മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് 1988 ഉം സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ് 1989 ഉം പ്രകാരമുള്ള കുറ്റങ്ങളും അവയ്ക്കുള്ള പിഴയും എന്തൊക്കെയാണെന്ന് വായിക്കൂ.

വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക,എന്നത് മാത്രമല്ല , ഇന്ത്യൻ പീനൽ കോഡിലെ ചില വകുപ്പുകളും, പോലീസ് ആക്ടിലെ ചില വകുപ്പുകളും ചേർത്ത് പതിനായിരം രൂപ വരെ പിഴ ഈടാക്കാവുന്ന വിധത്തിൽ ചില വകുപ്പുകൾ കൂട്ടിച്ചേർക്കുവാൻ പോലീസിനു അധികാരമുണ്ട് എന്നതു മറക്കാതിരിക്കുക. അതുകൊണ്ടു നിങ്ങളുടെ ജീവൻ സംരക്ഷിക്കാനായി നടപ്പിലാക്കുന്ന നിയമങ്ങൾ കൃത്യമായി പാലിക്കുക.
രേഖകള്‍ സൂക്ഷിച്ചില്ലെങ്കില്‍
വാഹനരേഖകള്‍ - ഡ്രൈവിംഗ് ലസൻസ്, രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ടാക്സ് രസീത്, പുക പരിശോധന സർട്ടിഫിക്കറ്റ് ഇവയാണ് വാഹനത്തിലെ ആവശ്യം വേണ്ടുന്ന രേഖകൾ. ഇവ കൈവശമില്ലെങ്കിൽ പോലും പിഴ ഈടാക്കുവാൻ പോലീസിനും ആർ ടി ഓ മുതലായവർക്കും അധികാരമുണ്ട്.
വാഹനത്തില്‍ ആവശ്യമായ രേഖകള്‍ സൂക്ഷിച്ചില്ലെങ്കില്‍ - 100 രൂപ.
രജിസ്ട്രേഷന് ഇല്ലെങ്കില്‍ - 2,000- 5,000 രൂപ.
ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ - 1,000 രൂപ.
പുക പരിശോധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ - 1,000 രൂപ. വാഹനത്തിന്റെ രജിസ്ട്രേഷന് തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് പുകമലിനീകരണ നിയന്ത്രണ സര്ട്ടിഫേക്കറ്റ് ആവശ്യമില്ല. അതിനു ശേഷം അംഗീകൃത പുകപരിശോധനകേന്ദ്രത്തില് വാഹനം പരിശോധിപ്പിച്ച് ഈ സര്‍ട്ടിഫിക്കേറ്റ് നേടേണ്ടതാണ്. പുക പരിശോധന സര്‍ട്ടിഫിക്കറ്റിനു കാലാവധി ആറു മാസമാണ്.
പ്രായപൂര്‍ത്തി ആകാത്തവര്‍ വണ്ടി ഓടിച്ചാല്‍
ടെംപററി രജിസ്ട്രേഷന് കാലാവധി കഴിഞ്ഞ വാഹനം ഉപയോഗിച്ചാല്‍ - 2000 - 5000 രൂപ.
ഡ്രൈവിങ് ലൈസന്‍സ്
നിയമസാധുതയുള്ള ഡ്രൈവിങ് ലൈസന്‍സ് കൂടാതെ വണ്ടി ഓടിച്ചാല്‍ - 500 രൂപ.
ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തയാള്‍ക്ക് വാഹനം ഉപയോഗിക്കാന്‍ കൊടുത്താല്‍ - 1,000 രൂപ.
പ്രായപൂര്‍ത്തി ആകാത്തവര്‍ വണ്ടി ഓടിച്ചാല്‍ - 500 രൂപ.
ഡ്രൈവിങ്
അമിതവേഗത്തിലുള്ള ഡ്രൈവിങ് - 300 രൂപ , ടാക്സി/ചരക്ക് വാഹനങ്ങള്‍ക്ക് 400 രൂപ.
അലസമായോ അപകടകരമായോ ഡ്രൈവ് ചെയ്താല്‍ - 1,000 രൂപ.
മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചശേഷം വണ്ടി ഓടിച്ചാല്‍ - 2,000 + ഡ്രൈവിങ് ലൈസന്‍സ് സസ്പെന്ഷന്
മാനസികമായോ ശാരീരികമായോ തകരാറുള്ളവര്‍ വാഹനം ഓടിച്ചാല്‍ - 200 രൂപ.
പൊലീസ് സിഗ്നല്‍ തെറ്റിച്ച് വണ്ടി ഓടിച്ചാല്‍ - 100 രൂപ.
ട്രാഫിക് സിഗ്നല്‍ തെറ്റിച്ചാല്‍ -- 100 രൂപ.
ഹെഡ്ലൈറ്റ് ഹൈ ബീമില്‍ ഇട്ടാല്‍
സിഗ്നല്‍ നല്കാതിരുന്നാല് - - 100 രൂപ.
വേഗപരിധി മറികടന്നാല്‍ - 400 രൂപ മുതല്‍ 1,000 രൂപ വരെ.
അമിതവേഗമെടുക്കാന്‍ പ്രേരിപ്പിച്ചാല്‍ - 300 രൂപ.
അപകടകരമായി മറ്റൊരു വാഹനത്തെ മറികടന്നാല്‍ - 100 രൂപ.
മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാതിരുന്നാല്‍ - 100 രൂപ.
ഇടതുവശത്തുകൂടിയുള്ള ഓവര്‍ടേക്കിങ് - 100 രൂപ.
ഫുട്പാത്തിലൂടെ വാഹനം ഓടിച്ചാല്‍ - 100 രൂപ.
സീബ്രാ ക്രോസിനു മുകളില്‍ വണ്ടി നിര്‍ത്തുകയോ സ്റ്റോപ് സിഗ്നല്‍ അവഗണിക്കുകയോ ചെയ്താല്‍ - 100 രൂപ.
റോഡിലെ മഞ്ഞവര മറികടന്ന് വണ്ടി ഓടിച്ചാല്‍ - 100 രൂപ.
അനാവശ്യമായി ഹെഡ്ലൈറ്റ് ഹൈ ബീമില്‍ ഇട്ടാല്‍ - 100 രൂപ.
വാഹനം അപകടരമായി പാര്‍ക്ക് ചെയ്താല്‍ - 100 രൂപ.
സീറ്റ് ബെല്‍റ്റില്ലാതെ കാര്‍ ഓടിച്ചാല്‍ - 100 രൂപ
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ - 1000 രൂപ / ഡ്രൈവിങ് ലൈസന്‍സ് സസ്പെന്ഷന്
ഹോണ്‍ ഇല്ലെങ്കില്‍
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ - 100 രൂപ.
നിയമപ്രകാരമുള്ള ദിശതെറ്റിച്ച് വാഹനം ഓടിച്ചാല്‍ - 500 രൂപ.
റോഡിനു മധ്യത്തിലൂടെ വണ്ടി ഓടിച്ചാല്‍ - 100 രൂപ.
വണ്‍വേ തെറ്റിച്ചാല്‍ - 100 രൂപ.
അശ്രദ്ധമായി റിവേഴ്സ് എടുത്താല്‍ - 100 രൂപ.
നിയമം തെറ്റിച്ച് യു ടേണ്‍ എടുത്താല്‍ - 100 രൂപ.
ഒരു വശത്തേയ്ക്ക് തിരിയുമ്പോള്‍ വേണ്ടവിധമുള്ള സൂചന നല്‍കിയില്ലെങ്കില്‍ - 100 രൂപ.
ജംങ്ഷനുകളില്‍ വേഗം കുറച്ചില്ലെങ്കില്‍ - 100 രൂപ.
യൂണിഫോമിലുള്ള ട്രാഫിക് പൊലീസിനോട് അനുസരണക്കേട് കാണിച്ചാല്‍ - 100 രൂപ.
നിയമാനുസൃതമായ നമ്പര്‍ പ്ലേറ്റ് ഇല്ലെങ്കില്‍ - 100 രൂപ.
വൈപ്പര്‍ ഇല്ലെങ്കില്‍ - 100 രൂപ.
ബാഹ്യ റിയര്‍വ്യൂമിറര്‍ ഇല്ലെങ്കില്‍ - 100 രൂപ.
ഹോണ്‍ ഇല്ലെങ്കില്‍ - 100 രൂപ.
സ്റ്റെപ്പിനി ടയര്‍ ഇല്ലെങ്കില്‍ - 100 രൂപ.
ബ്രേക്ക് ലൈറ്റും ഇന്‍ഡിക്കേറ്ററുകളും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ - 100 രൂപ.
ഹെഡ്ലൈറ്റ് കേടാണെങ്കില്‍ - 100 രൂപ.
റിഫ്ലക്ടര്‍ ഇല്ലെങ്കില്‍ - 100 രൂപ.
ചരക്ക് വാഹനങ്ങള്‍
ഒലീവ് ഗ്രീന്‍ , നേവി ബ്ലൂ നിറമുള്ള പെയിന്റ് വാഹനത്തിന് ഉപയോഗിച്ചാല്‍ - 100 രൂപ.
കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന ഹോണ്‍ ഉപയോഗിച്ചാല്‍ - 1000 രൂപ
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നിര്‍ദ്ദേശിക്കുന്ന ഹോണ്‍ ഘടിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് നിഷ്കര്‍ഷിച്ചിരിക്കുന്നത്. മുച്ചക്രവാഹനങ്ങള്‍, കാറുകള്‍ എന്നിവയ്ക്ക് 82 ഡെസിബെല്‍, ലഘുവാണിജ്യ വാഹനങ്ങള്‍ക്ക് 85 ഡെസിബെല്‍, 4 മുതല്‍ 12 ടണ്‍ വരെ ഭാരമുള്ള വാഹനങ്ങള്‍ക്ക് 89 ഡെസിബെല്‍ ശബ്ദവും അതിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 91 ഡെസിബെല്‍ ശബ്ദവുമുള്ള ഹോണുകളാണ് ഉപയോഗിക്കേണ്ടത്.
സൈലന്‍സര്‍ ഇല്ലെങ്കില്‍ - 100 രൂപ.
ആര്‍ടിഒയുടെ അനുമതി കൂടാതെ വാഹനത്തില്‍ മാറ്റം വരുത്തിയാല്‍ - 500 രൂപ.
വാഹനം അമിതമായി പുക തള്ളിയാല്‍ - 1,000 രൂപ.
ഇരുചക്രവാഹനം
ഇരുചക്രവാഹനത്തിന്റെ പിന്നില്‍ ഒന്നിലേറെ പേരെ കയറ്റിയാല്‍ - 100 രൂപ.
ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചാല്‍ - 100 രൂപ.
റോഡില്‍ റേസിങ് നടത്തിയാല്‍ - 100 രൂപ.
ബസ് , ചരക്ക് വാഹനങ്ങള്‍
ബസില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്താല്‍ - 500 രൂപ
ഫുട്ബോര്ഡില് ആളെ നിര്‍ത്തിക്കൊണ്ടുപോയാല്‍ - 100 രൂപ.
ചരക്കുവാഹനത്തില്‍ അമിതഭാരം കയറ്റിയാല്‍ - 2,000 രൂപ+ അധികമായുളള ഓരോ ടണ്ണിനും 1000 രൂപ.
ടാക്സി , ചരക്ക് വാഹനങ്ങള്‍ക്ക് ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ -3,000 - 5,000 രൂപ.
ടാക്സി , ചരക്ക് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് ഇല്ലെങ്കില്‍ - 3,000 - 5,000 രൂപ.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications