ലോകത്തിലെ അതിവേഗം വളരുന്ന സ്റ്റാർട്ട് അപ് സംരംഭക മേഖലയിൽ സ്ത്രീ സംരംഭകർക്ക് അവഗണന.
ലോകത്തിലെ അതിവേഗം വളരുന്ന സ്റ്റാർട്ട് അപ് സംരംഭക മേഖലയിൽ സ്ത്രീ സംരംഭകർക്ക് അവഗണന. ഇന്ത്യയിലെ രണ്ട് ഇന്ത്യൻ നഗരങ്ങൾ മാത്രമാണ് സ്ത്രീ സംരംഭക സൗഹൃദ നഗരങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
ബംഗളൂരുവും ഡല്‍ഹിയും മാത്രം
ഡെല്ലും കൺസൾട്ടൻസി സ്ഥാപനമായ ഐഎച്ച്എസ് മാർക്കിറ്റും ചേർന്ന് പുറത്തിറക്കിയതാണ് ഈ പട്ടിക. ആദ്യ 50 നഗരങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ട രണ്ട് ഇന്ത്യൻ നഗരങ്ങൾ ബംഗളൂരുവും ഡല്‍ഹിയും മാത്രമാണ്. ബംഗളൂരുവിന് 40-ാം സ്ഥാനവും ഡൽഹിക്ക് 49-ാം സ്ഥാനവും മാത്രമാണ് പട്ടികയിലുള്ളത്. ബിസിനസ് പെണ്ണുങ്ങൾക്ക് പറ്റിയ പണിയാണോ?? ഈ വീട്ടമ്മമാർ പറയും അതിനുത്തരം
വിവരങ്ങൾ ശേഖരിച്ചത് എങ്ങനെ?
വനിതാ സംരംഭകരില്‍ നിന്നും നയതന്ത്രഞ്ജരില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വ്വേ തയ്യാറാക്കിയത്. ഇവരുടെ അഭിപ്രായങ്ങൾ അനുസരിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. 2018ലെ കോടീശ്വരികൾ!!! കാശുണ്ടാക്കാൻ സ്ത്രീകൾ ഒട്ടും പിന്നിലല്ല
ഒന്നാം സ്ഥാനം ആർക്ക്?
ലോകത്തിൽ വനിതാ സംരംഭകര്‍ക്ക് ഏറ്റവും മികച്ച നഗരം ന്യൂയോര്‍ക്കാണ്. ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റ് നഗരങ്ങള്‍ താഴെ പറയുന്നവയാണ്.
- സാന്‍ഫ്രാന്‍സിസ്കോ
- ലണ്ടന്‍
- ബോസ്റ്റണ്‍
- സ്റ്റോക്ഹോം
- ലോസ് ഏഞ്ചല്‍സ്
- വാഷിംഗ്ടണ്‍ ഡിസി
- സിംഗപ്പൂര്‍
- ടൊറന്റോ
- സീറ്റില്‍
- സിഡ്നി
ഏഷ്യൻ നഗരങ്ങൾ
സിംഗപ്പൂരാണ് ഏഷ്യയില്‍ നിന്നും പട്ടികയില്‍ ഒന്നാമതെത്തിയത്. ഹോങ്കോങ്, തായ്പേയ്, ബീജിങ്, ടോക്യോ, ക്വലാലംപൂര്‍, ഷാങ്ഹായ് എന്നിവയാണ് ഇന്ത്യയിലെ രണ്ട് നഗരങ്ങള്‍ക്ക് പുറമേയുള്ള മറ്റ് ഏഷ്യൻ നഗരങ്ങൾ.
ഇന്ത്യയിൽ പുരുഷാധിപത്യം
സിലിക്കണ്‍ വാലിയിലേതു പോലെ തന്നെ ഇന്ത്യയിലും സംരംഭക മേഖലയില്‍ പുരുഷാധിപത്യമാണ് നിറഞ്ഞു നില്‍ക്കുന്നതെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. ഇന്ത്യയിൽ 9 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് സ്ത്രീകളുടേതായി ഉള്ളത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
