പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ പോലുള്ള ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ ഇത്തവണ മാറ്റമില്ല.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ പോലുള്ള ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ ഇത്തവണ മാറ്റമില്ല. നിക്ഷേപക ലോകം പലിശ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തവണ നിരാശയാണ് ഫലം.
ജൂലായ് - സെപ്റ്റംബര്‍ പാദം
സര്‍ക്കാര്‍ ബോണ്ടില്‍ നിന്നുള്ള ആദായം വര്‍ദ്ധിച്ചെങ്കിലും ജൂലായ് - സെപ്റ്റംബര്‍ പാദത്തില്‍ പിപിഎഫ്, എന്എസ്സി, സുകന്യ സമൃദ്ധി, പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീം തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
പരിഷ്കരണം മൂന്ന് മാസം കൂടുമ്പോൾ
മൂന്ന് മാസം കൂടുമ്പോഴാണ് സാധാരണ പലിശ നിരക്കുകൾ പരിഷ്കരിക്കാറുള്ളത്. സമാന കാലയളവുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ആദായ നിരക്കുമായി ബന്ധിപ്പിച്ചാണ് വ്യത്യസ്ത കാലാവധിയുള്ള നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് മൂന്നു മാസം കൂടുമ്പോള്‍ പരിഷ്കരിക്കുന്നത്.
ആര്‍ബിഐ നിരക്ക് വർദ്ധനവ്
ആര്‍ബിഐ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ബാങ്കുകള്‍ നിക്ഷേപ പലിശ നേരിയ തോതില്‍ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നിട്ടും ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല.
നിരക്കുകൾ ചുവടെ
വിവിധ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ചുവടെ ചേർക്കുന്നു.
- സേവിംഗ്സ് ഡിപ്പോസിറ്റ് - 4%
- ടേം ഡിപ്പോസിറ്റ് ഒരു വർഷം - 6.6%
- ടേം ഡിപ്പോസിറ്റ് രണ്ട് വർഷം - 6.7%
- ടേം ഡിപ്പോസിറ്റ് മൂന്ന് വർഷം - 6.9%
- ടേം ഡിപ്പോസിറ്റ് അഞ്ച് വർഷം - 7.4%
- റിക്കറിംഗ് ഡിപ്പോസിറ്റ് അഞ്ച് വർഷം - 6.9%
- എൻഎസ്സി അഞ്ച് വർഷം - 7.6%
- പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം - 7.3%
- പബ്ലിക് പ്രൊവിഡന്റ് ഫണ്ട് - 7.6%
- സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം - 8.3%
- കിസാൻ വികാസ് പത്ര - 7.3%
- സുകന്യ സമൃദ്ധി സ്കീം - 8.1%
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
