ലോകത്തിൽ ഏറ്റവും കൂടുതൽ സാമ്പത്തിക അഴിമതി നടക്കുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?
ലോകത്തിൽ ഏറ്റവും കൂടുതൽ സാമ്പത്തിക അഴിമതി നടക്കുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയാമോ? ബെർലിൻ കേന്ദ്രമായി പ്രവത്തിക്കുന്ന അഴിമതി വിരുദ്ധ സംഘടനയായ ട്രാൻസ്പെരൻസി ഇന്റർനാഷണലിന്റെ കണക്കുകൾ പ്രകാരമുള്ള രാജ്യങ്ങളുടെ ലിസ്റ്റ് ഇതാ...
ഏറ്റവും കൂടുതൽ അഴിമതി
ന്യൂസിലാൻഡും സിങ്കപ്പൂരുമാണ് അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങൾ. എന്നാൽ സോമാലിയയും സൗത്ത് സുഡാനുമാണ് ലിസ്റ്റിലെ മുൻ നിരക്കാർ. ഇവിടെയാണ് ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത്.
ഇന്ത്യയും ലിസ്റ്റിൽ
അഴിമതിയുടെ കാര്യത്തിൽ ഇന്ത്യയും പിന്നിലല്ല. ലോകത്തിലെ ഏറ്റവും അഴിമതിക്കാരായ രാജ്യങ്ങളുടെ പട്ടികയിൽ 81-ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഘാന, മൊറോക്കോ, തുർക്കി എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പം 81-ാം സ്ഥാനം പങ്കുവയ്ക്കുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെക്കാൾ ഇന്ത്യ റാങ്കിംഗിൽ രണ്ടു സ്ഥാനം പിന്നോട്ട് പോയിട്ടുണ്ട്.
കൈക്കൂലി തന്നെ വില്ലൻ
ഇന്ത്യയിലെ പ്രധാന പൊതുസേവനങ്ങളായ ആശുപത്രികൾ, പൊലീസ്, സ്കൂളുകൾ എന്നിവടങ്ങളിൽ വരെ പകുതിയിലധികം ഉപഭോക്താക്കളും കൈക്കൂലി നൽകുന്നുണ്ട്. കൈക്കൂലിയാണ് ഇന്ത്യയിൽ അഴിമതി വർദ്ധിക്കാൻ പ്രധാന കാരണം. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് മാറ്റങ്ങൾക്ക് വേണ്ടി ശ്രമം നടക്കുന്നുണ്ടെന്നും സർവ്വേയിൽ പറയുന്നു.
മറ്റ് ഏഷ്യൻ രാജ്യങ്ങൾ
ലിസ്റ്റിൽ ഉൾപ്പെട്ട മറ്റ് ചില ഏഷ്യൻ രാജ്യങ്ങൾ താഴെ പറയുന്നവയാണ്.
- ശ്രീലങ്ക - 91-ാം റാങ്ക്
- മാലിദ്വീപ് - 112-ാം റാങ്ക്
- പാകിസ്ഥാൻ - 117-ാം റാങ്ക്
- ബംഗ്ലാദേശ് - 142 -ാം റാങ്ക്
ചൈനയും ലിസ്റ്റിൽ
77-ാം റാങ്കുമായി അഴിമതി ലിസ്റ്റിൽ ചൈനയും ഉൾപ്പെട്ടിട്ടുണ്ട്. 180 രാജ്യങ്ങളുടെ പട്ടികയാണ് ട്രാൻസ്പെരൻസി ഇന്റർനാഷണൽ പുറത്തു വിട്ടിരിക്കുന്നത്. ഇതിലാണ് ചൈനയ്ക്ക് 77-ാം സ്ഥാനം. ഇന്ത്യയെക്കാളും അഴിമതിയുടെ കാര്യത്തിൽ ചൈന മുന്നിലാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
