ഇന്ത്യയിലെ സാലറി സ്ലിപ്പ് ഫോർമാറ്റ് എങ്ങനെ മനസ്സിലാക്കാം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു മാസത്തിലെ നമുക്ക് ഏറ്റവും ഇഷ്ടമുള്ള ദിവസം ശമ്പളം കിട്ടുന്ന ദിവസമാണ്.പെയ്‌മെന്റ് ലഭ്യതയോടൊപ്പം , ഓഫീസിലെ എച്ച്.ആർ വകുപ്പിൽ നിന്നും നിങ്ങൾക്കു എല്ലാ മാസവും ഒരു ശമ്പള സ്ലിപ്പ് ലഭിക്കുന്നു, അല്ലെങ്കിൽ മാസാവസാനത്തോടെ ബാങ്ക് അക്കൗണ്ടിലേക്ക് വരുന്ന പണത്തിന്റെ രേഖ.

 
ഇന്ത്യയിലെ സാലറി സ്ലിപ്പ് ഫോർമാറ്റ് എങ്ങനെ മനസ്സിലാക്കാം

ശമ്പള സ്ലിപ്പിൽ കാണാറുള്ള നിബന്ധനകളും തലക്കെട്ടുകളും പലപ്പോഴും നമ്മളെ ആശയക്കുഴപ്പത്തിലാക്കുന്നു. നിങ്ങളുടെ സ്ലിപ്പിൽ നിങ്ങൾ കാണുന്ന എല്ലാ വ്യവസ്ഥകളും നിങ്ങളുടെ കമ്പനിയിൽ നിന്നുള്ള വിവിധ ആനുകൂല്യങ്ങളും തമ്മിലുള്ള വ്യത്യാസം എത്രയാണ്?

ഡിയർനെസ്സ് അലവൻസ്(ഡി. എ)

ഡിയർനെസ്സ് അലവൻസ്(ഡി. എ)

ഈ അലവൻസ് അധികവും ഗവൺമെൻറ് ജീവനക്കാർക്കാണ് ലഭിക്കുക.ഇത് പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങളെ കുറയ്ക്കുന്നതിന് ആണ് നൽകുന്നത്. നിങ്ങൾക്ക് ഡി. എ ലഭിക്കുമെങ്കിൽ,നിങ്ങളുടെ പി.എഫും, ഡി എ യും ഒരു ശതമാനമായി (അതായത് 12 ശതമാനം) കണക്കാക്കപ്പെടും.

ഹൌസ് റെന്റൽ അലവൻസ്

ഹൌസ് റെന്റൽ അലവൻസ്

പേരു സൂചിപ്പിക്കുന്നത് പോലെ,ജീവനക്കാരൻ കൊടുക്കുന്ന വാടകയ്ക്ക് ലഭിക്കുന്ന അലവൻസ് ആണ് ഹൌസ് റെന്റൽ അലവൻസ്.അടിസ്ഥാന ശമ്പളത്തിന്റെ 40 മുതൽ 50 ശതമാനം വരെ ആണ് വീട്ടു വാടകയ്ക്ക് ലഭിക്കുന്ന അലവൻസ്.ജീവനക്കാർ താമസിക്കുന്ന സ്ഥലത്തിനനുസരിച്ചാണ് ഹൌസ് റെന്റൽ അലവൻസ് ലഭിക്കുക.

 കൺവെയൻസ് അലവൻസ്:

കൺവെയൻസ് അലവൻസ്:

കൺവെയൻസ് അലവൻസ്:ജോലിയുടെ ഭാഗമായുള്ള യാത്രകൾക്ക് നൽകുന്ന അലവൻസ് ആണിത്.

യാത്രാ അലവൻസ്:അവധി ദിവസങ്ങളിൽ ജീവനക്കാരൻ കുടുംബവുമായി നടത്തുന്ന യാത്രകൾക്കുള്ള അലവൻസ് ആണിത്.

റീലോക്കേഷൻ അലവൻസ്:ജോലിയുടെ ഭാഗമായി താമസ സ്ഥലം മാറേണ്ടി വരുമ്പോൾ ലഭിക്കുന്ന അലവൻസ് ആണിത്.

മെഡിക്കൽ അലവൻസ്: ജോലി ചെയ്യുന്ന വർഷങ്ങളിൽ ജീവനക്കാരന്റെ ആരോഗ്യ ചെലവുകൾക്ക് അനുവദിക്കുന്ന അലവൻസ്

പെർഫോമൻസ് ബോണസ്, സ്പെഷ്യൽ അലവൻസ്: ഇത് ജോലിയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ പ്രോത്സാഹനമെന്നോണം നൽകുന്ന അലവൻസി ആണ്. ചില കമ്പനികൾ കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ്, ട്യൂഷൻ ഫീസ്,മോട്ടോർ വാട്ടർ അലവൻസ് പോലുള്ള ചില ആനുകൂല്യങ്ങളും നൽകുന്നുണ്ട്

കിഴിക്കലുകൾ

കിഴിക്കലുകൾ

ഒരു സാലറി സ്ലിപ്പിൽ കിഴിക്കലുകൾ ഈ മൂന്നു കാര്യങ്ങളുടെ കീഴിലാണുണ്ടാകുക.

പ്രൊവിഡന്റ് ഫണ്ട് (പിഎഫ്):

ബേസിക് ശമ്പളത്തിന്റെ 12 ശതമാനമായി (കണക്കുകൂട്ടിയ ഡി.എ, ഉണ്ടെങ്കിൽ അതും ),ഇത് നിങ്ങളുടെ സി.ടി.സി.യുടെ ഭാഗമായി ആണ് കണക്കാക്കുക.ജീവനക്കാരന്റെയും തൊഴിലുടമയുടെയും തുല്യമായ സംഭാവന ജീവനക്കാരന്റെ പി.എഫ്. ഫണ്ടിലേക്ക് നീങ്ങുന്നതാണ്.ജീവനക്കാരുടെ വിഹിതം മാത്രമേ ശമ്പള സ്ലിപ്പിൽ കാണിക്കുകയുളൂ.

പ്രൊഫഷണൽ ടാക്സ്:

ഈ നികുതി ചുമത്തുന്നത് അതാതു സംസ്ഥാന സർക്കാരുകളാണ്.ആന്ധ്രാപ്രദേശ്, അസം, ബീഹാർ, ഛത്തീസ്ഗഡ്,ഗുജറാത്ത്,കർണാടകം,കേരളം, മഹാരാഷ്ട്ര,മധ്യപ്രദേശ്,മേഘാലയ,ഒഡിഷ,സിക്കിം, തമിഴ്നാട്,തെലങ്കാന,ത്രിപുര പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിങ്ങൾ ജോലി ചെയ്താൽ,നിങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം പ്രൊഫഷണൽ ടാക്സ് ആയി ഈടാക്കുന്നതാണ്.ഓരോ സംസ്ഥാനത്തിന്റെയും പ്രൊഫഷണൽ ടാക്സ് വ്യത്യസ്തമായിരിക്കും.

ടി.ഡി.എസ്: ഇത് നിങ്ങൾ സർക്കാരിലേക്ക് നൽകുന്ന നികുതിയാണ്.ആദായ നികുതി വകുപ്പിലെ നികുതി അടയ്‌ക്കേണ്ട സ്ലാബ് നിയമങ്ങൾ അടിസ്ഥാനമാക്കി ആണ് നിങ്ങൾ അടയ്‌ക്കേണ്ട തുക കണക്കാക്കുക.

English summary

Read Salary Slip Format in India

Know how to read and understand a salary slip in India,
Story first published: Monday, September 24, 2018, 16:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X