2019 തിലേക്കു ചില സാമ്പത്തിക ഉപദേശങ്ങൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2019 ത്തിന്റെ അവസാന ദിനങ്ങൾ ആഘോഷിക്കുന്നതിന്റെ തിരക്കിലാകും നിങ്ങൾ. ആഘോഷങ്ങൾക്കിടയിൽ വർഷാവസാനത്തിനു മുമ്പായി സാമ്പത്തിക സുരക്ഷയ്ക്കായി ചില കാര്യങ്ങൾ നമുക്ക് ചെയ്തു തീർക്കാം. ഒരു പുതിയ തുടക്കം എപ്പോഴും ഊർജ്ജവും പുതുമയും കൊണ്ടുവരുന്നു, പുതിയ കാര്യങ്ങൾ ആരംഭിച്ച് പഴയ തെറ്റുകൾ നമുക്ക് തിരുത്താം.

 
2019 തിലേക്കു ചില സാമ്പത്തിക ഉപദേശങ്ങൾ

പണം ചിലവഴിക്കുന്ന രീതി എല്ലാവരിലും വ്യത്യസ്തമാണ്. സാമ്പത്തിക ഭദ്രത തകർക്കുന്ന ശീലങ്ങൾ നമ്മളിൽ ഉണ്ടെങ്കിൽ അത് മാറ്റിയെടുക്കുക തന്നെ വേണം . പണം കൈകര്യം ചെയുന്ന ശീലങ്ങളിൽ സുരക്ഷിതവും സമ്പന്നവുമായ ഭാവി ഉറപ്പു തരുന്ന രീതികൾ നിങ്ങളിൽ ഉണ്ടോ എന്ന് പരിശോധിക്കാം.

നിങ്ങളുടെ ബജറ്റിൽ ഒതുങ്ങി നിൽക്കുക

നിങ്ങളുടെ ബജറ്റിൽ ഒതുങ്ങി നിൽക്കുക

നിങ്ങൾ എത്ര പണം സമ്പാദിക്കുന്നു എന്നത് മാത്രമല്ല നിങ്ങളെ സമ്പന്നനാക്കുക, സമ്പാദ്യത്തിൽ നിന്നും എത്ര മാറ്റി വെക്കുന്നു എന്നതാണ്.അതുപോലെ തന്നെ അച്ചടക്കമില്ലാത്ത പണം ചിലവഴിച്ചാൽ അത് നിങ്ങൾക്കു സാമ്പത്തിക ബാധ്യത ഉണ്ടാകാൻ കാരണമാകുന്നതാണ്.നമ്മൾ ആവശ്യമായ തുക മാറ്റി വെക്കുന്നുണ്ടെന്നും വരവിനു അനുസരിച്ചല്ല ചിലവാക്കുന്നത് എന്നും എങ്ങനെയാണു തിരിച്ചറിയുക? വ്യത്യസ്ത ആവശ്യങ്ങൾക്കുള്ള പണം കണക്കാക്കി പ്രതിവർഷം അല്ലെങ്കിൽ പ്രതിമാസം ഒരു ബഡ്ജറ്റ് തയ്യാറാക്കുക.

ചിലവുകൾ എന്തൊക്കെയാണെന്ന് നേരത്തെ മനസിലാക്കി എവിടെയെല്ലാം നിങ്ങൾക്കു ചിലവുകൾ കുറയ്ക്കാൻ സാധിക്കും എന്ന് ആലോചിക്കുക. മാസത്തിൽ പണം മാറ്റി വെക്കുന്നതിന്റെയും ചെലവുകൾക്കായി നീക്കി വെക്കുന്ന തുകയുടെയും അനുപാതത്തെ 70:30 എന്ന് നിലനിർത്താൻ ശ്രമിക്കുക.മാസത്തിന്റെ തുടക്കത്തിൽ തന്നെ നിങ്ങളുടെ സവിങ്സിലേക്കായി മാറ്റി വെച്ച പണം ലോക്ക് ചെയ്യുക.

 

വായ്പ്പകൾ കൃത്യ സമയത്തു അടച്ചു തീർക്കുക

വായ്പ്പകൾ കൃത്യ സമയത്തു അടച്ചു തീർക്കുക

ഒരു വസ്തു വാങ്ങിക്കാൻ അല്ലെങ്കിൽ വലിയ തുക ആവശ്യമായ മറ്റെന്തെങ്കിലും കാര്യങ്ങൾക്കു പലപ്പോഴും നമുക്ക് സഹായകമാവുക ബാങ്ക് വായ്പ്പകളാണ്. എന്നിരുന്നാലും, കാലാവധി തീരുന്നതിനു മുൻപ് തന്നെ വായ്‌പകൾ അടച്ചു തീർക്കാൻ ശ്രദ്ധിക്കേണ്ടതാണ്.വായ്പ്പ പെട്ടന്ന് തന്നെ കൃത്യമായി അടച്ചു തീർത്താൽ അത് നിങ്ങളുടെ ബാധ്യത കുറയ്ക്കുമെന്ന് മാത്രമല്ല , പിന്നീടുള്ള നിങ്ങളുടെ ആവശ്യങ്ങൾക്ക് വായ്പ്പ ലഭിക്കാൻ അത് സഹായകമാകും .

നിക്ഷേപത്തിലും അച്ചടക്കം പാലിക്കുക

നിക്ഷേപത്തിലും അച്ചടക്കം പാലിക്കുക

നിക്ഷേപം ഒരു ഒറ്റത്തവണ പ്രക്രിയ അല്ല.സ്ഥിരതയാർന്ന നിക്ഷേപം മാർക്കറ്റ് അസ്ഥിരതയുടെ സമയത്തു നിങ്ങളെ സഹായിക്കുന്നതാണ്.

മാത്രമല്ല,കാലാവധി കഴിഞ്ഞു തിരികെ ലഭിക്കുന്ന തുക നിങ്ങൾക്കു ഉപകരിക്കുന്നതുമാണ്.നിങ്ങളുടെ വരുമാനനിലയിലെ മാറ്റം,റിസ്ക്,എന്നിവ അനുസരിച്ചു നിക്ഷേപ തുക നിങ്ങൾക്കു മാറ്റം വരുത്താവുന്നതാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും പ്രതിമാസ വ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന പ്ലാനുകളും നിങ്ങൾക്കു തിരഞ്ഞെടുക്കാവുന്നതാണ്.

സ്മാർട്ട് ടാക്സ് പ്ലാനിംഗ്

സ്മാർട്ട് ടാക്സ് പ്ലാനിംഗ്

സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാന ഭാഗമാണ് ടാക്സ് മാനേജ്മെന്റ്.നികുതി ആസൂത്രണത്തിൽ ശ്രദ്ധിക്കാൻ അവസാന നിമിഷം വരെ നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ, ആ പഴയ ശീലം മാറ്റുക, ജനുവരി-ഫെബ്രുവരി-മാർച്ച് മാസത്തേക്കുള്ള നികുതി ഇപ്പോൾ തന്നെ പ്ലാൻ ചെയ്യുക

സാമ്പത്തിക ലക്ഷ്യം

സാമ്പത്തിക ലക്ഷ്യം

മനസ്സിൽ ഒരു പ്രത്യേക ലക്ഷ്യമില്ലാതെ പണം സ്വരൂപിക്കുന്നതിനു പകരം,ഒരു ലക്ഷ്യം മനസ്സിൽ സൂക്ഷിക്കുക.ലക്ഷ്യം പൂർത്തീകരിക്കേണ്ട ഒരു സമയം മനസ്സിൽ ഉണ്ടെങ്കിൽ,ആ സമയമാകുമ്പോഴേക്കും നിങ്ങൾക്കു എത്ര രൂപ സേവിങ്ങ്സ് ആയി വേണമെന്നും നിങ്ങൾക്കു കൃത്യമായി അറിയുന്നതാണ്.

 

 

Read more about: finance money പണം
English summary

5 financial habits to inculcate in 2019 for a secure and prosperous future

Let’s look at some must-have money habits to inculcate for a secure and prosperous future
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X