ഒരു ക്യൂആർ കോഡ് അല്ലെങ്കിൽ ബാർകോഡ് അടങ്ങുന്നതാണ് ക്യൂആർ കാർഡുകൾ.
തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്കിന്റെ (ഐപിപിബി) പ്രവർത്തനം പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. മറ്റ് ബാങ്കുകളെപ്പോലെ തന്നെയാണ് ഐപിപിബിയുടെ പ്രവർത്തനമെങ്കിലും ചില വ്യത്യാസങ്ങളുമുണ്ട്.
എടിഎം കാർഡിന് പകരം ക്യൂആർ കാർഡ്
പ്രധാന വ്യത്യാസങ്ങളിലൊന്ന് എടിഎം, ഡെബിറ്റ് കാർഡുകൾക്ക് പകരം ക്യൂആർ കാർഡ് ആണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഒരു ക്യൂആർ കോഡ് അല്ലെങ്കിൽ ബാർകോഡ് അടങ്ങുന്നതാണ് ക്യൂആർ കാർഡുകൾ. അക്കൗണ്ട് ഹോൾഡർമാരെ തിരിച്ചറിയാൻ സഹായിക്കുന്നതാണ് ഈ ബാർ കോഡ്. ഇതുവഴി ഒരു സ്മാർട്ട്ഫോൺ അല്ലെങ്കിൽ മൈക്രോ എടിഎമ്മിലൂടെ ഐപിപിബി അക്കൗണ്ട് ഹോൾഡർമാരെ കണ്ടുപിടിക്കാൻ സാധിക്കും.
ക്യൂആർ കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്നതെങ്ങനെ?
ക്യൂആർ കോഡ് ഉപയോഗിച്ച് ഉപഭോക്താവിനെ തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ പോസ്റ്റ്മാനോ ബാങ്ക് അധികൃതരോ ബയോമെട്രിക് ഡാറ്റ കൂടി പരിശോധിക്കും. രണ്ട്-ഘട്ട പരിശോധനകളും പൂർത്തിയായാൽ ഉപഭോക്താവിന് പോസ്റ്റ്മാന്റെ കൈയിൽ നിന്നും പണം കൈപ്പറ്റാം.
വീടുകളിൽ പണം എത്തിക്കും
പോസ്റ്റുമാൻമാർ വീടുകളിലെത്തിയാണ് പണം നൽകുന്നത്. ഗ്രാമീണ മേഖലകളിലുള്ളവർക്ക് ഇത് വളരെ സഹായകരമാണ്. 25 രൂപയാണ് ഇത്തരത്തിലുള്ള ഇടപാടിന് ഫീസായി നൽകേണ്ടത്. നിലവിൽ ഇന്ത്യയിലൊട്ടാകെ 650 ശാഖകളാണ് ഉള്ളത്. 2018 അവസാനത്തോടെ ഇത് 1.55 ലക്ഷമായി വര്‍ദ്ധിപ്പിക്കും. ഓൺലൈൻ പണമിടപാട് നടത്തുന്നവർക്ക് ഐപിപിബി ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഐപിപിബി മൊബൈൽ ആപ്ലിക്കേഷനും നിലവിലുണ്ട്.
ക്യൂആർ കാർഡിന്റെ മറ്റ് ഉപയോഗങ്ങൾ
താഴെ പറയുന്ന ആവശ്യങ്ങൾക്കും ക്യൂആർ കാർഡ് ഉപയോഗിക്കാവുന്നതാണ്.
- പണം കൈമാറ്റം
- ബിൽ പേയ്മെന്റ്
- ഓൺലൈൻ ഷോപ്പിംഗ്
ക്യുആർ കാർഡിന്റെ ഗുണങ്ങൾ
നിങ്ങളുടെ എടിഎം കാർഡും പിൻ നമ്പറും കൈവശമുണ്ടെങ്കിൽ ആർക്കും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാം. എന്നാൽ ക്യുആർ കാർഡ് എടിഎമ്മുകളിൽ ഇത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കില്ല. കൂടാതെ കാർഡ് കൈവശമുണ്ടെങ്കിൽ തന്നെ ബയോമെട്രിക് വേരിഫിക്കേഷൻ കൂടി ആവശ്യമാണ്. അതുകൊണ്ട്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന പണത്തിന് കൂടുതൽ സുരക്ഷാ ഉറപ്പാണ്. കൂടാതെ പിൻ നമ്പറും മറ്റും ഓർത്തിരിക്കേണ്ട ആവശ്യവുമില്ല. ക്യുആർ കാർഡ് ഉപയോഗിക്കുമ്പോൾ നിക്ഷേപകർ തങ്ങളുടെ ഐപിപിബി അക്കൗണ്ട് നമ്പർ പോലും ഓർക്കേണ്ടതില്ല.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications