മ്യുച്ചൽ ഫണ്ട് യൂണിറ്റ് ദാതാവിന്റെ മരണം സംഭവിച്ചാൽ, മ്യുച്ചൽ ഫണ്ട് നിക്ഷേപ തുക മ്യുച്ചൽ ഫണ്ട് പോർട്ട് ഫോളിയോയിലെ ജോയിന്റ് അക്കൗണ്ട് ഹോൾഡർക്കോ അല്ലെങ്കിൽ നിയമപരമായ അവകാശിക്കോ തുക ക്ലെയിം ചെയ്യാവുന്നതാണ്.ഈ പ്രക്രിയയെ ട്രാസ്‌മിഷൻ എന്നാണ് പറയുക.

മ്യുച്ചൽ ഫണ്ട് ക്ലെയിം ചെയ്യുന്നതെങ്ങനെ
3 വ്യത്യസ്ത സാഹചര്യങ്ങൾ ഉണ്ടായേക്കാം
1 .ജോയിന്റ് ഹോൾഡറിലേക്കുള്ള ട്രാൻസ്മിഷൻ:
2 .നിയമപരമായ അവകാശിയിലേക്കുള്ള ട്രാൻസ്മിഷൻ
3.മ്യുച്ചൽ ഫണ്ട് നിക്ഷേപകനും, ജോയിന്റ് ഹോൾഡറും, മരണപ്പെടുന്ന സാഹചര്യം
നടപടി ക്രമങ്ങൾ
മ്യുച്ചൽ ഫണ്ട് നിക്ഷേപത്തിൽ നിന്നുള്ള വരുമാനം ക്ലെയിം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ
നോമിനി അല്ലെങ്കിൽ നിയമപരമായ അവകാശി ആവശ്യമായ എല്ലാ രേഖകളും ഒരുമിച്ച് സമർപ്പിക്കേണ്ടതാണ്.
എന്തെങ്കിലും കാരണവശാൽ നിക്ഷേപകന് ഒന്നിൽ കൂടുതൽ നിക്ഷേപം ഉണ്ടെങ്കിൽ , ട്രാൻസ്മിഇഷനായി എല്ലാ കമ്പനികളെയും പ്രത്യേകമായി സമീപിക്കേണ്ടതുണ്ട്.ഒരു മ്യുച്ചൽ ഫണ്ട് കമ്പനിയിൽ നിന്നുള്ള എല്ലാ പോർട്ട് ഫോളിയോകളും ഒരേ സ്വഭാവത്തിൽ ഉള്ളതാണെങ്കിൽ ക്ലെയിം അഭ്യർത്ഥന നടത്താനായി ഒരൊറ്റ കത്ത് മതിയാകും.
ട്രാൻസ്മിഷനായി ആവശ്യമുള്ള രേഖകൾ
മരിച്ച മ്യുച്ചൽ ഫണ്ട് അക്കൌണ്ട് ഉടമയുടെ മരണ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
അസറ്റ് മാനേജ്‍മെന്റ് കമ്പനി നിർദ്ദേശിക്കുന്ന ഫോർമാറ്റിൽ
യൂണിറ്റുകളുടെ ട്രാസ്‌മിഷൻ അഭ്യർത്ഥിക്കുന്ന കത്ത്
നിലവിലുള്ള യൂണിറ്റ് ഉടമസ്ഥൻ / ഹോൾഡർമാർ അല്ലെങ്കിൽ നോമിനിയുടെ കെ. വൈ.സി
പ്രസ്താവന
ബാങ്ക് മാനേജർ സാക്ഷ്യപ്പെടുത്തിയ അല്ലെങ്കിൽ ബാങ്ക് അക്കൌണ്ട് പ്രസ്താവന അടങ്ങിയ അക്കൗണ്ട് ഉടമയുടെ കാൻസൽ ചെയ്ത ഒരു ചെക്ക്
ബാങ്കിന്റെ കത്ത് ബാങ്ക് മാനേജ്മെന്റ് നൽകണം. ബാങ്ക് ബ്രാഞ്ച് മുദ്ര, ജീവനക്കാരുടെ പേര്, നമ്പർ സീൽ എന്നിവ ഉൾപ്പെടുത്തണം.
ഫാറ്റ്കയുടെ സാക്ഷ്യപ്പെടുത്തൽ
മ്യുച്ചൽ ഫണ്ട് നിക്ഷേപ പ്രക്രിയയിൽ നോമിനിയെ ചേർത്തിട്ടില്ലെങ്കിൽ നഷ്ടപരിഹാരത്തിനായുള്ള ബോണ്ടുൾപ്പടെ കൂടുതൽ നിയമപരമായ രേഖകൾ നൽകിക്കൊണ്ട് ക്ലെയിം അഭ്യർത്ഥിക്കേണ്ടതായി വരും ,നിയമപരമായി അവകാശമുള്ളവർ വ്യക്തിപരമായി സത്യവാങ്മൂലം സമർപ്പിക്കേണ്ടതുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications