എന്തൊക്കെയാണ് പിഎംജെഡിവൈ സ്കീമിലൂടെ അക്കൗണ്ട് തുറന്നാൽ നിങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ എന്നറിയണ്ടേ?
നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളില്‍ ഒന്നാണ് പ്രധാനമന്ത്രി ജന്‍ ധന് യോജന. എന്തൊക്കെയാണ് പിഎംജെഡിവൈ സ്കീമിലൂടെ അക്കൗണ്ട് തുറന്നാൽ നിങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ എന്നറിയണ്ടേ? താഴെ പറയുന്നവയാണ് അവയിൽ ചിലത്.
എന്താണ് പ്രധാന്‍മന്ത്രി ജന്‍ ധന് യോജന?
ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2014 ആഗസ്റ്റ് 28ന് പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന് യോജന. സൗജന്യമായി ലഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളാണിത്.
ആക്സിഡന്റല്‍ ഇന്‍ഷുറന്‍സ്
ജൻധൻ അക്കൌണ്ട് തുറക്കുന്നത് വഴി ഉപഭോക്താവിന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം ആക്സിഡന്റല്‍ ഇന്‍ഷുറന്‍സാണ്. ബാങ്ക് അക്കൗണ്ടിനൊപ്പം ഒരു ലക്ഷം രൂപ പരിധിയുള്ള ആക്സിഡന്റ് ഇന്‍ഷുറന്‍സ് കവറേജാണ് ഉപഭോക്താവിന് ലഭിക്കുക.
മിനിമം ബാലന്‍സ്
എല്ലാവർക്കും അറിയാവുന്നതു പോലെ തന്നെ ഈ അക്കൌണ്ട് തുറക്കാൻ മിനിമം ബാലൻസിന്റെ ആവശ്യമില്ല. ഒട്ടുമിക്ക സേവിംഗ്സ് അക്കൗണ്ടുകളിലും മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണം കട്ടാകും. എന്നാല്‍ ഈ സ്കീം പ്രകാരം അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണമെന്ന് നിര്‍ബന്ധമില്ല. ഇത് സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമാണ്.
ലൈഫ് ഇന്‍ഷുറന്‍സ് കവറേജ്
ആക്സിഡന്റല്‍ ഇന്‍ഷുറന്‍സിന് പുറമേ 30000 രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജും അക്കൗണ്ട് തുറക്കുന്നവർക്ക് നല്‍കുന്നുണ്ട്. ഇതും ജൻ ധൻ അക്കൗണ്ടിന്റെ ഗുണങ്ങളിലൊന്നാണ്.
സബ്സിഡി നേരിട്ട്
സര്‍ക്കാര്‍ പദ്ധതികളനുസരിച്ച് ലഭിക്കുന്ന ആനുകൂല്യങ്ങളും സബ്സിഡികളും ജൻധൻ അക്കൌണ്ടിൽ നേരിട്ട് ലഭിക്കും. ഇവ ലഭിക്കാൻ മറ്റ് അക്കൌണ്ടുകളേക്കാൾ മികച്ചത് ജൻധൻ അക്കൌണ്ടാണ്.
പണം എളുപ്പത്തില്‍ കൈമാറാം
പണം കൈമാറുന്നതിനുള്ള ഓണ്‍ലൈന്‍ സൗകര്യത്തോടെയുള്ള അക്കൗണ്ടാണിത്. കൂടാതെ റുപേ കാര്‍ഡും സൗജന്യമായി ലഭിക്കും. ഇത് പണമിടപാടുകൾ കൂടുതൽ സുഗമമാക്കും.
ഓവര്‍ഡ്രാഫ്റ്റ്
ആറുമാസം അക്കൗണ്ട് മികച്ച രീതിയിൽ ഉപയോഗിക്കുകയാണെങ്കില്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവും ബാങ്ക് അനുവദിക്കും. അതായത് അത്യാവശ്യത്തിന് ബാങ്ക് പണം കടം തരുമെന്ന് ചുരുക്കം. 5000 രൂപയായിരിക്കും ഇത്തരത്തില്‍ ഓവര്‍ ഡ്രാഫ്റ്റായി അനുവദിക്കുക.
മറ്റു സേവനങ്ങൾ
ഇന്‍ഷുറന്‍സ് അടക്കമുള്ള ബാങ്കിന്റെ മറ്റു സേവനങ്ങളും ഈ അക്കൗണ്ട് ഓപ്പണാക്കുന്നതോടെ എളുപ്പത്തില്‍ നിങ്ങൾക്ക് ലഭിക്കും. ഇതിന് പ്രത്യേക ചാർജിന്റെ ആവശ്യമില്ല.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications