മിനിമം ബാലന്‍സ് ഇല്ലാതെയും നിങ്ങൾക്ക് ചില ബാങ്കുകളിൽ അക്കൌണ്ട് തുറക്കാം.
മിനിമം ബാലന്‍സ് ഇല്ലാതെയും നിങ്ങൾക്ക് ചില ബാങ്കുകളിൽ അക്കൌണ്ട് തുറക്കാം. എന്നാൽ ഏതൊക്കെ ബാങ്കുകളാണ് ഈ സേവനം നൽകുന്നതെന്ന് പലർക്കും അറിയില്ല. അറിഞ്ഞാല്‍ തന്നെ അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടത് എങ്ങനെയെന്ന് അന്വേഷിക്കാറുമില്ല.
എന്താണ് ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ്?
ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അഥവാ ബിഎസ്ബിഡി എന്ന് അറിയപ്പെടുന്ന സേവിംഗ്സ് ഡെപ്പോസിറ്റ് അക്കൗണ്ടില്‍ മിനിമം ബാലന്‍സിന്റെ ആവശ്യമില്ല. സാധാരണ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലുള്ളതു പോലെ തന്നെയാണ് ഈ അക്കൌണ്ടിനും ലഭിക്കുന്ന പലിശ നിരക്ക്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവർക്ക്
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഉദ്ദേശിച്ചിട്ടുള്ളതാണ് ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റുകൾ. എന്നാൽ ആര്‍ക്കുവേണമെങ്കിലും ഈ അക്കൗണ്ട് തുടങ്ങാവുന്നതാണ്.
സേവനം ലഭ്യമാകുന്ന ബാങ്കുകൾ
താഴെ പറയുന്ന ബാങ്കുകളിൽ ബിഎസ്ബിഡി സേവനം ലഭ്യമാണ്.
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- എച്ച്ഡിഎഫ്സി ബാങ്ക്
- പഞ്ചാബ് നാഷണല്‍ ബാങ്ക്
- ഐസിഐസിഐ ബാങ്ക്
- ആക്സിസ് ബാങ്ക്
എസ്ബിഐ
ഐഡന്റിറ്റി, വിലാസം തെളിയിക്കുന്ന രേഖ എന്നിവ നല്കി ആര്‍ക്കും ഈ അക്കൗണ്ട് തുറക്കാവുന്നതാണ്. എസ്ബിഐയുടെ ഏത് ശാഖയില്‍ നിന്നും വ്യക്തികള്‍ക്കും, കൂട്ടായും അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം. റുപെ എടിഎം കം ഡെബിറ്റ് കാര്‍ഡ് അക്കൗണ്ടിനോടൊപ്പം ലഭിക്കും. വാര്‍ഷിക ഫീസോ മറ്റ് നിരക്കുകളോ ഈടാക്കുകയില്ല. എടിഎം വഴിയോ ശാഖവഴിയോ പരമാവധി നാലുതവണമാത്രമേ പണം പിന്‍വലിക്കാന്‍ കഴിയൂ.
എച്ച്ഡിഎഫ്സി ബാങ്ക്
വ്യക്തിഗത അക്കൗണ്ട് ഉടമകള്‍ക്ക് പാസ് ബുക്ക് സൗജന്യമായി ലഭിക്കും. സൗജന്യ എടിഎം കം ഡെബിറ്റ് കാര്‍ഡ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും. പരമാവധി നാല് ഇടപാടുകള്‍ മാത്രമാണ് ഈ അക്കൗണ്ടിലൂടെ സാധ്യമാകുക. നാലില്‍ കൂടുതല്‍ ഇടപാടുകളുണ്ടായാല്‍ അക്കൗണ്ട് സാധാരണ സേവിങ് അക്കൗണ്ടായി മാറുകയും അതിനുള്ള നിരക്കുകളും മറ്റും ഈടാക്കുകയും ചെയ്യും.
പഞ്ചാബ് നാഷണല്‍ ബാങ്ക്
വര്‍ഷത്തില്‍ 20 ചെക്ക് ലീഫു വരെ സൗജന്യമായി ലഭിക്കും. അതില്‍ കൂടുതല്‍ ആവശ്യമെങ്കില്‍ പണം ഈടാക്കും. മാസത്തില്‍ എത്ര തുക വേണമെങ്കിലും നിക്ഷേപം നടത്താം. പരമാവധി നാലു തവണ മാത്രമേ പണം പിന്‍വലിക്കാനാകൂ. എടിഎം കാര്‍ഡും സൗജന്യമായി ലഭിക്കും.
ഐസിഐസിഐ ബാങ്ക്
പരമാവധി 10,000 രൂപയാണ് ഈ അക്കൗണ്ട് വഴി ഒരു ദിവസം നിക്ഷേപിക്കാനോ പിന്‍വലിക്കാനോ കഴിയുക. ഡെബിറ്റ് കാര്‍ഡിന് വാര്‍ഷിക മെയിന്റനൻസ് ചാർജില്ല. എന്നാൽ ഈ അക്കൗണ്ടിലുള്ളവര്‍ക്ക് ചെക്ക് ബുക്ക് ലഭിക്കില്ല. എസ്എംഎസ് സേവനവും ലഭ്യമല്ല.
ആക്സിസ് ബാങ്ക്
ബാങ്ക് ശാഖകള്‍, എടിഎം, ഓണ്‍ലൈന്‍ എന്നിവ വഴി മാസത്തില്‍ നാലുതവണമാത്രമേ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും കഴിയൂ. ദിവസം പരമാവധി 40,000 രൂപമാത്രമേ പിന്‍വലിക്കാനാകൂ. ഒരു ലക്ഷം രൂപയ്ക്കുവരെ ഷോപ്പിങ് നടത്താം. റുപെ കാര്‍ഡ് സൗജന്യമായി ലഭിക്കും. കൂടാതെ പ്രത്യേക ചാര്‍ജ് നല്‍കാതെ തന്നെ ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും ലഭിക്കും.
malayalam.goodreturns.in
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications