ശരിയായ വഴി തിരഞ്ഞെടുത്തു പണം സമ്പാദിക്കാൻ കഠിനാദ്ധ്വാനവും സമയവും ആവശ്യമാണ്.എന്നാൽ മോഷണത്തിലൂടെ പണവും വസ്തുവകകളും മോഷ്ടിക്കുന്നത് കുറ്റവാളികളെ അധികകാലം സഹായിക്കുകയില്ല. ഇന്നെയല്ലെങ്കിൽ നാളെ അവർ പിടിക്കപ്പെടും. മോഷ്ടിച്ച പണവും സ്വർണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പിന്നീട് കണ്ടെടുക്കുന്നതുമാണ്.

ബാങ്കുകളിൽ ഉയർന്ന സുരക്ഷാ നടപടികൾ ഉണ്ടായിരുന്നിട്ടും തന്ത്രപരമായ പ്ലാനിങ്ങിലൂടെ നമ്മുടെ രാജ്യത്തെ ബാങ്കുകൾ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട് .നമ്മുടെ രജ്യത്തു നടന്ന ബാങ്ക് കവർച്ചകളെ കുറിച്ച് വായിക്കൂ
ചേലേമ്പ്ര ബാങ്ക് കവർച്ച (30 ഡിസംബർ, 2007)
2007 ഡിസംബർ 30-ന് രാത്രി ചേലമ്പ്രയിലെ സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന്റെ ചുവരുകൾക്ക്, കവർച്ചക്കാർ വലിയ ദ്വാരമുണ്ടാക്കുകയും 80 കിലോഗ്രാം സ്വർണ്ണവും, 2,500,000 രൂപയുമായി (ഏതാണ്ട് 8 കോടി രൂപയുടെ വസ്തുക്കൾ) കവർച്ച ചെയ്യപ്പെട്ടു. വാണിയപുലക്കേൽ ജോസഫ് എന്ന ജെയ്സൺ എന്ന ബാബുവും മറ്റ് മൂന്നുപേരും ചേർന്ന് ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലെ റസ്റ്ററന്റ് വാടകയ്‌ക്കെടുത്തു അതെ കെട്ടിടത്തിലെ രണ്ടാം നിലയിലായിരുന്നു ബാങ്ക്. വാടകയ്‌ക്കെടുത്ത മുറിയുടെ മുൻ വാതിൽ അടയ്ക്കുകയും അതിനു മുൻപിലായി 'അണ്ടർ റിനോവേഷൻ 'എന്ന ഒരു ബോർഡ് സ്ഥാപിക്കുകയും ചെയ്തു കട വീണ്ടും 2008 ജനുവരി 8 ന് തുറക്കുമെന്നും അറിയിച്ചു.നിർമ്മാണ വസ്തുക്കളും പുതിയ ഫർണിച്ചറുകളും റിനോവേഷനായി അവർ വാങ്ങുകയും ചെയ്തു . പിന്നീട് അടച്ചിട്ട റസ്റ്ററന്റിൽ നിന്നും ഈ സംഘം മുകളിലെ നിലയിലേക്ക് ഒരു വലിയ ദ്വാരമുണ്ടാക്കുകയും അത് വഴി ബാങ്കിലെ സ്ട്രോങ്ങ് റൂമിലെത്തി അവിടെ സൂക്ഷിച്ചിരുന്ന സ്വർണ്ണവും, പണവും അപഹരിക്കുകയും ചെയ്തു.
കവർച്ച പുറത്തറിഞ്ഞ ഉടനെ തന്നെ കേരള പോലീസ് അന്വേഷണ സംഘങ്ങൾ രൂപവത്കരിക്കുകയും, അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. അന്വേഷണം വഴി തെറ്റിക്കാൻ കവർച്ചാ സംഘം പല വഴികളും സ്വീകരിച്ചു. ജയ് മാവോ എന്നെഴുതിയും,ഹൈദരാബാദിലെ ഒരു ഹോട്ടലിൽ മനഃപ്പൂർവ്വം സ്വർണ്ണം നിക്ഷേപിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന സമയത്ത് തൊട്ടടുത്ത മൊബൈൽ ടവറുകളിൽ നിന്നും സ്വീകരിക്കുകയോ,പുറത്തേക്കു പോവുകയോ ചെയ്ത എല്ലാ ഫോൺ കോളുകളും പോലീസ് പരിശോധിച്ചു. ഇത് ഏതാണ്ട് 22 ലക്ഷത്തോളം വരും. മൊബൈൽ സർവ്വീസ് പ്രോവൈഡർമാരുടെയും,ഐ.ടി. വിദഗ്ദ്ധരുടെയും സഹായത്തോടെ കുറ്റവാളിയെ കണ്ടു പിടിക്കാൻ പോലീസ് ശ്രമിച്ചതിന്റെ ഫലമായി അവസാനം മോഷ്ടാക്കളെ അവർക്ക് അറസ്റ്റ് ചെയ്യാൻ സാധിച്ചു.ധൂം എന്ന ബോളിവുഡ് ചിത്രത്തിൽ നിന്നുമാണ് കവർച്ചയ്ക്ക് പ്രചോദനം ലഭിച്ചെതിന്നു കുറ്റവാളികൾ പറയുകയുണ്ടായി .
കെ.സി. എഫ് ബാങ്ക് കവർച്ച (12 ഫെബ്രുവരി, 1987)
ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിലെ അംഗങ്ങൾ ഉൾപ്പെട്ടിട്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് കവർച്ചകളിൽ ഒന്നാണിത്.1987 ഫെബ്രുവരി 12 ന് 12 മുതൽ 15 വരെ സിഖ്ക്കാർ പോലീസ് വേഷാധാരികളായി പഞ്ചാബ് നാഷണൽ ബാങ്കിന്റെ മില്ലർ ഗഞ്ച് ബ്രാഞ്ച് (ലുധിയാന) തകർത്തു. കവർച്ച നടന്നത് 6 കോടിയോളം രൂപയായിരുന്നു.കവർച്ചക്കാർ ആരും ആരെയും കൊല്ലാനോ കൊല്ലാനോ ഉദ്ദേശിച്ചില്ല. പക്ഷേ, ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സിന് ആയുധങ്ങൾ വാങ്ങാൻ ഇത് സഹായകമായി . 25 വർഷത്തിനു ശേഷം 2012-ൽ 12 മുഖ്യപ്രതികൾക്ക് 10 വർഷം തടവ് വിധിച്ചു.
സോനപത് ബാങ്ക് കവർച്ച (27 ഒക്ടോബർ, 2014)
2014 ഒക്ടോബർ 28 ന് ഹരിയാനയിലെ സോനപത് ഗോഹാനയിൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 100 കോടി രൂപ കവർച്ച ചെയ്യപ്പെട്ടു . ബാങ്കിന്റെ സ്ട്രോങ്ങ് റൂമിൽ എത്താനായി അവർ 2.5 അടി വീതിയും 125 അടി നീളമുള്ള തുരങ്കവും കുഴിച്ചെടുക്കുകയാണുണ്ടായത്. 89 ലോക്കറുകളാണ് അവർ കവർന്നത്. . സംശയം ഒന്നും തന്നെ തോന്നാത്ത രീതിയിലായിരുന്നു മോഷണം . ഫോൺ ലൈനുകൾക്കോ വെള്ളാത്തിന്റെ പൈപ്പുകൾക്കോ , വൈദ്യുതി ലൈനുകൾക്കോ ഒരു തരത്തിലുള്ള കേടുപാടുകളും സംഭവിക്കാതെയാണ് അത്തരമൊരു തുരങ്കം കുഴിച്ചെടുത്ത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ,തന്നെ സ്വർണാഭരണങ്ങൾ പിടിച്ചെടുക്കുകയും കേസ് തീർപ്പാക്കുകയും ചെയ്തു.കവർച്ചയ്ക്ക് പിന്നിലെ തലവൻ ,മഹിപാൽ പിന്നീട് ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായതു.
More From GoodReturns

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications