കേരളത്തിലെ നാല്‍പ്പതു ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന പദ്ധതിയാണിത് .കുടുംബശ്രീ അംഗങ്ങളായുള്ളവര്‍ക്ക് അപകടമോ മരണമോ സംഭവിച്ചാല്‍ 75,000 രൂപവരെ സഹായധനം കിട്ടുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒപ്പം കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്ക് പഠനസഹായമായി സ്കോളര്‍ഷിപ്പും ലഭിക്കുന്ന പദ്ധതി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച സംവിധാനമാണ് കുടുംബശ്രീ. സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന് ആണ് ഈ പ്രോജക്ട് നടത്തുന്നത്. നബാര്‍ഡിന്റെ സഹായത്തോടെ കേരള സര്‍ക്കാര്‍ ഈ പ്രോജക്ടിന് രൂപം നല്കി. 1998 മേയ് 17-ന് മലപ്പുറം ജില്ലയില്‍ വച്ച് ബഹു:മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്പേയ് ആണ് ഈ പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
കരുത്തുറ്റ സംഘടനാ സംവിധാനം
ഇന്ന് കുടുംബശ്രീയുടെ പ്രവര്‍ത്തനം ശക്തവും വിപുലവുമാകുകയും സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനം നിലവില്‍ വരികയും ചെയ്തു.സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്.
15 മുതല്‍ 40 വരെ കുടുംബങ്ങളില്‍ നിന്നും ഓരോ വനിത ഉള്‍പ്പെടുന്ന അയല്‍ക്കൂട്ടങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഏരിയാ ഡവലപ്മെന്റ് സൊസൈറ്റികളും കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികളും ഉള്‍പ്പെടുന്ന കുടുംബശ്രീ സംഘടനാ സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുണ്ട്.
സുവര്‍ണ്ണ പുരസ്കാരം
നൂതന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന മികച്ച ജനസേവന പരിപാടിക്ക് കോമണ്‍വെല്‍ത്ത് അസ്സോസിയേഷന് ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന് ആന്റ് മാനേജ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള അന്താരാഷ്ട്ര സുവര്‍ണ്ണ പുരസ്കാരം, 119 രാജ്യങ്ങളില്‍ നിന്നുള്ള എന്‍ട്രികളോട് മത്സരിച്ച് നേടിയെടുക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു.
പതിനഞ്ചാം വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോള്‍ കുടുംബശ്രീയുടെ നേട്ടങ്ങള്‍ ഒട്ടനവധിയാണ്.നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞിട്ടുണ്ട്
ലഘുസമ്പാദ്യം
ഇതിനിടെ. 37.8 ലക്ഷം കുടുംബങ്ങള്‍ അംഗമായ 2.11 ലക്ഷം അയല്‍ക്കൂട്ടങ്ങള്‍,18916 ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റികള്‍,1072 കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികള്‍,1381.15 കോടി രൂപയുടെ ലഘുസമ്പാദ്യം,551.22 കോടി രൂപയുടെ വായ്പകള്‍ ,പുറമെ ബാങ്ക്ലിങ്കേജ് വഴി പരസ്പരജാമ്യത്തിലൂടെ 1140 കോടി രൂപയുടെ വായ്പ,27,274 വ്യക്തിഗതസംരംഭകര്‍,13,316 കൂട്ടുസംരംഭകര്‍,2,25,600 വനിതാകര്ഷകരുള്പ്പെട്ട 46,444 സംഘകൃഷി ഗ്രൂപ്പുകള്‍,54,000 ബാലസഭകള്,74 ഐ.റ്റി യൂണിറ്റുകള്‍,മൂന്ന് കണ്‍സോര്‍ഷിയങ്ങള്‍,പരിശീലനത്തിനായി 21 ട്രെയിനിംഗ് ഗ്രൂപ്പുകള്‍ എന്നിങ്ങനെ ആ പട്ടിക നീളുകയാണ്.
പുതിയ പദ്ധതി ഒരുപാട് നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസമാകും.ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി ചേര്‍ന്നാണീ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് പറയുന്നത്. ഒരു കുടുംബശ്രീ അംഗം 150 രൂപയാണ് പ്രതിവര്‍ഷം അടയേ്ക്കണ്ടത്.കേന്ദ്രവിഹിതമായി 100 രൂപ കൂടി ചേര്‍ക്കും.ഒരു കുടുംബശ്രീ അംഗത്തിന്റെ രണ്ടു മക്കള്‍ക്കു വരെ സ്കോളര്‍ഷിപ്പ് ലഭിക്കും. വര്‍ഷത്തില്‍ ഒരു കുട്ടിക്ക് 1200 രൂപയാണു നല്‍കുക.സ്കോളര്‍ഷിപ്പിനായി പ്രത്യേകം പ്രീമിയം അടയേ്ക്കണ്ടതില്ല.
ഇന്‍ഷുറന്‍സ് തുക
കുടുംബശ്രീ അംഗങ്ങള്‍ സ്വാഭാവികമായി മരിച്ചാലും ഇന്‍ഷുറന്‍സ് തുക കിട്ടും. 50,000 രൂപയാണ് ലഭിക്കുക. 65 വയസ്സിനു മുകളിലുള്ള അംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക മറ്റംഗങ്ങളെക്കാള് കുറവായിരിക്കും. രോഗം, പ്രായം എന്നിവയടിസ്ഥാനമാക്കിയാണ് തുക നിശ്ചയിക്കുക. രണ്ടരലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളാണ് കേരളത്തിലുള്ളത്. ഒരു അയല്‍ക്കൂട്ടത്തില്‍ പതിനഞ്ചംഗങ്ങളുണ്ടാകും. ഇവര്‍ക്കൊക്കെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതോടെ സംസ്ഥാനത്തെ ഭൂരിഭാഗം കുടുംബങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കും.
ദാരിദ്ര ലഘൂകരണത്തിനുള്ള സമ്പാദ്യ വായ്പാ പദ്ധതികളും സ്വയംതൊഴില്‍ സംരംഭങ്ങളുമായി തുടക്കം കുറിച്ച കുടുംബശ്രീ ഭാവനാപൂര്‍ണമായ വിപുലീകരണത്തിലൂടെയും വൈവിധ്യവല്‍ക്കരണത്തിലൂടെയും ഇന്ന് സ്ത്രീജീവിതത്തിന്റെ സര്‍വമണ്ഡലങ്ങളെയും സ്പര്‍ശിക്കുന്ന ജനകീയ പ്രസ്ഥാനമായി വളര്‍ന്നു പടര്‍ന്നിരിക്കുന്നു.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications