ഡെബിറ്റ് കാർഡ് സംബന്ധിച്ച തട്ടിപ്പുകളുടെ റിപ്പോർട്ടുകൾ പുറത്തു വന്നതോടു കൂടി,രാജ്യത്തെ പ്രമുഖ ബാങ്കുകൾ എല്ലാം തന്നെ അവരുടെ ഉപഭോക്താക്കളോട് ഡെബിറ്റ് കാർഡ് പിൻ മാറ്റാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.ഇത്തരം വഞ്ചനകളിൽ നിങ്ങൾ ചെന്ന് പെടാതിരിക്കാൻ ഇടയ്ക്കിടെ ഡെബിറ്റ് കാർഡ് പിൻ മാറ്റേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഒരു കാരണവശാലും നിങ്ങളുടെ ഡെബിറ്റ് കാർഡ് പിൻ നമ്പർ കാർഡിന്റെ പിറകിൽ എഴുതരുത്.

നിങ്ങളുടെ എസ്.ബി.ഐ എ. ടി .എം. പിൻ നമ്പർ പുനക്രമീകരിക്കാൻ നിരവധി വഴികളുണ്ട്, ഇന്റർനെറ്റ് ബാങ്കിംഗ് വഴി,എ.ടി.എം കൗണ്ടറുകൾ വഴി,ഫോൺ ബാങ്കിങ് വഴി എല്ലാം നിങ്ങൾക്കു എ.ടി.എം പിൻ പുനഃക്രമീകരിക്കാവുന്നതാണ്.
എസ്.ബി.ഐ ഡെബിറ്റ് കാർഡ് പിൻ ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ മാറ്റുന്നതെങ്ങനെ?
ഇന്റർനെറ്റ് ബാങ്കിങ്ങ് രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് ഈ ഓപ്ഷൻ പ്രയോജനപ്പെടുത്താം.
1)കസ്റ്റമർ ഐഡിയും പാസ്സ്‌വേർഡും ഉപ്രയോഗിച്ചു ഇന്റർനെറ്റ് ബാങ്കിങ്ങ് ലോഗിൻ ചെയ്യുക.
2)മെനു ഹെഡറിൽ പോയി ഇ-സേവനങ്ങളിൽ ക്ലിക്ക് ചെയ്യുക.
3)സ്ക്രീനിന്റെ വലത് വശത്തുള്ള ടാബ് റിക്വെസ്റ്റിൽ ക്ലിക്കുചെയ്യുക
4) ഡെബിറ്റ് കാർഡ് നമ്പർ,കാർഡിന്റെ കാലാവധി തുടങ്ങിയ നിങ്ങളുടെ കാർഡ് വിശദാംശങ്ങൾ നൽകുക, നിങ്ങളുടെ പുതിയ പിൻ നൽകുക
ഫോൺ ബാങ്കിംഗ് വഴി എസ്.ബി.ഐ ഡെബിറ്റ് കാർഡ് പിൻ മാറ്റുന്നതെങ്ങനെ?
നെറ്റ് ബാങ്കിംഗിന് സൗകര്യമില്ലാത്ത വ്യക്തികൾക്ക് ഫോൺ ബാങ്കിംഗ് വഴി ഇന്ററാക്ടീവ് വോയിസ് റെസ്‌പൊൺസിലൂടെ (ഐ.ആർ.ആർ)പിൻ റീസെറ്റ് ചെയ്യാവുന്നതാണ്.അവർ ചോദിക്കുന്ന സുരക്ഷാ ചോദ്യങ്ങൾക്ക് നിങ്ങൾ ഉത്തരം പറയേണ്ടത് അത്യാവശ്യമാണ്.എസ്.ബി.ഐ ഫോൺ ബാങ്കിങ്ങ് നമ്പർ: 02227566598
ബ്രാഞ്ച് വഴി
നിങ്ങളുടെ എസ്.ബി.ഐ അക്കൗണ്ടുള്ള ബ്രാഞ്ചിൽ നേരിട്ട് പോയി ഡെബിറ്റ് കാർഡ് പിൻ മാറ്റാവുന്നതാണ്. ഏതെങ്കിലും ഒരു ഐ.ഡി.പ്രൂഫും,മേൽവിലാസം തെളിയിക്കുന്ന രേഖയും സമർപ്പിച്ചാൽ മതി.
എ.ടി.എം.കൌണ്ടർ വഴി
നിലവിൽ നിങ്ങളുടെ എ.ടി. എം. കാർഡിന് പിൻ ഉണ്ടെങ്കിൽ അത് എ.ടി.എം കൌണ്ടർ വഴി മാറ്റാവുന്നതാണ്.കാർഡ് സ്വൈപ്പ് ചെയ്തതിനു ശേഷം പിൻ ചേഞ്ച് എന്ന ഓപ്ഷൻ സെലക്ട് ചെയ്‌താൽ മതി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
