മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലെ ലാഭ നഷ്ടങ്ങൾ. എടുത്തുചാടി തീരുമാനങ്ങൾ എടുത്താൽ ചിലപ്പോൾ നഷ്ട്ടങ്ങൾ നേരിടേണ്ടി വന്നേക്കാം.
നിങ്ങൾ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ തുടക്കകാരാണോ? എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കണം ചില ടിപ്പുകൾ. കാരണം റിസ്ക് അനുസരിച്ചാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലെ ലാഭ നഷ്ടങ്ങൾ. എടുത്തുചാടി തീരുമാനങ്ങൾ എടുത്താൽ ചിലപ്പോൾ നഷ്ട്ടങ്ങൾ നേരിടേണ്ടി വന്നേക്കാം.
ലാര്‍ജ് ക്യാപ് ഫണ്ട്
താരതമ്യേന നഷ്ടസാധ്യത കുറഞ്ഞ മ്യൂച്വൽ ഫണ്ട് നിക്ഷേപ മാർഗമാണ് ലാര്‍ജ് ക്യാപ് ഫണ്ടുകൾ. വന്‍കിട കമ്പനികളില്‍ നിക്ഷേപിക്കുന്ന ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് നഷ്ടസാധ്യത കുറയ്ക്കാന്‍ സഹായിക്കും. വിപണിയിൽ ഉയര്‍ച്ചയുണ്ടാകുമ്പോൾ മികച്ച നേട്ടം നല്‍കുകയും എന്നാല്‍ താഴ്ചയില്‍ വന്‍ നഷ്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുന്നവയാണ് ഈ വിഭാഗത്തിലെ ഫണ്ടുകള്‍.
മുൻ വർഷങ്ങളിലെ നേട്ടം
കഴിഞ്ഞ മൂന്നു വര്‍ഷ കാലയളവില്‍ ലാര്‍ജ് ക്യാപ് ഫണ്ടുകള്‍ നല്കിയ ശരാശരി നേട്ടം 10.4ശതമാനമാണ്. അഞ്ചു വര്‍ഷ കാലയളവിലാകട്ടെ 14.8 ശതമാനം നേട്ടവും നല്‍കിയതായി കാണുന്നു.
നിക്ഷേപം നടത്തുന്ന കമ്പനികൾ
വിപണി മൂല്യത്തില്‍ ഏറ്റവും മുകളില്‍ നില്ക്കുന്ന 100 ഓഹരികളിലാകണം ഈ ഫണ്ടുകളിലെ 80ശതമാനം നിക്ഷേപവുമെന്ന് സെബി നിര്‍ദേശിച്ചിട്ടുണ്ട്. ലാര്‍ജ് ക്യാപ് ഫണ്ടുകളിലേറെയും നിക്ഷേപം നടത്തുന്നത് താഴെ പറയുന്ന വിഭാഗങ്ങളിലുള്ള കമ്പനികളിലാണ്.
- ധനകാര്യം
- ഊര്‍ജം
- ടെക്നോളജി
- ഓട്ടോ മൊബൈല്‍
- നിര്‍മാണം
- എഫ്എംസിജി
- ഹെല്‍ത്ത്കെയര്‍
- മെറ്റല്‍
- എന്‍ജിനിയറിംഗ്
- സര്‍വീസസ്
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications