന്നെ ബിസിനസ് ബാങ്ക് അക്കൗണ്ട് ഓൺലൈനായി തുറക്കാനും അനുവദിക്കുന്നുണ്ട്.

    സംരംഭത്തിന്റെ പേര്

    സംരംഭത്തിന്റെ പേര്

    നിങ്ങളുടെ സംരംഭത്തിന്റെ പേരിലായിരിക്കണം ബാങ്ക് അക്കൗണ്ട് തുറക്കേണ്ടത്. അതുകൊണ്ട് ബിസിനസിന്റെ പേര് സംബന്ധിച്ച നടപടിക്രമങ്ങൾ ആദ്യം പൂ‍ർത്തിയാക്കാൻ ശ്രദ്ധിക്കുക.

    നടപടിക്രമങ്ങൾ

    നടപടിക്രമങ്ങൾ

    അക്കൗണ്ട് തുറക്കുന്നതിന് ബാങ്കിൽ പോകുന്നതിന് മുമ്പ് തന്നെ ആവശ്യമായ രേഖകൾ എന്തൊക്കെയാണെന്ന് അറിഞ്ഞ് അവ ക്രമീകരിക്കുക. ഇവ നടപടിക്രമങ്ങൾ സു​ഗമമാക്കും. ബിസിനസ് ലൈസൻസും മറ്റും അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായി വന്നേക്കാം.

    പേയ്മെന്റുകൾ സ്വീകരിക്കാൻ തയ്യാറായിക്കൊള്ളൂ

    പേയ്മെന്റുകൾ സ്വീകരിക്കാൻ തയ്യാറായിക്കൊള്ളൂ

    മുകളിൽ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങൾ എല്ലാം പൂ‍ർത്തിയായാൽ നിങ്ങളുടെ സംരഭത്തിന്റെ പേരിലുള്ള പുതിയ അക്കൗണ്ട് പേയ്മെന്റുകൾ സ്വീകരിക്കാൻ തയ്യാറായി കഴിഞ്ഞു. ഓൺലൈൻ പെയ്മെന്റ് സംവിധാനങ്ങളും മറ്റുമുള്ളത് നിങ്ങളുടെ ഇടപാടുകൾ കൂടുതൽ എളുപ്പമാക്കും. കൂടാതെ നിങ്ങൾ നൽകേണ്ട നികുതികൾ, ബിസിനസ്സിലേക്ക് വരുന്ന ഫണ്ടുകൾ, ബിസിനസ് ചെലവുകൾ എന്നിവ സംബന്ധിച്ച അക്കൗണ്ടിൽ കൃത്യമായ പരിശോധന നടത്തേണ്ടതാണ്.

malayalam.goodreturns.in

English summary

How to Open a Business Bank Account for Your Startup

Opening a business bank account for your new endeavor doesn't just serve to legitimize your business idea and make you a "real" business.
Story first published: Tuesday, July 31, 2018, 12:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X