അനൗദ്യോഗിക നൈപുണ്യം, വ്യക്തിഗത പരിശീലനം, പെരുമാറ്റ രീതിയിലെ മാറ്റം തുടങ്ങിയ വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതിയില്‍ പരിശീലനം നൽകുന്നത്.
ജോലിയില്ലാത്ത യുവാക്കളുടെ എണ്ണം ഇന്ത്യയിൽ വളരെ കൂടുതലാണ്. ഇവർക്ക് നൈപുണ്യ വികസനത്തിലൂടെ മെച്ചപ്പെട്ട ജോലി ലഭിക്കുന്നതിനും ജീവിതം സുരക്ഷിതമാക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
പദ്ധതിയുടെ ലക്ഷ്യങ്ങൾ?
അനൗദ്യോഗിക നൈപുണ്യം, വ്യക്തിഗത പരിശീലനം, പെരുമാറ്റ രീതിയിലെ മാറ്റം തുടങ്ങിയ വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതിയില്‍ പരിശീലനം നൽകുന്നത്. 24 ലക്ഷം യുവാക്കള്‍ക്ക് പദ്ധതി വഴി പരിശീലനം ലഭിക്കും. 2022 ഓടു കൂടി 500 ദശലക്ഷം പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുകയാണ് ഈ പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നത്.
യോഗ്യതകൾ
ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ യോഗ്യരായവർ താഴെ പറയുന്നവരാണ്.
- 10, 12 ക്ലാസുകളില്‍ സ്കൂള്‍ പഠനം അവസാനിപ്പിച്ചവർ
- ആദ്യമായി ജോലി തേടുന്നവർ
- അപേക്ഷകന് ആധാർ കാർഡ്, മൊബൈൽ നമ്പർ, പാൻ കാർഡ് അല്ലെങ്കിൽ ഇലക്ഷൻ ഐഡി കാർഡ് എന്നിവ ഉണ്ടായിരിക്കണം
- സോഫ്റ്റ് സ്കിൽസ്
- ജോലിയിലുണ്ടായിരിക്കേണ്ട എത്തിക്സ്
- വ്യക്തിത്വ വികസനം
- പെരുമാറ്റ വികസനം
- ശുചിത്വം
പദ്ധതി നടപ്പാക്കുന്നത് ആര്?
പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്‍ (എന്‍എസ്ഡിസി) വഴിയാണു പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന പദ്ധതി നടപ്പാക്കുന്നത്. 2300ഓളം പരിശീലന കേന്ദ്രങ്ങളാണ് ഇത്തരത്തിൽ രാജ്യത്ത് ഉടനീളമുള്ളത്.
പാഠ്യപദ്ധതി
താഴെ പറയുന്ന മേഖലകളിലാണ് ഉദ്യോഗാർത്ഥികൾക്ക് ക്ലാസുകൾ എടുക്കുന്നതും പരിശീലനം നൽകുന്നതും.
അപേക്ഷിക്കേണ്ടത് എങ്ങനെ?
നിങ്ങൾക്ക് http://www.pmkvyofficial.org/Training-centre.aspx സന്ദർശിച്ച് അടുത്തുള്ള പരിശീലന കേന്ദ്രങ്ങൾ തിരയാവുന്നതാണ്. പരിശീലന കേന്ദ്രം തിരഞ്ഞെടുത്തു കഴിഞ്ഞാൽ ബന്ധപ്പട്ട അധികൃതരുടെ പേരും വിലാസവും ബന്ധപ്പെടേണ്ട നമ്പറും ലഭിക്കുന്നതിനായി പേജിൽ ഏറ്റവും താഴെ കാണുന്ന ടാർജറ്റ് അലോക്കേഷൻസ് ഡൗൺലോഡ് ചെയ്യുക. ഇതുവഴി നിങ്ങൾക്ക് ബന്ധപ്പെട്ട അധികൃതരുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
കോഴ്സ് ഫീസ്
പരിശീലന ചെലവ് കോഴ്സ് അനുസരിച്ച് വ്യത്യാസപ്പെടും. ചില കേന്ദ്രങ്ങൾ ഫീസ് ആവശ്യപ്പെടുന്നില്ലായിരിക്കാം എന്നാൽ അപേക്ഷ സമർപ്പിക്കുമ്പോൾ ചെറിയൊരു തുക ഫീസ് ആയി നൽകേണ്ടി വരും. പരിശീലനം പൂർത്തിയാക്കിയ ശേഷം വിജയിക്കുന്നവർക്ക് 8,000 രൂപ പ്രതിഫലം ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താത്പര്യമുള്ളവർക്ക് 08800055555 എന്ന ഫോൺ നമ്പറിൽ വിളിക്കുകയോ http://www.pmkvyofficial.org/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications