സാമ്പത്തിക വിദഗ്ധരും ചരിത്രകാരന്മാരും നടത്തിയ പഠനങ്ങളുടെ ഫലമായി കണ്ടെത്തിയതാണ് ലോകത്തിലെ എക്കാലത്തെയും സമ്പന്നരായ ഈ 10 പേരെ.
സാമ്പത്തിക വിദഗ്ധരും ചരിത്രകാരന്മാരും നടത്തിയ പഠനങ്ങളുടെ ഫലമായി കണ്ടെത്തിയതാണ് ലോകത്തിലെ എക്കാലത്തെയും സമ്പന്നരായ ഈ 10 പേരെ. ആരൊക്കെയാണ് ഇവരെന്ന് പരിശോധിക്കാം.
ജെങ്കിസ് ഖാൻ
മംഗോളിയൻ സാമ്രാജ്യത്തിൽ ഉൾപ്പെട്ട ഇദ്ദേഹം 1162-1227 കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. മികച്ച സൈനിക നേതാക്കളിൽ ഒരാളു കൂടിയായിരുന്നു ജെങ്കിസ് ഖാൻ. ചൈനയിൽ നിന്ന് യൂറോപ്പ് വരെ നീണ്ട മംഗോളിയൻ സാമ്രാജ്യത്തിന്റെ നേതാവെന്ന നിലയിൽ, ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വത്തെ നയിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം.
ബിൽ ഗേറ്റ്സ്
1955ൽ ജനിച്ച ബിൽ ഗേറ്റ്സ് ഈ ലിസ്റ്റിൽ ഉൾപ്പെട്ട ജീവിച്ചിരിക്കുന്ന വ്യക്തിയാണ്. 78.9 ബില്യൻ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.
അലൻ റൂഫസ്
1040-1093 കാലഘട്ടത്തിൽ ഇംഗ്ലണ്ടിലാണ് അലൻ റൂഫസ് ജീവിച്ചിരുന്നത്. 194 ബില്ല്യൺ ഡോളറായിരുന്നു ഇദ്ദേഹത്തിന്റെ ആസ്തി.
ജോൺ ഡി. റോക്ഫെല്ലർ
1839-1937 കാലത്ത് അമേരിക്കയിലാണ് ജോൺ ഡി. റോക്ഫെല്ലർ ജീവിച്ചിരുന്നത്. 341 ബില്ല്യൺ ഡോളറായിരുന്നു ഇദ്ദേഹത്തിന്റെ ആസ്തി. 1863-ൽ റോക്ഫെല്ലർ പെട്രോളിയം വ്യവസായത്തിൽ നിക്ഷേപിക്കാൻ തുടങ്ങി. എന്നാൽ 1880 ഓടെ അദ്ദേഹത്തിന്റെ സ്റ്റാൻഡേർഡ് ഓയിൽ കമ്പനി അമേരിക്കയുടെ 90 ശതമാനം എണ്ണ ഉൽപ്പാദനവും നിയന്ത്രിക്കാൻ തുടങ്ങി.
ആൻഡ്രൂ കാർനേജീ
1835-1919 കാലഘട്ടത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് ആൻഡ്രൂ കാർനേജീ ജീവിച്ചിരുന്നത്. 372 ബില്ല്യൺ ഡോളറായിരുന്നു ഇദ്ദേഹത്തിന്റെ ആസ്തി. എക്കാലത്തെയും ഏറ്റവും ധനികനായ അമേരിക്കക്കാരൻ ആൻഡ്രൂ കാർനേജീ ആയിരുന്നു.
ജോസഫ് സ്റ്റാലിൻ
ആധുനിക സാമ്പത്തിക ചരിത്രത്തിൽ സ്റ്റാലിൻ അസാധാരണമായ ഒരു ചിത്രമാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ നിയന്ത്രിച്ചിരുന്ന സമ്പൂർണ്ണ അധികാരമുള്ള ഒരു സ്വേച്ഛാധിപതിയായിരുന്നു സ്റ്റാലിൻ. സോവിയറ്റ് യൂണിയന്റെ സ്വത്തും സ്റ്റാലിന്റെ സമ്പത്തും വേർതിരിക്കാൻ അസാധ്യമായിരുന്നു അക്കാലത്ത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഈ ലിസ്റ്റിൽ ഉൾപ്പെട്ടതും. 1878-1953 കാലഘട്ടത്തിലാണ് സ്റ്റാലിൻ ജീവിച്ചിരുന്നത്.
അക്ബർ
ഇന്ത്യയിലെ മുഗൾ രാജവംശത്തിലെ ഏറ്റവും വലിയ ചക്രവർത്തിയായിരുന്ന അക്ബർ. ആഗോള സാമ്രാജ്യങ്ങളുടെ നാലിലൊന്ന് വരുന്നതായിരുന്നു മുഗൾ രാജവംശത്തിന്റെ സമ്പത്ത്. അക്ബറിന് കീഴിലുള്ള ഇന്ത്യയുടെ പ്രതിശീർഷ മൊത്ത ആഭ്യന്തര ഉൽപാദനം എലിസബത്ത് രാഞ്ജിയുടെ ഇംഗ്ലണ്ടിനോട് താരതമ്യപ്പെടുത്താവുന്നതായിരുന്നുവെന്ന് ചരിത്രകാരന്മാർ പറയുന്നു. 1542-1605 കാലഘട്ടത്തിലാണ് അക്ബർ ജീവിച്ചിരുന്നത്.
ഷെൻസോങ് ചക്രവർത്തി
ചൈനയിലെ സോങ് രാജവംശം (960-1279) എക്കാലത്തെയും ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നാണ്. ഈ രാജവംശത്തിൽ 1048-1085 കാലഘട്ടത്തിലെ ചക്രവർത്തിയായിരുന്നു ഷെൻസോങ്.
അഗസ്റ്റസ് സീസർ
63 ബിസി മുതൽ-14 എഡി വരെ റോം സാമ്രാജ്യത്തിന്റെ ചുമതലക്കാരനായിരുന്നു അഗസ്റ്റസ് സീസർ. ഈ കാലഘട്ടത്തിൽ അഗസ്റ്റസ് തന്റെ സാമ്രാജ്യ സമ്പദ്വ്യവസ്ഥയുടെ അഞ്ചിലൊന്ന് സമ്പത്ത് സ്വന്തമാക്കിയിരുന്നു. ഇത് 4.6 ട്രില്യൺ ഡോളറോളം വരും.
മൻസ മൂസ
മാലിയിൽ ജീവിച്ചിരുന്ന മൻസ മൂസ ചരിത്രത്തിലെ ഏറ്റവും ധനികനായ വ്യക്തിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ അദ്ദേഹത്തിന്റ സമ്പത്തിന് കൃത്യമായ ഒരു കണക്ക് വ്യക്തമല്ല.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
