പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്) ഇന്ത്യയിലെ ഏറ്റവും ജനകീയ ദീർഘകാല സമ്പാദ്യ പദ്ധതികളിലൊന്നാണ്..ഇ.ഇ.ഇ. യുടെ കീഴിൽ വരുന്നതിനാൽ എല്ലാ തരത്തിലുള്ള നികുതി ആനുകൂല്യവും ഈ പദ്ധതിക്ക് ലഭിക്കുന്നു . എന്നിരുന്നാലും, അക്കൗണ്ട് കാലാവധി തീരുന്നതുവരെ (15 വർഷം),അക്കൗണ്ട് നിലനിർത്തേണ്ടതാണ് , അതിനായി ഓരോ സാമ്പത്തിക വർഷത്തിലും (1 ഏപ്രിൽ മുതൽ മാർച്ച് 31) കുറഞ്ഞത് 500 രൂപ (പരമാവധി 1.5 ലക്ഷം രൂപ) നിക്ഷേപിക്കണം.

ഒരു പിപിഎഫ് അക്കൗണ്ടിലേക്ക് ഒരു വർഷത്തെ കുറഞ്ഞ തുക നിക്ഷേപിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടായേക്കാം . കാരണം എന്ത് തന്നെ ആയാലും തുടർന്നുള്ള സാമ്പത്തിക വർഷത്തിൽ നിങ്ങൾ മിനിമം തുക നിക്ഷേപിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും നിങ്ങളുടെ അക്കൗണ്ട് നിർജീവമായതായാണ് പരിഗണിക്കുക.
നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നത് തുടരാൻ സാധിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
പി.പി.എഫ് അക്കൗണ്ടിലെ തുക ഓരോ വർഷവും (സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്ക് അടിസ്ഥാനമാക്കി) പലിശ സഹിതം , കാലാവധി പൂർത്തിയാകുമ്പോൾ മാത്രമേ നിങ്ങള്ക്ക് ലഭിക്കുകയുള്ളൂ.
പണം നിക്ഷേപിക്കുന്നത് തുടരാത്ത അക്കൗണ്ടുകളിലെ പണം കാലാവധി പൂർത്തിയാകുന്നതിനു മുൻപോ അഞ്ചു വർഷങ്ങൾക്കു ശേഷമോ പിൻവലിക്കാൻ സാധ്യമല്ല .
ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ , അതായതു നിങ്ങളുടെ കുഞ്ഞിന്റെ വിദ്യാഭ്യാസ ആവശ്യമോ , ഒഴുവാക്കാൻ കഴിയാത്ത ആശുപത്രി ആവശ്യങ്ങൾക്കോ എല്ലാം നിങ്ങൾക്കു പി പി എഫ് അക്കൗണ്ടിൽ നിന്ന് കാലാവധി പൂർത്തിയാകുന്നതിനു മുൻപ്( 15 വർഷം) പണം പിൻവലിക്കാവുന്നതാണ് .
അക്കൗണ്ട് ആരംഭിച്ചു മൂന്നാം സാമ്പത്തിക വർഷത്തിനുശേഷം അക്കൗണ്ടിലെ ബാക്കി തുക വായ്പ എടുക്കാനുള്ള ഓപ്ഷൻ, നിഷ്ക്രിയമായ പി.പി.എഫ് അക്കൗണ്ടിനു ലഭ്യമാകില്ല.
ഇതര പി പി എഫ് അക്കൌണ്ട് തുറക്കാൻ അനുവദിക്കില്ല
ഏഴാം വർഷം മുതലുള്ള കാലാവധിയിൽ നിന്ന് ഒരു സജീവ അക്കൌണ്ടിൽ നിന്ന് നിർവ്വഹിക്കുന്ന ചില ഭാഗിക പിൻവലിക്കലുകൾ നിർത്തലാക്കപ്പെട്ട അക്കൗണ്ട് ഉപയോഗിച്ച് ചെയ്യാൻ കഴിയില്ല.
പാസ്ബുക്കിൽ പറയുന്നത് പോലെ പോലെ കാലാവധി കഴിയുന്നതിനു മുൻപ്മു ഇത്തരത്തിൽ നിർജീവമായ അക്കൗണ്ടുകൾ എപ്പോൾ വേണമെങ്കിലും പുനരാരംഭിക്കാൻ കഴിയും.
ഇതര പി പി എഫ് അക്കൌണ്ട് തുറക്കാൻ അനുവദിക്കില്ല, നിലവിലുള്ള അക്കൌണ്ട് നിങ്ങൾ പുനരുജ്ജീവിക്കേണ്ടി വരും.
നിർജീവമായ പിഎഫ്എഫ് അക്കൗണ്ട് പുനരാരംഭിക്കുന്നത് എങ്ങനെ?
വരിക്കാരൻ പിപിഎഫ് തുറന്ന ബാങ്ക് അക്കൌണ്ടിൽ അല്ലെങ്കിൽ പോസ്റ്റ് ഓഫീസിൽ രേഖാമൂലമുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടാതെ, ഓരോ വര്ഷത്തേക്കും 50 രൂപ പിഴ അടയ്ക്കണം.കൂടാതെ ഓരോ വർഷത്തേക്കുമായുള്ള കുറഞ്ഞ നിക്ഷേപമായി 500 രൂപയും നൽകണം.
നിങ്ങളുടെ പി പി ഫ് അക്കൌണ്ട് എന്ത് കൊണ്ട് പുനരാരംഭിക്കണം ?
ഇക്വിറ്റി, മ്യൂച്വൽ ഫണ്ടുകൾ മുതലായവയിൽ നിങ്ങൾ പണം നിക്ഷേപിച്ചിരിക്കാം, എന്നാൽ ഗവൺമെന്റ് പിന്തുണയ്ക്കുന്ന സേവിംഗ്സ് സ്കീമാണിത്, ദീർഘ നാൾ കഴിഞ്ഞൊരു ആവശ്യത്തിലേക്കു മാറ്റി വെക്കാവുന്ന നല്ലൊരു വാർഷിക നിക്ഷേപ അവസരമാണിത് . പണം പലിശ സഹിതമാണ് ലഭിക്കുക എന്നത് മാത്രമല്ല , നിങ്ങളുടെ പണം ഒട്ടും കുറയാതെ കാലാവധിക്ക് ശേഷം തിരിച്ചു ലഭിക്കും എന്നത് കൂടെ ഈ പദ്ധതിയുടെ പ്രത്യേകതയാണ് .
മറ്റു പല പദ്ധതികളിലും ഇല്ലാത്ത നികുതിയിളവ് ആനുകൂല്യങ്ങളും,കാലാവധി പൂർത്തിയാകുമ്പോൾ പലിശയോടൊപ്പം പണം പിൻവലിക്കാനുള്ള സാധ്യതയും ഇതിലുണ്ട്. അതുകൂടാതെ, നിങ്ങൾ വർഷത്തെ കുറഞ്ഞ പേയ്മെന്റ് നടത്താൻ പരാജയപ്പെടുകയാണെങ്കിൽ പോലും, കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് ഒരു നിശ്ചിത ഘട്ടത്തിൽ നിങ്ങൾക്ക് 50 രൂപ പിഴ നൽകി വീണ്ടും നിക്ഷേപിച്ചു തുടങ്ങാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications