നിങ്ങളുടെ ആധാർ കാർഡിലെ ജനനതീയതിയിൽ തെറ്റുണ്ടോ? എങ്കിൽ തിരുത്താൻ ഇനി അൽപ്പം പാട്പെടും.
നിങ്ങളുടെ ആധാർ കാർഡിലെ ജനനതീയതിയിൽ തെറ്റുണ്ടോ? എങ്കിൽ തിരുത്താൻ ഇനി അൽപ്പം പാട്പെടും. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അടുത്തിടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ആധാർ കാർഡിലുള്ള നിങ്ങളുടെ ജനനത്തീയതി ഒന്നിലധികം തവണ തിരുത്തണമെങ്കിൽ യുഐഡിഎഐയുടെ റീജിയണൽ ഓഫീസ് സന്ദർശിക്കണം.
ഒന്നലധികം തവണ തിരുത്താൻ
ആധാർ കാർഡ് എടുത്ത സമയത്ത് നൽകിയ നിങ്ങളുടെ ജനനത്തീയതി തെറ്റാണെങ്കിൽ അടുത്തുള്ള എൻറോൾമെന്റ് സെന്ററിലെത്തി തിരുത്താവുന്നതാണ്. എന്നാൽ രണ്ടാം തവണയും ജനനത്തീയതി തെറ്റായാണ് നൽകിയിരിക്കുന്നതെങ്കിൽ യുഐഡിഎഐയുടെ റീജിയണൽ ഓഫീസിലെത്തി മറ്റ് നടപടികൾ സ്വീകരിക്കേണ്ടതാണ്.
തെറ്റുകൾ കുറയ്ക്കാൻ
ഇത്തരത്തിലുള്ള തെറ്റുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തിരുത്തൽ നടപടികൾ കൂടുതൽ സങ്കീർണമാക്കിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മുമ്പ് ജനനത്തീയതി എത്ര തവണ വേണമെങ്കിലും അടുത്തുള്ള എൻറോൾമെന്റ് സെന്ററിലെത്തി തിരുത്താമായിരുന്നു. തിരുത്തലുകൾ നടത്താൻ നിശ്ചിത പരിധി ഇല്ലായിരുന്നു.
തപാൽ വഴി തിരുത്തലുകൾ നടത്താൻ സാധിക്കില്ല
ആധാർ വിശദാംശങ്ങൾ തപാൽ വഴി അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയും യുഐഡിഎഐ നിർത്തി വച്ചിട്ടുണ്ട്. ആധാറിന്റെ പ്രാരംഭ എൻറോൾമെന്റ് നിയമമനുസരിച്ച് വ്യക്തികൾക്ക് അവരുടെ വിശദാംശങ്ങൾ തപാൽ വഴി അപ്ഡേറ്റ് ചെയ്യാനും തിരുത്താനും സാധിച്ചിരുന്നു. നിർദ്ദിഷ്ട വിലാസത്തിലേയ്ക്ക് ആവശ്യമായ രേഖകൾ സഹിതമാണ് ഇത്തരത്തിൽ അയച്ചിരുന്നത്. എന്നാൽ ഇപ്പോൾ UIDAIയുടെ സ്വയം സേവന അപ്ഡേറ്റ് പോർട്ടൽ (എസ്എസ്‍യുപി) വഴി ഓൺലൈനായോ അല്ലെങ്കിൽ അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിച്ചോ മാത്രമേ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാകൂ.
അഡ്രസ് തിരുത്താൻ
എന്നാൽ ആധാർ കാർഡിലെ അഡ്രസ് തിരുത്താൻ പുതിയ മാർഗം അടുത്തിടെ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വിശദമാക്കിയിരുന്നു. ഇതനുസരിച്ച് രഹസ്യ പിൻ അടങ്ങിയ കത്ത് വഴിയാകും ഇനി മുതൽ അഡ്രസ് തിരുത്താൻ സാധിക്കുക. 2019 ഏപ്രിൽ ഒന്നു മുതൽ പുതിയ സർവീസ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. വിലാസം അപ്ഡേറ്റ് ചെയ്യുന്നതിന് യുഐഡിഎഐയുടെ വെബ്സൈറ്റിൽ അപേക്ഷിച്ചാൽ നിങ്ങൾക്ക് ഒരു രഹസ്യ പിൻ ലെറ്റർ വഴി ലഭിക്കും. ഈ പിൻ ഉപയോഗിച്ച് എസ്എസ്ഇപി ഓൺലൈൻ പോർട്ടൽ വഴി അഡ്രസ് തിരുത്താനാകും. ബാങ്കുകളും ക്രെഡിറ്റ് കാർഡ് കമ്പനികളും ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ആക്ടിവേറ്റ് ചെയ്യുന്നതിന് അയച്ചു തരുന്ന ലെറ്റർ രീതിയിലായിരിക്കും അഡ്രസ് തിരുത്തുന്നതിനുള്ള രഹസ്യ നമ്പർ ലഭിക്കുക.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
