ഇ. പി. എഫ്. (ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട്) അക്കൗണ്ട് ഹോൾഡറുടെ യു. എ. എൻ വിശദാംശങ്ങൾ ആധാറുമായി പൊരുത്തപ്പെടാത്ത നിരവധി സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. ഇ പി എഫ് യു. എ. എൻ വിശദാംശങ്ങൾ ഓൺലൈനിൽ എളുപ്പത്തിൽ തിരുത്താം. ആധാർ യു എ എന്നുമായി ബന്ധിപ്പിക്കണം എന്നത് ഇപ്പോഴും നിർബന്ധമാണ് എന്നത് ശ്രദ്ധേയമാണ്.

ഇ.പി.എഫ് വിശദാംശങ്ങൾ തിരുത്തുന്നതിന് ഓഫ് ലൈൻ വഴികളും ഉണ്ട് യു. എ. എൻ ഹെൽപ്‌ഡെസ്‌ക് വിളിച്ചോ അല്ലെങ്കിൽ നിങ്ങൾ ജോലി ചെയുന്ന സ്ഥാപനത്തിലെ എച്ച് ആർ ഡിപ്പാർട്ടുമെൻറിനെ സമീപിക്കുകയോ ചെയ്യാവുന്നതാണ് . താരതമ്യേന ഓൺലൈൻ സംവിധാനം വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുന്നതും എളുപ്പവും വിശ്വസനീയവുമാണ്.
ഘട്ടം 1
ഇ.പി.എഫ് . ഒയുടെ ഏകീകൃത പോർട്ടൽ ലോഗിൻ ചെയ്യുക. എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിനായി നിങ്ങൾ പോർട്ടലിൽ നേരത്തെ രജിസ്റ്റർ ചെയ്തിരിക്കണം . നിങ്ങൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, അതേ പേജിൽ വലതു ഭാഗത്ത് (താഴെയുള്ള) "ആക്ടിവേറ്റ് UAN" ഓപ്ഷനിൽ ക്ലിക്കുചെയ്യുക, ആ ഓപ്ഷൻ "പ്രധാനപ്പെട്ട ലിങ്കുകൾ" എന്നതിന് കീഴിൽ കാണാം .
ഘട്ടം 2
ഒരിക്കൽ ലോഗിൻ ചെയ്ത ശേഷം "Manage" ക്ലിക്ക് ചെയ്ത് "അടിസ്ഥാന വിവരങ്ങൾ പരിഷ്ക്കരിക്കുക" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.UAN പ്രൊഫൈലുമായി നിങ്ങളുടെ ആധാർ ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിൽ, UAN പ്രൊഫൈലിലെ അടിസ്ഥാന വ്യക്തിഗത വിശദാംശങ്ങൾ മാറ്റാൻ കഴിയില്ല.
അതിനായി ആധാറിൽ നിങ്ങൾ മാറ്റം വരുത്തണം. നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിക്കുകയോ അല്ലെങ്കിൽ യു.ഐ.ഡി.എ.യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈനായോ ഇത് ചെയ്യാം .
ഘട്ടം 3
പരിഷ്ക്കരണ പേജിൽ നൽകിയിരിക്കുന്ന സ്ലോട്ടിൽ നിങ്ങളുടെ ആധാർ നമ്പർ നൽകുക.കൂടാതെ, നിങ്ങളുടെ ആധാർ പ്രകാരം ഉള്ള പേര്, ലിംഗഭേദം, ജനന തീയതി എന്നിവ പോലുള്ള വിശദാംശങ്ങൾ നൽകണം, ശേഷം "അപ്ഡേറ്റ് വിശദാംശങ്ങൾ" എന്നതിൽ ക്ലിക്കുചെയ്യുക.
ഘട്ടം 4
നിങ്ങൾക്ക് UAN പോർട്ടലിൽ "തീർച്ചപ്പെടുത്താത്ത അഭ്യർത്ഥനകൾ" കാണാനാകും. അവ "അംഗം> വിശദാംശങ്ങൾ മാറ്റുക എന്ന അഭ്യർത്ഥന ക്ലിക്ക് ചെയ്താൽ പരിശോധിക്കാൻ സാധ്യമാണ്. എന്തെങ്കിലും വിശദാംശങ്ങൾ തെറ്റായി നൽകിയിട്ടുണ്ടെങ്കിൽ, "അഭ്യർത്ഥന ഇല്ലാതാക്കുക" എന്നതിനുള്ള ഒരു ഓപ്ഷൻ ഉണ്ട്, നിങ്ങൾക്ക് മാറ്റം വരുത്താൻ വീണ്ടും അപേക്ഷ നൽകാവുന്നതാണ് . തൊഴിൽ ദാതാവ് അഭ്യർത്ഥന സ്വീകരിക്കുന്നതുവരെ മാത്രമേ അപേക്ഷ ഡിലീറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ.
ഘട്ടം 5
യൂണിഫൈഡ് പോർട്ടൽ വഴി നിങ്ങൾ സമർപ്പിച്ച അഭ്യർത്ഥന തൊഴിൽ ദാതാവ് സ്വീകരിക്കും.അവർക്കു "അംഗം> വിശദാംശങ്ങൾ മാറ്റുക എന്ന അഭ്യർത്ഥന പരിശോധിച്ചുകൊണ്ട് നിങ്ങളുടെ അഭ്യർത്ഥന കാണുവാൻ സാധിക്കും . തൊഴിലുടമയുടമ അപേക്ഷ സ്വീകരിച്ചതിനു ശേഷം മാത്രമാണ് അപേക്ഷയുമായി ബന്ധപ്പെട്ട അഭ്യർത്ഥന ഇ.പി.എഫ്. ഒ ഓഫീസിനു ഹാൻഡിൽ ചെയ്യാൻ സാധിക്കുകയുള്ളൂ.
അഭ്യർത്ഥനയുടെ സ്റ്റാറ്റസ് നിങ്ങളുടെ തൊഴിലുടമയ്ക്ക് കാണാൻ കഴിയും. നിങ്ങളുടെ അഭ്യർത്ഥന സ്വീകരിച്ചാൽ , സെക്ഷൻ സൂപ്പർവൈസർക്ക് അപേക്ഷ നൽകും, അത് പിന്നീട് APFC / RPFC- ലേക്ക് നീങ്ങും.ഓരോ സെക്ഷനും അംഗീകാരമോ തിരസ്കരണമോ സംബന്ധിച്ച ഉചിതമായ പ്രസ്താവനകൾ ചേർക്കും.അന്തിമ അംഗീകാരം അല്ലെങ്കിൽ തിരസ്ക്കരണം APFC / RPFC- യുടെ കൈകളിലാണ്.ആധാർ പരിശോധിച്ച് നിങ്ങളുടെ തൊഴിൽ ദാതാവ് അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാൽ പോപ് അപ്പ് ലഭിക്കും .
More From GoodReturns

യുദ്ധവും പണപ്പെരുപ്പവും തിരിച്ചടിക്കുന്നു, തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി, നിഫ്റ്റി 23000 പോയിന്റിൽ

എട്ടാം ശമ്പള കമ്മീഷൻ: നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള തീയ്യതി നീട്ടി, നിങ്ങളുടെ നിർദ്ദേശം എങ്ങനെ നൽകാം..?

ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; ഇന്ത്യയിൽ വില കൂട്ടാനാകാതെ കമ്പനികൾ, കാരണമിതാണ്

സാമ്പത്തിക വർഷം അവസാനിക്കുന്നു; മാർച്ച് 31-ന് മുൻപ് നിങ്ങൾ ചെയ്യേണ്ട 5 പ്രധാന കാര്യങ്ങൾ

Eid-ul-Fitr 2026: കേരളത്തിലും ഗൾഫിലും പെരുന്നാൾ എന്ന്..? ചന്ദ്രൻ എപ്പോൾ ദൃശ്യമാകും, അറിയേണ്ടതെല്ലാം

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

ബുക്ക് ചെയ്തിട്ടും എൽപിജി സിലിണ്ടർ കിട്ടിയില്ലേ..? പേടിക്കേണ്ട ആവശ്യമില്ല, ഡെലിവറി സ്റ്റാറ്റസ് പരിശോധിക്കാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

പുറത്തിറങ്ങുമ്പോൾ കുട എടുക്കാൻ മറക്കരുത്, വരുന്നത് ഇടിമിന്നലോട് കൂടിയ മഴ, അറിയാം കാലാവസ്ഥാ റിപ്പോർട്ട്



Click it and Unblock the Notifications